മസ്കത്ത്: ഒമാനിലെ സമൈലില്‍ കൊല്ലം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ചാത്തന്നൂര്‍ മീനാട് നെടുങ്ങോലം കുഞ്ഞന്‍പിള്ള മന്ദിരത്തില്‍ രാമഭദ്രന് (56) ആണ് മരിച്ചത്. 15 വര്‍ഷത്തിലേറെയായി സമാഇലിലെ ലിസൂഖ് മേഖലയില്‍ ഓട്ടോമൊബൈല്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു.
വെള്ളിയാഴ്ച മുതല്‍ കാണാതായിരുന്ന രാമഭദ്രനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമാല്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള വഴിയിലെ വാദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. വെള്ളിയാഴ്ച തന്നെ മരണം സംഭവിച്ചുണ്ടാകുമെന്ന് കരുതുന്നു.
പരേതരായ പത്മനാഭപിള്ള, ചെല്ലമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കള്‍: അഞ്ജന, അഖില്‍. സഹോദരങ്ങള്‍: രാമദാസ്, ബേബി ഗിരിജ, സുദേവന്, സഹദേവന്, ശ്രീദേവി, ഗിരിജാകുമാരി. മരണാനന്തര നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
