Category: GULF

സൗദിയിലെ തബൂക്കിൽ തേൻ വേർതിരിക്കുന്നതിനും പാക്ക് ചെയ്യുന്നതിനും മൊബൈൽ യൂണിറ്റ്

റിയാദ്: സൗദിയിലെ തബൂക്കിൽ വിവിധ തേൻ ഉൽപാദന കേന്ദ്രങ്ങളിൽ തേൻ വേർതിരിക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമുള്ള ‘മൊബൈൽ യൂണിറ്റ്’ ആരംഭിച്ചു. ജലം, കാർഷിക മന്ത്രാലയത്തിന്റെ തബൂക്ക് ശാഖയുടെ കീഴിലാണ് പരിപാടി. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് തേൻ പരിശോധിച്ച് വേർതിരിക്കാനും പാക്ക് ചെയ്യാനുമുള്ള സേവനങ്ങൾക്ക് പുറമെ, മേഖലയിലെ വിദഗ്ധർ നൽകുന്ന ബോധവൽക്കരണ ക്ലാസുകളും ഈ മൊബൈൽ യൂണിറ്റ് വഴി കർഷകർക്ക് ലഭിക്കും. ഈ മൊബൈൽ യൂണിറ്റിന്റെ പര്യടനം തബൂക്ക് നഗരത്തിന്റെ ഉൾപ്രദേശങ്ങളിലും ദബ, അൽ-വജ്ഹ്, ഉംലുജ് എന്നീ ഗവർണറേറ്റുകളിലും നടക്കുമെന്ന് […]
Read more

യു.എസ് ബോണ്ടുകളിൽ നിക്ഷേപം ഉയർത്തി സൗദി

റിയാദ്: അമേരിക്കൻ ട്രഷറി സെക്യൂരിറ്റികളിലെ നിക്ഷേപം വീണ്ടും ഉയർത്തി സൗദി അറേബ്യ. കഴിഞ്ഞ മേയ് മാസത്തെ കണക്കുകൾ പ്രകാരം സൗദിയുടെ ബോണ്ട് നിക്ഷേപം മുൻ മാസത്തെ അപേക്ഷിച്ച് 0.1 ശതമാനം വർധിച്ച് 140.3 ബില്യൺ ഡോളറിലെത്തി. ഇതോടെ, അമേരിക്കൻ കടപ്പത്രങ്ങളിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ 17ാം സ്ഥാനം നിലനിർത്താൻ സൗദിക്ക് കഴിഞ്ഞു. വാർഷികാടിസ്ഥാനത്തിൽ നോക്കുമ്പോൾ വലിയൊരു മുന്നേറ്റമാണ് രാജ്യം നടത്തിയത്. 2025 മേയിലെ 127.7 ബില്യൺ ഡോളറിൽ നിന്ന് പത്ത് ശതമാനം വർധനവോടെ, […]
Read more

സലാലക്ക് സമീപം അറബിക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തി

മസ്കത്ത്: സലാലയില്‍ നിന്ന് ഏകദേശം 239 കിലോമീറ്റര്‍ തെക്കായി അറബിക്കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. പ്രാദേശിക സമയം വൈകിട്ട് 4:01നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നുവെന്നും കേന്ദ്രം പറഞ്ഞു. കഴിഞ്ഞ ആഴ്ചയിലായി സൗദിയിലെ ജിസാനിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Read more

സൗദിയിലെ അറാറിലൂടെ കടത്താൻ ശ്രമിച്ച 42.6 Kg മെത്താംഫെറ്റാമൈൻ പിടികൂടി

റിയാദ്: സൗദിയിലെ ജാദിദത്ത് അറാറ അതിർത്തി കടന്ന് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം സകാത്, ടാക്സ് ആൻ്റ് കസ്റ്റംസ് അതോറിറ്റി പിടികൂടി. രാജ്യത്തേക്ക് വന്ന ഒരു വാഹനത്തിന്റെ ഇന്ധന ടാങ്കിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്ന 42.6 Kg മെത്താംഫെറ്റാമൈൻ ആണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സുമായി ചേർന്ന് നടത്തിയ നീക്കത്തിലൂടെയാണ് മയക്കുമരുന്ന് ശേഖരം കൈപ്പറ്റാൻ കാത്തുനിന്നയാളെ സൗദിയിൽ വെച്ച് അറസ്റ്റ് ചെയ്തത്. കസ്റ്റംസ് പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്നും, മയക്കുമരുന്ന് കള്ളക്കടത്ത് തടഞ്ഞ് […]
Read more

സൗദിയിലെ ആയുർദൈർഘ്യത്തിൽ വർധനവ് രേഖപ്പെടുത്തി

റിയാദ്: ആരോഗ്യ സേവനങ്ങൾ നവീകരിക്കുന്നതിനായി സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ പുതിയ പരിഷ്കാരങ്ങൾ ഫലം കാണുന്നു. 2022 ൽ 77 വയസ്സായിരുന്നു ശരാശരി ആയുർദൈർഘ്യമെങ്കിൽ 2024 ൽ സൗദിയിലെ ശരാശരി ആയുർദൈർഘ്യം 79 ആയി ഉയർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2030 ഓടെ സൗദിയിലെ ശരാശരി ആയുർദൈർഘ്യം 80 വയസ്സിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത് ചികിത്സിക്കുന്നതിനേക്കാളേറെ രോഗപ്രതിരോധത്തിന് മുൻഗണന നൽകുന്നതും, വിട്ടുമാറാത്ത രോഗങ്ങളുടെ മികച്ച മാനേജ്‌മെന്റും, രോ​ഗ പരിചരണ സംവിധാനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കിയതുമാണ് ഈ നേട്ടത്തിന് കാരണമായത്. മനുഷ്യന്റെ ആരോഗ്യത്തിനും സുസ്ഥിരമായ […]
Read more

ഇത്തിഹാദ് റെയിൽ ദുബായ് സ്റ്റേഷൻ സെപ്റ്റംബർ 30ന് പ്രവർത്തനം തുടങ്ങും

ദുബായ്: ഇത്തിഹാദ് റെയിലിന്റെ ദുബായ് സ്റ്റേഷൻ സെപ്റ്റംബർ 30-ന് പ്രവർത്തനമാരംഭിക്കുന്നു. അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ആദ്യഘട്ടം വൻ വിജയമായതിന് പിന്നാലെയാണ് ഇപ്പോൾ ദുബായ് സ്റ്റേഷനും ഷാർജയിലെ അൽ ദൈദ് സ്റ്റേഷനും പ്രവർത്തനം തുടങ്ങുന്നത്. ദുബായിലെ ആഡംബര പാർപ്പിട മേഖലയായ ‘ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സി’നുള്ളിലായാണ് ദുബായ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ റോഡ് മാർഗ്ഗം വളരെ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം. യാത്രക്കാർക്ക് സ്റ്റേഷനിലെത്താനും തുടർയാത്രകൾ സുഗമമാക്കാനും ആവശ്യമായ എല്ലാ […]
Read more

കുവൈത്തിലെ വൈദ്യുതി, ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം

കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണത്തിൽ കുവൈത്തിലെ വൈദ്യുതി ഉത്പാദന-ജല ശുദ്ധീകരണ പ്ലാന്റിന് കേടുപാടുകൾ സംഭവിച്ചതായി കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ആക്രമണത്തെത്തുടർന്ന് പ്ലാന്റിൽ തീപ്പിടിത്തം ഉണ്ടാവുകയും അത് വൈദ്യുതി ഉത്പാദന യൂണിറ്റുകളെ ബാധിക്കുകയും ചെയ്തു. ഇറാന്റെ ആക്രമണത്തിൽ പ്ലാന്റിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. വൈദ്യുതി ഉത്പാദനത്തിന്റെ ഭൂരിഭാഗം യൂണിറ്റുകളെയും തീപ്പിടിത്തം ബാധിച്ചു. നിലവിൽ മന്ത്രാലയത്തിന്റെ സാങ്കേതിക, എമർജൻസി ടീമുകൾ നാശനഷ്ടങ്ങൾ വിലയിരുത്തുകയും പ്ലാന്റ് സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. […]
Read more

ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെയുള്ള ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യു.എ.ഇ

ദുബൈ: ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യു.എ.ഇ. ഇറാന്റെ നടപടി അറബ് രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും അവരുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ബഹ്‌റൈനും കുവൈത്തിനും ജോർദാനും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും തങ്ങളുടെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാവിധ നടപടികൾക്കും പൂർണ പിന്തുണയുണ്ടെന്നും യു.എ.ഇ അറിയിച്ചു. അതേസമയം, കുവൈത്തിലെയും ജോർദാനിലെയും അമേരിക്കൻ സൈനിക താവളങ്ങളെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും തങ്ങൾക്കെതിരെ […]
Read more

ഹൂതികളുടെ മിസൈൽ ആക്രമണം; സൗദിയിൽ റദ്ദാക്കിയ സർവീസുകൾക്ക് ബദൽ സർവീസുകൾ ആരംഭിച്ചു

റിയാദ്: സൗദിയിൽ ഹൂതികളുടെ മിസൈൽ ആക്രമണത്തോടെ റദ്ദാക്കിയ സർവീസുകൾക്ക് ബദൽ സർവീസുകൾ ആരംഭിച്ചു. അബഹ, ജിസാൻ ഉൾപ്പെടെ വിമാനത്താവളങ്ങളിലെ സർവീസുകൾ സാധാരണ നിലയിലേക്കെത്തുകയാണ്. റദ്ദാക്കിയ സർവീസുകൾക്ക് പകരമുള്ള വിമാനങ്ങൾ നാളെ മുതൽ സർവീസ് ആരംഭിക്കും. അബഹ, ജിസാൻ ഉൾപ്പെടെ വിമാനത്താവളങ്ങളിലെ സർവീസുകളെയാണ് ഹൂതികളുടെ മിസൈൽ ആക്രമണം ബാധിച്ചത്. ഇതിൽ അബഹയിൽ നിന്നുള്ള മൂന്ന് ദിവസത്തെ സർവീസുകൾ താറുമാറായി. ഇതിന് പകരമായ ഏർപ്പെടുത്തിയ സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും. യാത്ര മുടങ്ങിയവർക്ക് വിമാനക്കമ്പനികഒൾ വിവരങ്ഒങൾ കൈമാറിത്തുടങ്ങിയിട്ടുണ്ട്. യമനിലെ സൻആയിലെ […]
Read more

75 വർഷത്തിന് ശേഷം സമ്പൂർണ സൂര്യഗ്രഹണം കാണാനൊരുങ്ങി സൗദി

റിയാദ്: സൗദിയിൽ ആഗസ്റ്റ് രണ്ടിന് സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകും. രാജ്യത്തിന്റെ തെക്ക്-പടിഞ്ഞാറൻ മേഖലകളിൽ പകൽ ആറു മിനിറ്റ് പൂർണ ഗ്രഹണം നിലനിൽക്കുമെന്ന് സൗദി ബഹിരാകാശ ഏജൻസി വ്യക്തമാക്കി. സുരക്ഷാനിർദേശങ്ങൾ കർശനമായി പാലിച്ചുവേണം ഗ്രഹണം നിരീക്ഷിക്കാനെന്ന് സൗദി ബഹിരാകാശ ഏജൻസിയുടെ മുന്നറിയിപ്പുണ്ട്. 75 വർഷത്തിന് ശേഷമുള്ള ആദ്യ സമ്പൂർണ സൂര്യഗ്രഹണത്തിനാണ് സൗദി ഒരുങ്ങുന്നത്. ആഗസ്റ്റ് രണ്ടിന് നടക്കുന്ന ഗ്രഹണത്തിൽ രാജ്യത്തിന്റെ പടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ പകൽ ആറു മിനിറ്റോളം ഇരുട്ടിലാകും. ജിദ്ദയിലും പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും അഞ്ച് മിനിറ്റ് അൻപത് […]
Read more

Recent News