റിയാദ്: സൗദിയിലെ ജാദിദത്ത് അറാറ അതിർത്തി കടന്ന് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം സകാത്, ടാക്സ് ആൻ്റ് കസ്റ്റംസ് അതോറിറ്റി പിടികൂടി. രാജ്യത്തേക്ക് വന്ന ഒരു വാഹനത്തിന്റെ ഇന്ധന ടാങ്കിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്ന 42.6 Kg മെത്താംഫെറ്റാമൈൻ ആണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സുമായി ചേർന്ന് നടത്തിയ നീക്കത്തിലൂടെയാണ് മയക്കുമരുന്ന് ശേഖരം കൈപ്പറ്റാൻ കാത്തുനിന്നയാളെ സൗദിയിൽ വെച്ച് അറസ്റ്റ് ചെയ്തത്. കസ്റ്റംസ് പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്നും, മയക്കുമരുന്ന് കള്ളക്കടത്ത് തടഞ്ഞ് സമൂഹത്തെ സംരക്ഷിക്കാൻ സുരക്ഷാ പങ്കാളികളുമായി ചേർന്ന് ശക്തമായി മുന്നോട്ട് പോകുമെന്നും അതോറിറ്റി വ്യക്തമാക്കി.
Post Views: 4



