Category: latest

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

മുംബൈ: നടൻ പ്രദീപ് റാവത്ത് അന്തരിച്ചു. 74 വയസായിരുന്നു. മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറേക്കാലമായി ക്യാൻസർ ചികിത്സയിലായിരുന്നു അദ്ദേഹം. നടന്‍റെ മാനേജർ സിദ്ധാർത്ഥ് തിവാരി ആണ് മരണവിവരം അറിയിച്ചത്. അദ്ദേഹം ക്യാൻസർ ബാധിതനായിരുന്നുവെന്നും രോ​ഗം മൂർച്ഛിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും തിവാരി അറിയിച്ചതായി ​ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷാ സിനിമകളിൽ അഭിനയിച്ചിട്ടുള്ള പ്രദീപ് റാവത്ത്, ഗജനിയിലെ വില്ലൻ വേഷത്തിലൂടെയാണ് ഏറ്റവും കൂടുതൽ അറിയപ്പെട്ടത്. ചൈനാ ടൗൺ, […]
Read more

‘എന്തുകൊണ്ട് പ്രതിഷേധമെന്ന് മനസ്സിലാക്കണം, വിദ്യാർഥി സമരങ്ങളോട് സംയമനം പാലിക്കണം’: സുപ്രീം കോടതി

ന്യൂഡൽഹി: വിദ്യാർഥികളുടെ പ്രതിഷേധ സമരങ്ങൾ നേരിടുമ്പോൾ സർക്കാരുകളും സുരക്ഷാ സേനകളും പരമാവധി സംയമനം പാലിക്കണമെന്ന് സുപ്രീം കോടതി. അക്രമം തടയാൻ അക്രമപരമായ നടപടികൾ സ്വീകരിക്കുന്നത് സാഹചര്യം കൂടുതൽ വഷളാക്കാനേ ഇടയാക്കൂവെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഡൽഹിയിലും, മറ്റ് ചില സംസ്ഥാനങ്ങളിലും വിദ്യാർഥി സമരങ്ങൾക്കിടെ നടന്ന അക്രമ സംഭവങ്ങളിൽ കോക്രോച്ച് ജനത പാർട്ടിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. ജനാധിപത്യ വ്യവസ്ഥയിൽ സമാധാനപരമായ മാർച്ചുകൾ നടക്കുമ്പോൾ സുരക്ഷാസേനകളും […]
Read more

ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം; കപ്പൽ മുങ്ങി

ഡൽഹി : ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ ‘എം.എസ്.വി ഫൈസ് നൂറെ ഒലിയ’ക്ക് നേരെ പ്രൊജക്റ്റൈൽ ആക്രമണമുണ്ടായി. ആക്രമണത്തെ തുടർന്ന് നിയന്ത്രണം വിട്ട കപ്പൽ തലകീഴായി മറിഞ്ഞ് സമുദ്രത്തിൽ മുങ്ങി. എന്നാൽ, കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യൻ പൗരന്മാരും ഒരു യെമൻ പൗരനുമുൾപ്പെടെ 14 ജീവനക്കാരെയും യെമൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ ജീവനക്കാരെ യെമനിലെ മൊഖ തുറമുഖത്ത് എത്തിച്ചതായും എല്ലാവരും സുരക്ഷിതരാണെന്നും റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. കപ്പലിന് നേരെ നടന്ന പ്രകോപനമില്ലാത്ത ആക്രമണത്തെ കേന്ദ്ര […]
Read more

സിജെപിയുടെ നിർണായക യോഗം ഇന്ന് തുടങ്ങും

മഹാരാഷ്ട്ര: നീറ്റ് സമരത്തിന് ശേഷമുളള കോക്രോച്ച് ജനതാ പാർട്ടിയുടെ നി‍ർണായക യോഗം ഇന്ന് മഹാരാഷ്ട്രയിൽ തുടങ്ങും. ഛത്രപതി സംബാജി നഗറിലെ അഭിജിത്ത് ദീപ്കെയുടെ വസതിയിലാണ് യോഗം. യുവാക്കളെയും വിദ്യാർത്ഥികളെയും നേരിട്ട് കണ്ട് സംവദിക്കാൻ രാജ്യ വ്യാപക പര്യടനവും തുടർ സമരപരിപാടികളും ചർച്ചയാകും. ഇന്നും നാളെയുമായി നടക്കുന്ന യോഗത്തിൽ പാർട്ടി വക്താക്കളും പ്രധാനപ്പെട്ട പ്രവ‍‍ർത്തകരും പങ്കെടുക്കും. ജന്തർമന്തറിലെ പ്രതിഷേധത്തിൽ പങ്കെടുത്ത വോളണ്ടിയർമാരോടും വിദ്യാർത്ഥികളോടും സിജെപി നേതൃത്വം ചർച്ച നടത്തിയിരുന്നു. രാജ്യവ്യാപക പര്യടനമായ ലിസനിംഗ് ടൂറിന്റെ സമയക്രമം നാളെ പുറത്ത് […]
Read more

ഇന്ധനത്തിലെ ക്ലോറൈഡ് മലിനീകരണം; ആശങ്കകൾ തള്ളി കേന്ദ്ര പെട്രോളിയം -പ്രകൃതിവാതക മന്ത്രാലയം

ന്യൂഡൽഹി: ഇന്ധന പമ്പുകളിലെ ക്ലോറൈഡ് മലിനീകരണവുമായി ബന്ധപ്പെട്ട ആശങ്കകൾ തള്ളി കേന്ദ്ര പെട്രോളിയം -പ്രകൃതിവാതക മന്ത്രാലയം. മലിനീകരണം സംബന്ധിച്ച വാർത്തകൾ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നുവെന്നും എന്നാൽ ഇന്ധനത്തിന്റെ ഗുണമേന്മ ഓയിൽ മാർക്കറ്റിങ് കമ്പനികൾ പതിവായി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രാലയം X പോസ്റ്റിൽ വ്യക്തമാക്കി. ഇന്ത്യയിലുടനീളം നടത്തിയ പരിശോധനയിൽ ക്ലോറൈഡ് മലിനീകരണവുമായി ബന്ധപ്പെട്ട രണ്ട് സംഭവങ്ങൾ മാത്രമാണ് കണ്ടെത്തിയതെന്ന് മന്ത്രാലയം പറയുന്നു. രാജ്യത്തെ 87,000-ൽ അധികം ഔട്ട്‌ലെറ്റുകളിൽ ദിവസം 8-12 പരിശോധന നടത്തുന്നുണ്ട്. 2000-ൽ അധികം സാമ്പിളുകൾ ക്ലോറൈഡ്/സൾഫൈഡ് […]
Read more

വൈദ്യുത പോസ്റ്റ് ദേഹത്ത് വീണു; ഉത്തര്‍പ്രദേശിൽ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് 14കാരിക്ക് ദാരുണാന്ത്യം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി രാഗിണിയാണ് ഞായറാഴ്ച വൈകുന്നേരം മരിച്ചത്. വീട്ടുസാധനങ്ങൾ വാങ്ങാനായി സുഹൃത്തിനൊപ്പം റോഡിലൂടെ നടന്നുപോവുകയായിരുന്നു രാഗിണി. ഈ സമയത്ത് റോഡരികിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റ് പെട്ടെന്ന് മറിഞ്ഞ് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ രാഗിണി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ ട്രക്കിടിച്ചാണ് പോസ്റ്റ് മറിഞ്ഞതെന്ന് വ്യക്തമാണ്.സമീപത്തെ പലചരക്ക് കടയിൽ സാധനങ്ങൾ ഇറക്കുന്നതിനിടെ […]
Read more

പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഏഴാം വാർഷികം, കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ

ഡൽഹി : പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീർ കനത്ത സുരക്ഷാ ജാഗ്രതയിൽ. സംസ്ഥാന പദവി തിരികെ നൽകാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികൾ ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ ഡൽഹിയിലും കശ്മീരിലും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. ഏഴ് വർഷം പിന്നിട്ടിട്ടും സംസ്ഥാന പദവി പുനഃസ്ഥാപിക്കാത്തത് വലിയ വഞ്ചനയാണെന്നാണ് നാഷണൽ […]
Read more

ജെസ്നയുടെ തിരോധാന അന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശി ജെസ്ന മറിയ ജെയിംസിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സിബിഐ നിരന്തരം ചോദ്യം ചെയ്ത് ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് ഇടുക്കി ഉപ്പുകണ്ടം സ്വദേശി ടി യു അരുൺ സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്. അന്വേഷണവുമായി ഹർജിക്കാരൻ സഹകരിക്കണമെന്നും സിബിഐയുടെ അന്വേഷണം നിയമപരമായി തുടരണമെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരനെതിരായ ചില സാഹചര്യങ്ങൾ സിബിഐ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും, അതിനാൽ നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തിന് ക്ലീൻ […]
Read more

‘സർവ്വകലാശാലകളുടെ മതേതര മൂല്യങ്ങൾ യു.ഡി.എഫ് സർക്കാർ സംഘപരിവാറിന് അടിയറവെച്ചു’; പിണറായി വിജയൻ

തിരുവനന്തപുരം: സർവ്വകലാശാലകളുടെ മതേതര മൂല്യങ്ങൾ സംഘപരിവാറിന് അടിയറവെച്ച് യു.ഡി.എഫ് സർക്കാർ അവരുടെ ‘ബി ടീമായി’ പ്രവർത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരുവനന്തപുരത്ത് കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ വജ്ര ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സർക്കാർ രാജ്യത്തെ സർവ്വകലാശാലകളെ കാവിവത്കരിക്കാൻ ഗവർണർമാരെയാണ് ആയുധമാക്കുന്നത്. മുൻ ഗവർണർ ഇതിനായി കാട്ടിക്കൂട്ടിയ കോലാഹലങ്ങൾ കേരളം മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സർവ്വകലാശാല സെനറ്റ് ഹാളിൽ കാവിക്കൊടിയേന്തിയ ആർ.എസ്.എസിന്റെ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതിനെതിരെ എൽ.ഡി.എഫ് ശക്തമായ നിലപാടെടുത്തപ്പോൾ, […]
Read more

സ്ത്രീകളെ കുറിച്ചുള്ള വിവാദപരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സിപി ജോൺ

തിരുവനന്തപുരം: സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പറഞ്ഞു മന്ത്രി സിപി ജോൺ. ആരേയും അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കണമായിരുന്നു. ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. ഖേദം പ്രകടിപ്പിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനിയിൽ സ്ത്രീകൾ തിക്കിതിരക്കി കയറുന്നുവെന്നും സ്വകാര്യ സ്കൂളുകളിൽ മക്കളെ പഠിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. പരാമർശം വാർത്തയായതോടെ നിരവധി പേരാണ് മന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത്. സൗജന്യ യാത്ര ആരുടെയും ഔദാര്യമല്ല. അവകാശമാണ്. ഞാൻ […]
Read more

Recent News