മസ്കത്ത്: ഒമാനിലെ നോർത്ത് ബാത്തിന ഗവർണറേറ്റിലുള്ള സുഹാർ വിലായത്തിൽ പാസഞ്ചർ ബസ് മറിഞ്ഞ്. 18 പേർക്ക് പരിക്കേറ്റു. ഫലജ് അൽ ഖബാഇൽ മിൻതഖയിലാണ് സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി(സിഡിഎഎ)യാണ് ഇക്കാര്യം അറിയിച്ചത്.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ രക്ഷാപ്രവർത്തന, ആംബുലൻസ് സംഘങ്ങൾ എത്തി രക്ഷാപ്രവർത്തനം നടത്തിയതായി സിഡിഎഎ അറിയിച്ചു. പലർക്കും ചെറിയതോ ഇടത്തരമോ ആയ പരിക്കുകളാണ് ഏറ്റതെന്നും ആവശ്യമായ പ്രഥമശുശ്രൂഷ നൽകിയെന്നും തുടർന്ന് ചികിത്സക്കായി ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും സിഡിഎഎ അറിയിച്ചു.
