കുതിച്ചുയർന്ന് പെട്രോൾ, ഡീസൽ വില; ഓഗസ്റ്റ് മാസത്തെ നിരക്കുകൾ പ്രഖ്യാപിച്ച് യുഎഇ

ദുബായ്: ഓഗസ്റ്റ് മാസത്തേക്കുള്ള പെട്രോൾ, ഡീസൽ നിരക്കുകൾ പ്രഖ്യാപിച്ച് യുഎഇ ഇന്ധനവില നിർണ്ണയ സമിതി. ജൂലൈ മാസത്തെ അപേക്ഷിച്ച് പുതിയ നിരക്കിൽ പെട്രോളിനും ഡീസലിനും വില വർധിച്ചിട്ടുണ്ട്. ഓഗസ്റ്റ് 1 ശനിയാഴ്ച മുതൽ പുതിയ വില നിലവിൽ വരും.

സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.60 ദിർഹം ആണ് പുതിയ നിരക്ക്. ജൂലൈയിൽ ഇത് 3.40 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.49 ദിർഹമാണ് പുതിയ വില. ജൂലൈയിൽ ഇത് 3.29 ദിർഹമായിരുന്നു. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 3.41 ദിർഹം ആണ് ഓഗസ്റ്റ് മാസത്തെ വില. ജൂലൈ മാസം ഇത് 3.21 ദിർഹമായിരുന്നു. ഡീസലിനും വില വർധിച്ചിട്ടുണ്ട്. ഡീസൽ ലിറ്ററിന് 3.80 ദിർഹമാണ് പുതിയ നിരക്ക്. ജൂലൈയിൽ ഇത് 3.60 ദിർഹമായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ വ്യതിയാനങ്ങൾ വിലയിരുത്തിയാണ് യുഎഇയിൽ ഓരോ മാസവും അവസാനത്തോടെ പുതിയ ഇന്ധന നിരക്കുകൾ നിശ്ചയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *