തൃശൂര്‍: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. ഇന്ന് രാവിലെ ശീവേലി നേരത്തായിരുന്നു മന്ത്രിയെത്തിയത്. ശീവേലി കണ്ട് തൊഴുത് പ്രാര്‍ത്ഥിച്ച മന്ത്രി പിന്നീട് നാലമ്പലത്തിലെത്തി ഗുരുവായൂരപ്പനെ ദര്‍ശിച്ച് അനുഗ്രഹം തേടി. തുടര്‍ന്ന് മന്ത്രി തുലാഭാര വഴിപാട് നടത്തി. വെണ്ണയും വിറകുമായിരുന്നു തുലാഭാരം നേര്‍ന്നത്. 75 കിലോ വേണ്ടി വന്നു. ഗുരുവായൂരപ്പന്റെ പ്രസാദങ്ങളും മന്ത്രി ഏറ്റുവാങ്ങി
ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേ നടയില്‍ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികള്‍ തെളിഞ്ഞു. സ്വര്‍ണ പ്രഭയില്‍ തെളിഞ്ഞ ദീപസ്തംഭം കണ്ട് ഭക്തരുടെ മനം നിറഞ്ഞു. ഇന്നു വൈകുന്നേരം ആറരയോടെ ദേവസ്വം മന്ത്രി കെ മുരളീധരനാണ് ദീപസ്തംഭം ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്. ദീപസ്തംഭത്തിലെ തിരി തെളിയിച്ചായിരുന്നു സമര്‍പ്പണം.
