Category: GULF

നിയന്ത്രണങ്ങളുമായി കുവൈത്ത്; ആരാധനാലയങ്ങളിൽ രാഷ്ട്രീയ പ്രവർത്തനം പാടില്ല

കുവൈത്ത് സിറ്റി: രാഷ്ട്രീയ പ്രവർത്തനങ്ങൾക്കോ മതപരമല്ലാത്ത മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി രാജ്യത്തെ ആരാധനാലയങ്ങൾ ഉപയോഗിക്കുന്നത് തടയാൻ കർശന നിയന്ത്രണങ്ങളുമായി കുവൈത്ത് സർക്കാർ. തീവ്രവാദപരവും സങ്കുചിതവുമായ ആശയങ്ങൾ പ്രചരിപ്പിക്കാൻ മതസ്ഥാപനങ്ങൾ ഉപയോഗിക്കുന്നത് തടയുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. കുവൈത്ത് ഔഖാഫ്-ഇസ്ലാമിക കാര്യ മന്ത്രി ഡോ. മുഹമ്മദ് അൽ വസ്മിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്ത് നിലവിൽ പ്രവർത്തിക്കുന്ന എല്ലാ ആരാധനാലയങ്ങളുടെയും മാനേജർമാർ, പുതിയ നിയമം പ്രാബല്യത്തിൽ വന്ന് ആറ് മാസത്തിനകം തങ്ങളുടെ സ്ഥാപനങ്ങൾ നിയമപരമായ എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് […]
Read more

ഇന്ന് ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യത

മസ്‌കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റ്, പൊടിപടലങ്ങൾ, ദൂരക്കാഴ്ച കുറയൽ എന്നിവ ഉണ്ടാകുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച വൈകുന്നേരം മുതൽ ജൂലൈ 24 വരെ ഒമാന്റെ പല ഭാഗങ്ങളിലും കാറ്റ് വർധിക്കുമെന്നും പൊടിയും മണലും ഉയരുമെന്നും ദൂരക്കാഴ്ച കുറയുമെന്നുമാണ് മുന്നറിയിപ്പ്. മിക്ക ഗവർണറേറ്റുകളിലും, പ്രത്യേകിച്ച് മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും കാറ്റ് ബാധിക്കുമെന്നാണ് ജൂലൈ 20 ന് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നത്. ഇത് പൊടിക്കാറ്റ് വീശാൻ കാരണമാകുമെന്നും തുടർന്ന് ദൂരക്കാഴ്ച കുറയുമെന്നുമാണ് […]
Read more

നിയമം കടുപ്പിച്ച് ഒമാൻ; അനധികൃത ഫോട്ടോയും വീഡിയോയും ഓൺലൈനിൽ പങ്കുവെച്ചാൽ മൂന്ന് വർഷം തടവും 5,000 റിയാൽ പിഴയും

മസ്‌കത്ത്: അനധികൃത ഫോട്ടോയും വീഡിയോയും ഓൺലൈനിൽ പങ്കുവെച്ചാൽ മൂന്ന് വർഷം തടവും 5,000 റിയാൽ പിഴയും നേരിടേണ്ടി വരുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. അല്ലെങ്കിൽ ഏതെങ്കിലും ഒരു ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അധികൃതർ പറഞ്ഞു. ഉള്ളടക്കം പൂർണമായും ശരിയാണെങ്കിൽ പോലും ശിക്ഷ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. നിയമം പരിഗണിക്കാതെ മറ്റുള്ളവരുടെ ചിത്രങ്ങൾ, വീഡിയോകൾ, വ്യക്തിഗത വിവരങ്ങൾ എന്നിവ പകർത്തുക, റെക്കോർഡ് ചെയ്യുക, സൂക്ഷിക്കുക, പങ്കിടുക എന്നിവക്കെതിരെയും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അത്തരം പ്രവൃത്തികൾ രാജ്യത്തെ സൈബർ ക്രൈം നിയമപ്രകാരം […]
Read more

യുഎഇ -കുവൈത്ത് പാസ്‌പോർട്ട് -വിസാ സേവന കരാർ റദ്ദാക്കിയ ഉത്തരവ് തുടരും

ന്യൂഡൽഹി/ദുബൈ: യുഎഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ പുതിയ പാസ്‌പോർട്ട് -വിസാ സേവന കരാർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി ഉത്തരവിൽ ഇടപെടാതെ സുപ്രീം കോടതി. കരാർ റദ്ദാക്കിയതിനെതിരെയുള്ള കേന്ദ്ര സർക്കാർ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മൂന്നു മാസത്തിനുള്ളിൽ റീ ടെൻഡർ പൂർത്തിയാക്കണമെന്നും അന്തിമ സംവിധാനം ഉണ്ടാകുന്നതുവരെ പാസ്‌പോർട്ട് – വിസാ സേവനങ്ങൾ തടസ്സപ്പെടരുതെന്നും കോടതി നിർദേശിച്ചു. പുതിയ കമ്പനികൾക്കോ കേന്ദ്രം നിർദേശിക്കുന്ന ഏജൻസിക്കോ താത്കാലികമായി സർവീസ് തുടങ്ങാമെന്നും പറഞ്ഞു. ഓസ്ട്രേലിയ, സിംഗപ്പൂർ എന്നിവിടങ്ങളിലും പുതിയ കമ്പനികൾക്ക് സേവന കരാർ […]
Read more

ഒരു വർഷം കാലാവധിയുള്ള ഉംറ വിസ പുറത്തിറക്കി സൗദി അറേബ്യ

റിയാദ്: തീർഥാടകർക്ക് ആവർത്തിച്ച് ഉംറ നിർവഹിക്കുന്നതിനായി പുതിയ പദ്ധതിയുമായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. ഒരു വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഉംറ വിസ മന്ത്രാലയം പ്രഖ്യാപിച്ചു. വിസ കാലാവധിക്കുള്ളിൽ പലതവണ രാജ്യത്ത് വരാനും 90 ദിവസം വരെ താമസിക്കാനും ഇതിലൂടെ സാധിക്കും. വിസ അനുവദിച്ചത് മുതൽ ഒരു വർഷം വരെ ഈ വിസ കാലാവധി നിലനിൽക്കുന്നതാണ്. ഈ കാലാവധിക്കുള്ളിൽ മൊത്തം 90 ദിവസം വരെ സൗദിയിൽ താമസിക്കാം. ഓരോ തവണ വന്ന് പോകുമ്പോഴും താമസിക്കുന്ന ദിവസങ്ങൾ ഈ […]
Read more

കുവൈത്തിലെ ആരോഗ്യപ്രവർത്തകർക്ക് പുതിയ യൂണിഫോം

കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ-സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഔദ്യോഗിക വേഷധാരണം ഏകീകരിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം പുതിയ സമഗ്ര മാർഗനിർദേശം പുറത്തിറക്കി. മന്ത്രാലയ ഉത്തരവ് നമ്പർ 70/2026 പ്രകാരമാണ് പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നത്. ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, ടെക്നീഷ്യൻമാർ, അനുബന്ധ ആരോഗ്യപ്രവർത്തകർ, എഞ്ചിനീയർമാർ, എമർജൻസി മെഡിക്കൽ സർവീസ് ജീവനക്കാർ തുടങ്ങി വിവിധ വിഭാഗങ്ങൾക്കായി പ്രത്യേക യൂണിഫോം മാനദണ്ഡങ്ങളാണ് മാർഗനിർദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഇസ്‌ലാമിക് വനിതാ ജീവനക്കാർക്കും പ്രത്യേകം രൂപകൽപ്പന ചെയ്ത മൂന്ന് തരം മെഡിക്കൽ സ്ക്രബുകളാണ് […]
Read more

കുവൈത്ത് പവർ പ്ലാന്‍റിൽ വീണ്ടും തീപിടിത്തം

കുവൈത്ത് സിറ്റി: കുവൈത്തിലെ വൈദ്യുതി-കുടിവെള്ള ഉൽപ്പാദന പ്ലാന്‍റിന് നേരെ രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും ഇറാന്‍റെ ആക്രമണം. ആക്രമണത്തെ തുടർന്ന് പ്ലാന്‍റിൽ വീണ്ടും വൻ തീപിടിത്തമുണ്ടായതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തുടർച്ചയായ ആക്രമണം രാജ്യത്തെ നിരവധി വൈദ്യുതി ഉൽപ്പാദന യൂണിറ്റുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് അടിയന്തര കർമ്മപദ്ധതികൾ സജീവമാക്കുകയും രാജ്യത്തെ മൊത്തം വൈദ്യുതി ഗ്രിഡിന്റെ സ്ഥിരത നിലനിർത്താനുള്ള പ്രതിരോധ നടപടികൾ അടിയന്തരമായി സ്വീകരിക്കുകയും ചെയ്തു. അപകടമുണ്ടായ ഉടൻ തന്നെ എമർജൻസി ടീമുകൾ […]
Read more

വെന്തുരുകി യുഎഇ; വേനൽച്ചൂട് കനക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം

ദുബൈ: യുഎഇയിൽ വേനൽച്ചൂട് കനക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പകൽ സമയത്ത് അബൂദബിയിൽ താപനില 45°C വരെ ഉയർന്നേക്കാം. 32°C ആകും കുറഞ്ഞ താപനില. ഷാർജയിൽ ഉയർന്ന താപനില 43°C ഉം ദുബൈയിൽ 38°C ഉം ആയിരിക്കും. പ്രദേശങ്ങളിൽ കുറഞ്ഞ താപനില 31°C ആയിരിക്കും. എന്നാൽ രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു. തീരദേശ […]
Read more

ബുക്കിങ് വൈകുന്നു; പാസ്‌പോർട്ട് പുതുക്കാൻ ഒരു മാസത്തിലേറെ കാത്തിരിപ്പ്

റിയാദ്: പാസ്‌പോർട്ട് പുതുക്കാനുള്ള നിരക്ക് കേന്ദ്രം കുത്തനെ ഉയർത്തിയതോടെ കേരളത്തിൽ ബുക്കിങ് ലഭിക്കാനുള്ള കാത്തിരിപ്പ് ഒരു മാസത്തിലേറെയായി ഉയർന്നു. സൗദിയിലടക്കം ഗൾഫിൽ പൊള്ളുന്ന നിരക്ക് ഏർപ്പെടുത്തിയതും വിഎഫ്എസ് കേന്ദ്രങ്ങളിൽ ബുക്കിങ് പോലും ലഭിക്കാത്തതുമാണ് ഇതിന് കാരണമായത്. വരും മാസങ്ങളിൽ പാസ്‌പോർട്ട് പുതുക്കാനുള്ളവർ മുൻകൂട്ടി ശ്രദ്ധിച്ചില്ലെങ്കിൽ പണവും സമയവും നഷ്ടമാകും. നാട്ടിൽ 1500 രൂപയായിരുന്ന പാസ്‌പോർട്ട് പുതുക്കൽ നിരക്ക് 2500 രൂപയാക്കി ഉയർത്തിയിരുന്നു. ഇതിന്റെ ചുവടു പിടിച്ച് ഗൾഫിൽ ഉയർത്തിയത് പ്രവാസികൾക്ക് താങ്ങാനാകാത്ത നിരക്കാണ്. കേന്ദ്ര സർക്കാറിന്റെ നീക്കത്തോടെ […]
Read more

ഉംറക്കെത്തിയവരുടെ എണ്ണം 12 ലക്ഷം കവിഞ്ഞു; ഒന്നര മാസത്തിനിടെ ഉംറക്കെത്തിയവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന

മക്ക: ഉംറ സീസൺ ആരംഭിച്ച് ഒന്നര മാസത്തിനിടെ ഉംറക്കെത്തിയവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. രാജ്യത്തിന്റെ പുറത്തുനിന്ന് ഉംറ തീർഥാടനത്തിനെത്തിയവരുടെ എണ്ണം 12 ലക്ഷം കവിഞ്ഞു. ഏറ്റവും കൂടുതൽ തീർഥാടകരെത്തിയത് പാകിസ്താനിൽ നിന്നാണ്. ഹിജ്‌റ കലണ്ടർ പ്രകാരം ദുൽഹജ്ജ് 15-നാണ് പുതിയ ഉംറ സീസണിന് തുടക്കമായത്. മുഹറം അവസാനം വരെയുള്ള കണക്കുകൾ പുറത്തുവരുമ്പോഴാണ് റെക്കോർഡ് വർധന. ഒന്നര മാസത്തിനിടെ രാജ്യത്തിന് പുറത്തുനിന്ന് ഉംറ വിസയിൽ എത്തിയത് 9,31,500 തീർഥാടകർ. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 22.5 ശതമാനം […]
Read more

Recent News