ഹൂതികളുടെ മിസൈൽ ആക്രമണം; സൗദിയിൽ റദ്ദാക്കിയ സർവീസുകൾക്ക് ബദൽ സർവീസുകൾ ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദിയിൽ ഹൂതികളുടെ മിസൈൽ ആക്രമണത്തോടെ റദ്ദാക്കിയ സർവീസുകൾക്ക് ബദൽ സർവീസുകൾ ആരംഭിച്ചു. അബഹ, ജിസാൻ ഉൾപ്പെടെ വിമാനത്താവളങ്ങളിലെ സർവീസുകൾ സാധാരണ നിലയിലേക്കെത്തുകയാണ്. റദ്ദാക്കിയ സർവീസുകൾക്ക് പകരമുള്ള വിമാനങ്ങൾ നാളെ മുതൽ സർവീസ് ആരംഭിക്കും.

അബഹ, ജിസാൻ ഉൾപ്പെടെ വിമാനത്താവളങ്ങളിലെ സർവീസുകളെയാണ് ഹൂതികളുടെ മിസൈൽ ആക്രമണം ബാധിച്ചത്. ഇതിൽ അബഹയിൽ നിന്നുള്ള മൂന്ന് ദിവസത്തെ സർവീസുകൾ താറുമാറായി. ഇതിന് പകരമായ ഏർപ്പെടുത്തിയ സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും. യാത്ര മുടങ്ങിയവർക്ക് വിമാനക്കമ്പനികഒൾ വിവരങ്ഒങൾ കൈമാറിത്തുടങ്ങിയിട്ടുണ്ട്. യമനിലെ സൻആയിലെ വിമാനത്താവള റൺവേയിൽ യമൻ സൈന്യം ആക്രമണം നടക്കിയതോടെയാണ് സംഘർഷം ആരംഭിച്ചത്. ഇറാനിൽ നിന്ന് തിരികെയെത്തിയ ഹൂതി സംഘം ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ആക്രമണം. ഹൂതി നിയന്ത്രണത്തിലുളള സൻആ വിമാനത്താവളം യമൻ ഭരണകൂടത്തിന്റേതാണെന്ന് വാദിച്ചാണ് സൈന്യം ആക്രമണം നടത്തിയത്. യമനിലെ ഭരണകൂടത്തിന് സൗദി പിന്തുണയുണ്ട്. ആക്രമണത്തിന് പിന്നിലും സൗദിയാണെന്ന് ആരോപിച്ച് ഹൂതികൾ സൗദിയിലെ വിമാനത്താവളങ്ങളിലേക്ക് മിസൈലുകളയച്ചു. ഇതോടെയാണ് സർവീസുകൾ റദ്ദാക്കിയത്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News