അഴിമതിക്കേസ്; തമിഴ്നാട് മുന്‍ മന്ത്രി സെന്തിൽ ബാലാജിക്ക് ജാമ്യം
ചെന്നൈ: അഴിമതിക്കേസിൽ തമിഴ്നാട് മുന്‍ മന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം(ഡി.എം.കെ) നേതാവുമായ സെന്തിൽ ബാലാജിക്ക് മുന്‍കൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷനിൽ വ്യാപകക്രമക്കേടുകൾ നടത്തിയെന്നാണ് കേസ്. അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകണമെന്ന് മദ്രാസ് ഹൈകോടതിയോട് സെന്തിൽ ബാലാജി ആവശ‍്യപ്പെട്ടിരുന്നെങ്കിലും തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ എന്നിവരടങ്ങുന്ന ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ക്രമക്കേടുകൾക്ക് പിന്നാലെ സംസ്ഥാന ഖജനാവിൽ നിന്ന് 17 കോടി നഷ്ടമായെന്ന് അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും […]
Read more

