Category: GULF

ദുബൈ ഫ്യൂച്ചർ മ്യൂസിയത്തിൽ പ്രവേശനം സെപ്റ്റംബർ പകുതി വരെ

ദുബൈ: ദുബൈ ഫ്യൂച്ചർ മ്യൂസിയത്തിൽ സന്ദർശകർക്ക് പ്രവേശനം സെപ്റ്റംബർ പകുതി വരെ മാത്രം. തുടർന്ന് 2027ൽ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ‘നെക്‌സ്റ്റ് ജനറേഷൻ എക്‌സ്പീരിയൻസസി’നായുള്ള പ്രവർത്തനം ആരംഭിക്കും. മ്യൂസിയത്തിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് 2027ൽ പുതിയ പ്രദർശനം ആരംഭിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കുവെച്ച ആശയങ്ങളിൽ നിന്നും നിർദേശങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടായിരിക്കും പുതിയ പ്രദർശനം. മ്യൂസിയത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി 1,000-ലധികം ആശയങ്ങളും നിർദേശങ്ങളും ലഭിച്ചിരുന്നു. പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും മാസങ്ങളിൽ […]
Read more

എണ്ണ കപ്പലിൽ തീപിടിത്തം; 23 പേരെ രക്ഷപ്പെടുത്തി ഒമാൻ

മസ്‌കത്ത്: ഒമാൻ തീരത്ത് ആക്രമണത്തെ തുടർന്ന് തീപിടിച്ച എണ്ണ കപ്പലിൽ നിന്ന് 23 പേരെ രക്ഷപ്പെടുത്തി ഒമാൻ. സൗത്ത് ഷർഖിയക്ക് സമീപം തീപിടിച്ച ലൈബീരിയൻ പതാകയുള്ള കപ്പലിലെ സംഘത്തെയാണ് സുരക്ഷിതമായി ഒഴിപ്പിച്ചത്. ‘സ്റ്റോൾട്ട് മഗ്‌നീഷ്യം’ എന്ന എണ്ണ കപ്പലിനാണ് തീപിടിച്ചതെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ പറഞ്ഞു. സൗത്ത് ഷർഖിയ ഗവർണറേറ്റിന്റെ തീരത്ത് നിന്ന് ഏകദേശം 40 നോട്ടിക്കൽ മൈൽ അകലെയും ഒമാനി ടെറിട്ടോറിയൽ ജലാതിർത്തിക്ക് പുറത്തുമായുമാണ് സംഭവം നടന്നതെന്നും അധികൃതർ വ്യക്തമാക്കി. കപ്പൽ ആക്രമിക്കപ്പെടുകയും തുടർന്ന് […]
Read more

സൗദിയിൽ സ്വർണ ഖനി കണ്ടെത്തി

റിയാദ്: സൗദിയിൽ സ്വർണമുള്ള ഒരു പുരാതന ഗ്രാമം ഭൂമിക്ക് താഴെ കണ്ടെത്തി. റിയാദിലെ അൽ ദവാദ്മി ഗവർണറേറ്റിലുള്ള പുരാവസ്തു കേന്ദ്രത്തിൽ നടന്ന നാലാംഘട്ട ഖനനത്തിലാണ് കണ്ടെത്തൽ. പുരാതന സ്വർണ ഖനികളിലൊന്നാണ് ഇതെന്നാണ് വിലയിരുത്തൽ. മേഖലയിലെ ഏറ്റവും പഴക്കമേറിയ സ്വർണ ഖനികളിലൊന്നാണിതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. സ്വർണ ഖനി ഉൾപ്പടെ ആദ്യകാല ഇസ്‌ലാമിക കാലഘട്ടത്തിലേതെന്ന് കരുതുന്ന മുഴുവൻ ഗ്രാമത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഗ്രാമത്തിൽ പള്ളി, ചന്ത, വിവിധ തൊഴിൽശാലകൾ എന്നിവയുടെ അവശിഷ്ടങ്ങളുമുണ്ടായിരുന്നു. 18 പുരാതന കെട്ടിടങ്ങളുടെ ഭാഗങ്ങൾ, ഒരു പൗണ്ടിന്റെ […]
Read more

മാറ്റത്തിനൊരുങ്ങി റിയാദ് എയർ; എയർബസ്, ബോയിങ് കമ്പനികളിൽ നിന്ന് കൂടുതൽ വിമാനങ്ങൾ വാങ്ങാൻ പദ്ധതി

റിയാദ്: തങ്ങളുടെ സർവീസുകൾ കൂടുതൽ വിപുലീകരിക്കുന്നതിനായി 36 പുതിയ വിമാനങ്ങൾ കൂടി വാങ്ങാൻ റിയാദ് എയർ പദ്ധതിയിടുന്നതായി സൂചന. പ്രമുഖ വിമാന നിർമാതാക്കളായ എയർബസ്, ബോയിങ് കമ്പനികളുമായി ഇതിനായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ബ്ലൂംബെർഗ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഏകദേശം ആറ് എയർബസ് എ350-1000 വലിയ വിമാനങ്ങളും, ബോയിങ് കമ്പനിയുടെ മുപ്പതോളം വിമാനങ്ങളുമാണ് റിയാദ് എയർ പുതുതായി വാങ്ങാൻ ഉദ്ദേശിക്കുന്നത്. ലണ്ടനിൽ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഫാൻബറോ ഇന്റർനാഷണൽ എയർഷോയിൽ വെച്ച് ഈ വിമാനക്കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനം […]
Read more

സലാലയിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസും പുനരാരംഭിച്ച്‌ എയർ ഇന്ത്യ എക്സ്പ്രസ്‌

സലാല: നിർത്തിവെച്ചിരുന്ന സലാല – കൊച്ചി റൂട്ടിൽ സർവ്വീസ്‌ പുനഃരാരംഭിക്കാൻ ഒരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്‌. ആഗസ്റ്റ്‌ രണ്ട്‌ മുതലാണ് ബുക്കിംഗ്‌ ആരംഭിക്കുന്നത്. വ്യാഴം , ഞായർ ദിവസങ്ങളിൽ രാവിലെ 10.05 ന് പുറപ്പെടുന്ന വിമാനം 12.35 ന് സലാലയിലെത്തും. തിരിച്ച്‌ 1.35 ന് സലാലയിൽ നിന്ന് തിരിക്കുന്ന വിമാനം 7.25 നാണ് കൊച്ചിയിലെത്തുക. കോഴിക്കോട്ടേക്ക്‌ ജുലൈ മുതൽ ആഴ്‌ചയിൽ രണ്ട്‌ സർവ്വീസുകൾ പുനരാരംഭിച്ചിരുന്നു. സലാലയിലെ പ്രവാസി കൂട്ടായ്‌മകളുടെ പൊതു വേദിയായ ലീഡേഴ്സ്‌ ഫോറം മുൻ കൈയ്യെടുത്ത്‌ […]
Read more

പുതിയ മാറ്റവുമായി എമിറേറ്റ്സ്; എമിറേറ്റ്സിൽ ഇന്ത്യക്കാർക്ക് ഇനി ടിക്കറ്റ് ചാർജും EMI അടയ്ക്കാം

ദുബൈ: എമിറേറ്റ്സ് വിമാനത്തിൽ ഇനി ടിക്കറ്റ് ചാർജും EMI അടയ്ക്കാം. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കാണ് വിമാന നിരക്ക് മാസത്തവണകളായി അടക്കാൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് emirates.com ൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കുന്ന യാത്രക്കാർക്കാണ് ഈ സൗകര്യം ഏർപ്പെടുത്തുന്നത്. ഫ്ലെക്സിബിൽ പേയ്മെന്റ് ഓപ്ട് ചെയ്ത് 140 നഗരങ്ങളിലേക്ക് വരെ ടിക്കറ്റ് എടുക്കാം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് തുക മുഴുവൻ അടക്കാതെ പണം മൂന്ന് മുതൽ 36 മാസം വരെ തവണകളായി അടക്കാനുള്ള സൗകര്യം ഏർപ്പെടുത്തുകയാണ് […]
Read more

നാവിക കപ്പലിനെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം; സായുധ സേനയിലെ നാലുപേർക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്ത് നാവികസേനയുടെ കപ്പലിനെ ലക്ഷ്യമിട്ട ഇറാൻ ആക്രമണത്തിൽ സായുധ സേനയിലെ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്റെ ആക്രമണത്തിൽ പരിക്കേറ്റ കുവൈത്ത് നാവികസേനാംഗങ്ങളെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽശുറിയാൻ ആശുപത്രിയിൽ സന്ദർശിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഇറാൻ ആക്രമണമെന്ന് മന്ത്രാലയ […]
Read more

ഗോൾഡൻ വിസയുമായി കുവൈത്ത്, ആദ്യം സ്വന്തമാക്കി ലുലു ഗ്രൂപ്പ് ചെയർമാൻ

കുവൈത്ത് സിറ്റി: കുവൈത്തിൽ പുതുതായി നടപ്പാക്കുന്ന 15 വർഷത്തെ ഗോൾഡൻ റെസിഡൻസി പെർമിറ്റ് ആദ്യമായി ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എംഎ യൂസഫലിക്ക്. ഫസ്റ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹ് ലുലു ഗ്രൂപ്പ് ചെയർമാന് പെർമിറ്റ് കൈമാറി. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് വിവരം പങ്കുവെച്ചത്. ഉന്നത നിലവാരമുള്ള നിക്ഷേപം ആകർഷിക്കാനും പ്രമുഖ പ്രാദേശിക ബിസിനസ്, നിക്ഷേപ കേന്ദ്രമെന്ന നിലയിൽ കുവൈത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താനുമാണ് ഗോൾഡൻ റെസിഡൻസിയിലൂടെ ലക്ഷ്യമിടുന്നത്. ജൂൺ 15 നാണ് […]
Read more

സൗദിയില്‍ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

അല്‍ഖോബാര്‍: ഒന്നര പതിറ്റാണ്ടിലേറെയായി സൗദിയില്‍ പ്രവാസിയായ മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. കോഴിക്കോട് അത്തോളി ചീക്കിലോട് സ്വദേശി പുതിയേടത്ത് വീട്ടില്‍ അരുണ്‍ വിജയന്‍ (42) ആണ് മരിച്ചത്. ഉച്ചഭക്ഷണത്തിന് ശേഷം ഓഫിസില്‍ തിരിച്ചെത്തിയ അരുണിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും, വഴിമധ്യേ വാഹനത്തിനുള്ളില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചയുടന്‍ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ വഴിമധ്യേ തന്നെ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. കഴിഞ്ഞ 14 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയായ അരുണ്‍ വിജയന്‍, അല്‍ […]
Read more

സഞ്ചാരികളെ ആകർഷിക്കാൻ വൻ വികസന പദ്ധതികളുമായി ദമ്മാം ​ഗ്ലോബൽ സിറ്റി

റിയാദ്: കിഴക്കൻ പ്രവിശ്യാ നഗരസഭയുടെ നേതൃത്വത്തിൽ ദമ്മാം ഗ്ലോബൽ സിറ്റി പദ്ധതിയുടെ രണ്ടാം പതിപ്പിനായുള്ള വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ചു. വൻ വികസന പ്രവർത്തനങ്ങൾ, അന്താരാഷ്ട്ര വിപണികൾ, ഇന്ററാക്ടീവ് ഫൗണ്ടൻ എന്നിവ ഉൾപ്പെടുന്ന ഇത്തവണത്തെ സീസണിൽ 5.2 ദശലക്ഷത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിനം ശരാശരി 22,000 മുതൽ 26,000 വരെ സന്ദർശകർ എത്തുമെന്നാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര പവലിയനുകളുടെ മുഖച്ഛായ മാറ്റുന്ന പുതിയ ഡിസൈനുകൾക്കൊപ്പം ഇറാഖ്, ഒമാൻ എന്നീ രാജ്യങ്ങൾ ഇതാദ്യമായി മേളയിൽ പങ്കാളികളാകും. ഏഷ്യൻ വില്ലേജ്, കബായൻ നൈറ്റ് […]
Read more

Recent News