75 വർഷത്തിന് ശേഷം സമ്പൂർണ സൂര്യഗ്രഹണം കാണാനൊരുങ്ങി സൗദി

റിയാദ്: സൗദിയിൽ ആഗസ്റ്റ് രണ്ടിന് സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകും. രാജ്യത്തിന്റെ തെക്ക്-പടിഞ്ഞാറൻ മേഖലകളിൽ പകൽ ആറു മിനിറ്റ് പൂർണ ഗ്രഹണം നിലനിൽക്കുമെന്ന് സൗദി ബഹിരാകാശ ഏജൻസി വ്യക്തമാക്കി. സുരക്ഷാനിർദേശങ്ങൾ കർശനമായി പാലിച്ചുവേണം ഗ്രഹണം നിരീക്ഷിക്കാനെന്ന് സൗദി ബഹിരാകാശ ഏജൻസിയുടെ മുന്നറിയിപ്പുണ്ട്.

75 വർഷത്തിന് ശേഷമുള്ള ആദ്യ സമ്പൂർണ സൂര്യഗ്രഹണത്തിനാണ് സൗദി ഒരുങ്ങുന്നത്. ആഗസ്റ്റ് രണ്ടിന് നടക്കുന്ന ഗ്രഹണത്തിൽ രാജ്യത്തിന്റെ പടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ പകൽ ആറു മിനിറ്റോളം ഇരുട്ടിലാകും. ജിദ്ദയിലും പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും അഞ്ച് മിനിറ്റ് അൻപത് സെക്കൻഡ് വരെ സൂര്യൻ പൂർണമായി മറയും. അബഹയിലാണ് ഏറ്റവും കൂടുതൽ ഗ്രഹണം. രാജ്യത്തിന്റെ മധ്യ, വടക്ക്, കിഴക്കൻ, മേഖലകളിൽ ഭാഗിക സൂര്യഗ്രഹണമാണ് ദൃശ്യമാകുക. ഗ്രഹണസമയത്ത് പകൽവെളിച്ചം സന്ധ്യാസമയത്തെപ്പോലെ മങ്ങുകയും താപനില കുറയുകയും ചെയ്യും. പ്രത്യേക ഫിൽറ്ററുള്ള കണ്ണടയോ ഉപകരണങ്ങളോ ഇല്ലാതെ സൂര്യനിലേക്ക് നേരിട്ട് നോക്കരുതെന്ന് അധികൃതർ നിർദേശിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *