കുവൈത്ത് സിറ്റി: അഞ്ച് കുറ്റവാളികൾക്ക് കുവൈത്തിലെ സെൻട്രൽ ജയിലിൽ വധശിക്ഷ നടപ്പാക്കിയതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കൊലപാതക ശ്രമം, ലൈംഗികാതിക്രമം, അനധികൃത തടങ്കൽ, മയക്കുമരുന്ന് കൈവശം വയ്ക്കൽ, അനധികൃതമായി ആയുധ കൈവശം വയ്ക്കൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. ശനിയാഴ്ച വൈകിട്ടാണ് മൂന്ന് കുവൈത്ത് പൗരന്മാർ, ഒരു ബെദൂൺ, ഒരു ഈജിപ്ഷ്യൻ പൗരൻ എന്നിവർക്കെതിരെ അന്തിമ കോടതി വിധിപ്രകാരം തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കിയത്. അപ്പീൽ കോടതിയും കസേഷൻ കോടതിയും ശിക്ഷ ശരിവെച്ചതിന് പിന്നാലെ അമീറിന്റെ അംഗീകാരവും ലഭിച്ചതോടെയാണ് വധശിക്ഷ നടപ്പിലാക്കിയത്. പ്രതികൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ നിയമപരമായ അവകാശങ്ങളും പ്രതിരോധത്തിനുള്ള അവസരങ്ങളും നൽകിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Related Posts
സൈബർ ആക്രമണങ്ങളെ നേരിടാൻ എ.ഐ സൈബർ ഫാക്ടറിയുമായി യുഎഇ
ദുബൈ: വർധിച്ചുവരുന്ന സൈബർ ഭീഷണികളെ ഫലപ്രദമായി പ്രതിരോധിക്കാൻ കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ‘സൈബർ ഫാക്ടറി’ക്ക് യുഎഇ ദേശീയ സൈബർ സെക്യൂരിറ്റി…
ഒരാഴ്ചക്കിടെ 10,827 അനധികൃത താമസക്കാരെ നാടുകടത്തി സൗദി
റിയാദ്: ഒരാഴ്ചക്കിടെ 10,827 അനധികൃത താമസക്കാരെ നാടുകടത്തി സൗദി അറേബ്യ. ഒരാഴ്ചയ്ക്കുള്ളിൽ ആകെ 14,440 അനധികൃത താമസക്കാരെ സൗദി സുരക്ഷാ…
ഒമാനിൽ അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും പങ്കുവെച്ചാൽ തടവുശിക്ഷ
മസ്കറ്റ്: ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ അനുമതിയില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ. അനുമതിയില്ലാത്ത ഫോട്ടോയോ…
