Tag: Bus Accident

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി തെറിച്ചുവീണു

തൃശ്ശൂർ: തൃശ്ശൂർ ചാവക്കാട് ബസിൽ നിന്ന് തെറിച്ചുവീണ് ഗർഭിണിക്ക് പരിക്കേറ്റു. തേക്കാഞ്ചേരി പുഴങ്ങര ജലീലിൻ്റെ മകൾ ഇരുപതുകാരിയായ ഫാത്തിമക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം ഉണ്ടായത്. ബസിന്റെ തുറന്ന വാതിലിലൂടെ യുവതി തെറിച്ചുവീഴുകയായിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ വിദ്യാർത്ഥിനിയായ ഫാത്തിമ ബസ് സ്റ്റാൻഡിൽ നിന്ന് കുന്നംകുളം റൂട്ടിലേക്ക് ഓടുന്ന പാലയൂർ ബസിൽ കയറുകയായിരുന്നു. ബസ് തെക്കേ ബൈപ്പാസിലേക്ക് തിരിയുന്നതിനിടെ യുവതി തെറിച്ചുവീണു. ഇവരെ ഉടൻതന്നെ ഗുരുതര പരിക്കുകളോടെ […]
Read more

കണ്ണൂർ കല്യാശേരിയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ കല്യാശേരി കീഴ്ച്ചേരികുന്നിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്. തളിപ്പറമ്പ് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പത്തോളംപേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. പരിക്കേറ്റവരെ സമീപത്തെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. മുപ്പത്തിയഞ്ചോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനട യാത്രക്കാരനെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് മറിയുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഈ […]
Read more

ബിഹാറില്‍ സംഗീത പരിപാടിക്കിടെ അപക‌ടം; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

പാട്‌ന: ബിഹാറിലെ പടിഞ്ഞാറന്‍ ചമ്പാരണില്‍ സംഗീതപരിപാടി കണ്ടു നിന്ന ജനക്കൂട്ടത്തിന് ഇടയിലേക്ക് ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ അരഡസനോളം പേര്‍ക്ക് പരിക്കേറ്റു. ലോരിയയ്ക്ക് സമീപമുള്ള ഗ്രാമത്തില്‍ ഒരു കുഞ്ഞിന്റെ ജനനത്തോട് അനുബന്ധിച്ച് നടന്ന ആഘോഷത്തിന്റെ ഭാഗമായാണ് സംഗീത പരിപാടി നടന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ് ദുരന്തം സംഭവിച്ചതെന്ന് പൊലീസ് അറിയിച്ചു. പരിപാടി നടക്കുന്നതിനിടെ വലിയ ജനക്കൂട്ടം റോഡില്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട ബസ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറുകയാണ് ഉണ്ടായത്. ഗോരഖ്പൂരില്‍ നിന്നും ബേത്തിയയിലേക്ക് വരികയായിരുന്നു […]
Read more

കുന്നംകുളത്തെ സ്വകാര്യ ബസ് അപകടം; മരണം രണ്ടായി

തൃശൂര്‍: തൃശൂർ കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. 18 വയസുകാരി റിയാ ഫാത്തിമയും റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 50 വയസുള്ള സ്ത്രീയുമാണ് മരിച്ചത്. ബൈക്ക് യാത്രികന്‍ ജോബിക്ക് ഗുരുതര പരിക്കേറ്റു. ജോബിയുടെ തലക്കും ശ്വാസകോശത്തിനും പരിക്കുണ്ട്. ഇയാളെ തൃശൂര്‍ അമല ആശുപത്രിയിലേക്ക് മാറ്റി. ബസ് അമിത വേഗത്തില്‍ ആയിരുന്നു എന്ന് അപകടത്തില്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. തന്റെ വാഹനം കുന്നംകുളത്ത് നിന്ന് കുറ്റിപ്പുറം റൂട്ടില്‍ പോവുകയായിരുന്നു. അതിനിടയിലാണ് നിയന്ത്രണംവിട്ട […]
Read more

കുന്നംകുളത്ത് നിയന്ത്രണംവിട്ട ബസ് ഇടിച്ച് കാർ യാത്രക്കാരിക്ക് ദാരുണാന്ത്യം

തൃശൂർ: കുന്നംകുളത്ത് നിയന്ത്രണംവിട്ട ബസ് ഇടിച്ച് കാറിലെ യാത്രക്കാരി മരിച്ചു. അപകടത്തിൽ 20 ലേറെ പേർക്ക് പരിക്കുണ്ട്. കാർ യാത്രികയായ റിയ ഫാത്തിമ (18) ആണ് മരിച്ചത്. നിരവധി വാഹനങ്ങളിൽ ഇടിച്ച ബസ് ഒരു വീട്ടുമുറ്റത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. കാർ, ബൈക്ക്, വാൻ, ഓട്ടോറിക്ഷ എന്നീ വാഹനങ്ങളിൽ ഇടിച്ചതിന് ശേഷമാണ് വീട്ടുമതിലിൽ ഇടിച്ച് ബസ് നിന്നത്. ഉച്ചക്ക് 2.15 ഓടെ പട്ടാമ്പി റോഡിലാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തിൽ […]
Read more

കോന്നിയിൽ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ടിയിൽ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. കോന്നി അട്ടച്ചാക്കലിലാണ് സംഭവം.സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ബസില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ കോന്നി താലൂക്ക് ആശുപത്രി, കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. കോന്നിയിൽ നിന്ന് പത്തനംതിട്ടയിലേക്കും പത്തനംതിട്ടയിൽ നിന്ന് കോന്നിയിലേക്കും പോവുകയായിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. ഡ്രൈവർമാർക്കാണ് കൂടുതൽ പരിക്കേറ്റത്. രാവിലെ ഏഴേമുക്കാലോടെയാണ് അപടമുണ്ടായതെന്ന് പ്രദേശവാസി പ്രതികരിച്ചു.
Read more

ഒമാനിലെ സുഹാറിൽ ബസ് മറിഞ്ഞ് അപകടം: 18 പേർക്ക് പരിക്ക്

മസ്‌കത്ത്: ഒമാനിലെ നോർത്ത് ബാത്തിന ഗവർണറേറ്റിലുള്ള സുഹാർ വിലായത്തിൽ പാസഞ്ചർ ബസ് മറിഞ്ഞ്. 18 പേർക്ക് പരിക്കേറ്റു. ഫലജ് അൽ ഖബാഇൽ മിൻതഖയിലാണ് സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി(സിഡിഎഎ)യാണ് ഇക്കാര്യം അറിയിച്ചത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ രക്ഷാപ്രവർത്തന, ആംബുലൻസ് സംഘങ്ങൾ എത്തി രക്ഷാപ്രവർത്തനം നടത്തിയതായി സിഡിഎഎ അറിയിച്ചു. പലർക്കും ചെറിയതോ ഇടത്തരമോ ആയ പരിക്കുകളാണ് ഏറ്റതെന്നും ആവശ്യമായ പ്രഥമശുശ്രൂഷ നൽകിയെന്നും തുടർന്ന് ചികിത്സക്കായി ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും സിഡിഎഎ അറിയിച്ചു.
Read more

ഇടുക്കിയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം

തൊടുപുഴ: ഇടുക്കി ഗ്യാപ്പ്‌റോഡില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഒരാൾ മരിച്ചു. തമിഴ്‌നാട് സ്വദേശി സ്റ്റെല്ലാ മേരിയാണ് മരിച്ചത്. സാരമായി പരിക്കേറ്റ ആറ് പേരെ തേനിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ വിനോദസഞ്ചാരികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പെരിയ കനാലില്‍ വെച്ച് മിനി ബസ് തേയില തോട്ടത്തിലേക്ക് മറിയുകയായിരുന്നു. 28 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 18 സ്ത്രീകളും നാല് പുരുഷന്‍മാരും ആറ് കുട്ടികളും ഉള്‍പ്പെടുന്നു.
Read more

Recent News