Category: GULF

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ; വിവിധ രാജ്യങ്ങളുമായി ഫോൺ സംഭാഷണം നടത്തി സൗദി വിദേശകാര്യ മന്ത്രി

റിയാദ്: സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ വിവിധ അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ടെലിഫോൺ ചർച്ച നടത്തി. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ ഥാനി, ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽബുസൈദി, ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, ജോർദാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മൻ സഫാദി എന്നിവരുമായാണ് അദ്ദേഹം ആശയവിനിമയം നടത്തിയത്. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ […]
Read more

16കാരനെ തട്ടിക്കൊണ്ടുപോയി, കുറച്ച് ദൂരം പോയി വഴിയിൽ ഉപേക്ഷിച്ചു; പരാതിയിൽ അന്വേഷണം തുടങ്ങി കുവൈത്ത് പൊലീസ്

കുവൈത്ത് സിറ്റി: അൽ-സാൽമി റോഡിൽ നടന്ന ബൈക്ക് റേസിന് ഒടുവിൽ 16കാരനെ തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചതായി പരാതി. മത്സരത്തിൽ മറ്റ് മത്സരാർത്ഥികളെ മറികടന്ന് ഒന്നാമതെത്തിയ 16കാരനെ, പരാജയപ്പെട്ട എതിരാളികളിൽ ഒരാളും ഒപ്പമുണ്ടായിരുന്ന അജ്ഞാതനായ മറ്റൊരാളും ചേർന്ന് വഴിയിൽ തടഞ്ഞുനിർത്തി ബലമായി കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നു. സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച് ജഹ്‌റ ഭാഗത്തേക്കുള്ള അൽ-സാൽമി റോഡിലെ 51-ാം കിലോമീറ്റർ അടയാളത്തിന് സമീപമാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. തട്ടിക്കൊണ്ടുപോകലിന് ഇരയായ 16 വയസ്സുകാരൻ പൊലീസിന് നൽകിയ മൊഴി പ്രകാരം, […]
Read more

ഇന്ത്യൻ ടീം മാനേജ്‌മെന്‍റിനും ക്യാപ്റ്റൻ ശ്രേയസ് അയ്യരെയും വിമർശിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

ചെന്നൈ: ഇന്ത്യൻ ടീം മാനേജ്‌മെന്‍റിനും ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കുമെതിരെ രൂക്ഷവിമർശനവുമായി മുൻ ടീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത്. ഇംഗ്ലണ്ട് പര്യടനത്തിലെ കനത്ത തോൽവിക്ക് പിന്നാലെയാണ് വിമർശനം. 15 കാരൻ വൈഭവ് സൂര്യവംശിയെ ഇംഗ്ലണ്ടിനെതിരായ അവസാന ടി20 മത്സരത്തിൽ നിന്ന് ഒഴുവാക്കിയതിനെയും, അതിനെ ന്യായീകരിച്ച് ശ്രേയസ് അയ്യർ നടത്തിയ പ്രതികരണത്തെയുമാണ് ശ്രീകാന്ത് ശക്തമായി വിമർശിച്ചത്. ഇംഗ്ലണ്ടിനെതിരായ അവസാന ടി20 മത്സരത്തിന് മുമ്പ് ടോസ് സമയത്ത് ‘ടീമിന്റെ ഭാവിക്ക് ഏറ്റവും അനുയോജ്യമായത് പരീക്ഷിക്കാനാണ് വൈഭവിനെ മാറ്റി സഞ്ജുവിനെ ഉൾപ്പെടുത്തിയത്’ എന്ന് […]
Read more

‘പൗരത്വ നിർണയം നീതിപൂർവമാവണം’; അസമിൽ 27 പേർ വിദേശികളാണെന്ന ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ഡൽഹി: പൗരത്വം നിർണയിക്കാനുള്ള നടപടികൾ നീതിപൂർവമാകണമെന്ന് സുപ്രീംകോടതി. നടപടിക്രമങ്ങൾ വ്യക്തമായി പാലിച്ചേ ഇക്കാര്യത്തിൽ അന്തിമ തീർപ്പിലെത്താവൂ എന്നും കോടതി നിർദേശിച്ചു. അസമിൽ 27 പേർ വിദേശകളാണെന്ന് നിർണയിച്ച ട്രൈബ്യൂണൽ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ആവശ്യമായ രേഖകൾ ഹാജരാകാൻ കഴിയാത്തവരെയാണ് ഇന്ത്യൻ പൗരൻമാരല്ലെന്ന് അസമിലെ ഫോറിനേഴ്സ് ട്രൈബ്യൂണൽ കണ്ടെത്തിയത്. ഗുവാഹത്തി ഹൈക്കോടതിയും ട്രൈബ്യൂണൽ വിധി അം​ഗീകരിച്ചിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയിൽ അപ്പീൽ വന്നത്. ഹൈക്കോടതി വിധിയും റദ്ദാക്കിയ സുപ്രീംകോടതി ഹർജിക്കാരുടെ അപേക്ഷകൾ വീണ്ടും പരിശോധിക്കാൻ ഫോറിനേഴ്സ് ട്രൈബ്യൂണലിന് നിർദേശം നൽകി. […]
Read more

ഒമാനിലെ ജ്വല്ലറികളിൽ ഇനി ‘കംപ്ലയൻസ് ഓഫീസർ’ നിർബന്ധം

മസ്കത്ത്: ഒമാനിൽ എല്ലാ ജ്വല്ലറികളിലും പ്രത്യേക ‘കംപ്ലയൻസ് ഓഫീസറെ’ നിയമിക്കണമെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകെ , ഭീകരവാദ ഫണ്ടിങ് ഇല്ലാതാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ലൈസൻസുള്ള എല്ലാ ജ്വല്ലറികളും വിലപിടിപ്പുള്ള സ്റ്റോണുകൾ വിൽക്കുന്ന സ്ഥാപനങ്ങളും ഈ നിയമപരമായ ഉത്തരവാദിത്തം നിർവഹിക്കുന്നതിനായി തങ്ങളുടെ ഒരു ജീവനക്കാരനെ അടിയന്തരമായി ചുമതലപ്പെടുത്തണമെന്ന് മന്ത്രാലയം സർക്കുലറിലൂടെ ആവശ്യപ്പെട്ടു. നിയമപ്രകാരം ചുമതലപ്പെടുത്തുന്ന കംപ്ലയൻസ് ഓഫീസറുടെ പൂർണമായ വിവരങ്ങൾ മന്ത്രാലയത്തിന്റെ നിശ്ചിത ഔദ്യോഗിക […]
Read more

നഗരവികസനത്തിലെ സൗദി മോഡൽ യു.എൻ സമ്മേളനത്തിൽ ചർച്ചയാകുന്നു

റിയാദ്: യുഎൻ ആസ്ഥാനത്ത് നടക്കുന്ന പുതിയ നഗര അജണ്ടയെക്കുറിച്ചുള്ള പൊതുസഭയുടെ ഉന്നതതല യോഗത്തിൽ സൗദി അറേബ്യ തങ്ങളുടെ നഗരവികസന നേട്ടങ്ങൾ അവതരിപ്പിക്കുന്നു. സൗദി മുനിസിപ്പാലിറ്റി, ഭവന നിർമാണ വകുപ്പ് മന്ത്രി മാജിദ് അൽ-ഹുഖൈലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. ലക്ഷ്യങ്ങളുടെ ഭാഗമായി രാജ്യം കൈവരിച്ച നഗരവികസന പുരോഗതിയാണ് സമ്മേളനത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര വേദികളിലെ സൗദിയുടെ സജീവ സാന്നിധ്യത്തിന്റെ ഭാഗമായാണ് ഈ പങ്കാളിത്തം. സൗദി നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ […]
Read more

ഇനി ‘റോബോ’സ് നീക്കും; സൗദിയിലെ റോഡുകളിലെ മണൽ നീക്കാൻ റോബോട്ടുകളെ നിയോഗിച്ചു

റിയാദ്: സൗദി അറേബ്യയിലെ റോഡ് ശൃംഖലകളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുമായി അത്യാധുനിക സാങ്കേതികവിദ്യകൾ നിരത്തിലിറക്കി ജനറൽ അതോറിറ്റി ഫോർ റോഡ്‌സ്. റോഡുകൾക്ക് കീഴിലുള്ള കലുങ്കുകളിലും ഇടുങ്ങിയ പാതകളിലും അടിഞ്ഞുകൂടുന്ന മണൽ, മണ്ണ്, മറ്റ് മാലിന്യങ്ങൾ എന്നിവ വൃത്തിയാക്കാനാണ് റോബോട്ടുകളെ നിയോഗിച്ചത്. സൗദിയിലെ റോഡരികുകളിൽ നിന്നും ഹൈവേകളിൽ നിന്നുമായി 4.8 കോടിയിലധികം ക്യൂബിക് മീറ്റർ മണൽ ഇതിലൂടെ അതോറിറ്റി നീക്കം ചെയ്തു കാർബൺ മലിനീകരണം പൂർണമായും ഒഴിവാക്കിയുള്ള അത്യാധുനിക പ്രവർത്തന സവിശേഷതകളാണ് ഈ റോബോട്ടുകൾക്കുള്ളത്. വളരെ […]
Read more

ഒമാന്റെ എണ്ണക്കയറ്റുമതിയിൽ 2.7% വർധനവ്

മസ്കത്ത്: ഒമാന്റെ എണ്ണക്കയറ്റുമതിയിൽ വൻ വർധനവ് രേഖപ്പെടുത്തി. 2026 മെയ് അവസാനത്തോടെ രാജ്യത്തെ എണ്ണക്കയറ്റുമതി 2.7 ശതമാനം വർധിച്ച് 12,94,96,300 ബാരലിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 12,60,56,900 ബാരലായിരുന്നുവെന്ന് ഒമാൻ ദേശീയ സ്ഥിതിവിവരക്കണക്ക് മന്ത്രാലയം വ്യക്തമാക്കുന്നു. എണ്ണവിലയിലും നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2025 മെയ് മാസത്തിൽ ഒരു ബാരൽ എണ്ണക്ക് ശരാശരി 75.2 യു.എസ് ഡോളർ ആയിരുന്നത് 1.3 ശതമാനം വർധിച്ച് 2026 മെയ് ആയപ്പോഴേക്കും 76.2 യു.എസ് ഡോളറായി ഉയർന്നു. ഉത്പാദന രംഗത്തും […]
Read more

ഹരിതവൽക്കരണം വിജയത്തിലേക്ക് ; സൗദിയിലെ ഇമാം തുർക്കി റിസർവിൽ പൊടിക്കാറ്റ് 76.2% കുറവ്

റിയാദ്: സൗദി അറേബ്യയിൽ പരിസ്ഥിതി സംരക്ഷണത്തിനും ഹരിതവൽക്കരണത്തിനുമായി നടപ്പാക്കുന്ന പദ്ധതികൾ വൻ വിജയത്തിലേക്ക്. രാജ്യത്തെ പ്രമുഖ വന്യജീവി സങ്കേതമായ ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവിൽ ഈ വർഷം പൊടിക്കാറ്റിന്റെ ആവൃത്തിയിൽ 76.2 ശതമാനത്തിന്റെ വൻ കുറവ് രേഖപ്പെടുത്തി. പ്രകൃതി സംരക്ഷണത്തിനും സസ്യലതാദികൾ വെച്ചുപിടിപ്പിക്കുന്നതിനും റിസർവ് അധികൃതർ നടത്തിയ നിരന്തര ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് അധികൃതർ വ്യക്തമാക്കി. പ്രകൃതിയെ പഴയപടിയാക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ സംയോജിത പരിസ്ഥിതി പരിപാടികളുടെയും സസ്യവൽക്കരണ പദ്ധതികളുടെയും ഫലമായാണ് ഈ മാറ്റം […]
Read more

ലോകത്തെ മികച്ച വിമാനക്കമ്പനിയായി സൗദിയ

റിയാദ്: ആഗോള വ്യോമയാന രംഗത്തെ പ്രവർത്തന മികവിന്റെ സൂചികയിൽ ചരിത്ര നേട്ടവുമായി സൗദി അറേബ്യൻ എയർലൈൻസ്. 2026 ജൂൺ മാസത്തെ കണക്കുകൾ പ്രകാരം, വിമാന സർവീസുകൾ കൃത്യസമയം പാലിക്കുന്നതിൽ ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയായി സൗദിയ തിരഞ്ഞെടുക്കപ്പെട്ടു. ഇതേ വിഭാഗത്തിൽ മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ മേഖലകളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി സൗദി ഗ്രൂപ്പിന് കീഴിലുള്ള ബജറ്റ് എയർലൈനായ ഫ്ലൈ അദീലും തിളങ്ങി. വ്യോമയാന മേഖലയിലെ പ്രകടനങ്ങൾ നിരീക്ഷിക്കുന്ന ആഗോള ഏജൻസിയായ ‘സിറിയം’ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് […]
Read more

Recent News