സലാല: ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി സലാലയിൽ നിര്യാതനായി. കൊല്ലം മീനമ്പലം പുത്തൻകുളം സ്വദേശി മാവില വീട്ടിൽ പ്രവീൺ സുഗുണൻ (40) ആണ് മരിച്ചത്. താമസ സ്ഥലത്ത് ഉച്ച വിശ്രമത്തിന് കിടന്ന ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഒകുറ്റാൽ കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: സുഗുണൻ, മാതാവ്: പ്രസന്ന. ഭാര്യയും കുട്ടികളുമുണ്ട്. സഹോദരിയും ഭർത്താവും മസ്‌കത്തിൽ ജോലി ചെയ്യുന്നു. വർഷങ്ങളായി പി.ഡി.ഒ യിൽ ട്രക്ക് ഡ്രൈവറായിരുന്നു.
Related Posts
കൊളുക്കുമലയിൽ നിന്ന് കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഇടുക്കി: ഇടുക്കി കൊളുക്കുമലയിൽ നിന്ന് കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെന്നൈ സ്വദേശി ദ്രവിനേഷ് (25) ആണ് ചാടിയത്.…
മലയാള സിനിമകളിലെ സ്ഥിരം ‘എസ്.ഐ’; നടൻ രാജശേഖരൻ അന്തരിച്ചു
കോട്ടയം: സിനിമാ- സീരിയൽ താരം രാജശേഖരൻ അന്തരിച്ചു. സിനിമയിൽ നിരവധി പൊലീസ് വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നതുകൊണ്ട് എസ്ഐ രാജശേഖരൻ എന്നാണ്…
ന്യൂയോർക്കിൽ ക്ഷേത്രത്തിലേക്ക് പോകുംവഴി വാഹനപകടം: ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള മുളപാഡു സ്വദേശിയായ പ്രസന്ന അട്ടല്ലൂരി…
