‘എണ്ണച്ചോർച്ച ഉടൻ റിപ്പോർട്ട് ചെയ്യണം’; അഭ്യർഥിച്ച് ഒമാൻ എൻവിയോൺമെന്റ് അതോറിറ്റി
മസ്കത്ത്: ഒമാന്റെ സമുദ്ര പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് എണ്ണച്ചോർച്ചകൾ കണ്ടാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ച് എൻവയോൺമെന്റ് അതോറിറ്റി. വേഗത്തിലുള്ള റിപ്പോർട്ടിങും കമ്മ്യൂണിറ്റി അവബോധവുമാണ് കടൽത്തീരങ്ങളും ജലജീവികളെയും സംരക്ഷിക്കുന്നതിൽ നിർണായകമെന്ന് അതോറിറ്റി വ്യക്തമാക്കി. എണ്ണച്ചോർച്ചകൾ പരിസ്ഥിതിക്കും ആരോഗ്യത്തിനും സാമ്പത്തിക മേഖലക്കും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. കടൽവെള്ളവും തീരപ്രദേശങ്ങളും മലിനമാകുന്നതിനൊപ്പം മത്സ്യങ്ങൾ, കടൽപക്ഷികൾ, ആമകൾ, പവിഴപ്പുറ്റുകൾ എന്നിവയുൾപ്പെടെയുള്ള സമുദ്രജീവികളുടെ നാശത്തിനും ഇത് കാരണമാകുന്നു. ഇത് മത്സ്യസമ്പത്തിനെ ബാധിക്കുകയും വിനോദസഞ്ചാര മേഖലയെയും മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളെയും സാരമായി ബാധിക്കുകയും […]
Read more

