Category: latest

നോർക്ക ട്രിപ്പിൾ വിൻ കേരള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പദ്ധതി  : 12 പേർക്കു കൂടി നിയമന കരാർ കൈമാറി

തിരുവനന്തപുരം; കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പദ്ധതിയായ നോർക്ക ട്രിപ്പിൾ വിൻ കേരള യുടെ ഭാഗമായി ജർമ്മൻ ഭാഷാപരിശീലനം പൂർത്തിയായ 12 പേർക്കു കൂടി നിയമന കരാർ (എംപ്ലോയ്‌മെന്റ് കോൺട്രാക്ട്) കൈമാറി. നോർക്ക ട്രിപ്പിൾ വിൻ കേരളയുടെ ഏഴാം ബാച്ചിലെ ദേവിക ബൈജു, ജിസ്‌മോൾ ജോർജ്, മേഘ ജയകുമാർ, ഫരിഷാബിവി ഇബ്രാഹിം, ജെസീന ജോസ്, അപർണ കുമാരി, ഷെഫിൻ ജോസഫ്, മേഘ ജോയ്, മരിയ ജോയ്, ബ്ലെസി ബേബി, അർപ്പിത താഴം എന്നിവരും ആറാം ബാച്ചിലെ ജിസ്മി വർഗീസ് എന്നിവർക്കുമാണ് നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ പ്രകാശ് പി ജോസഫ് വർക്ക് പെർമിറ്റ് […]
Read more

നിയമ വിദ്യാഭ്യാസ രംഗത്തെ സമഗ്രമായി നവീകരിക്കും- മുഖ്യമന്ത്രി 

തിരുവനന്തപുരം: നിയമ വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതമായി നവീകരിച്ച് കേരളത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ മികച്ച കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. സർക്കാർ ലോ കോളേജുകളിലെ 35 അസിസ്റ്റന്റ് പ്രൊഫസർമാർക്ക് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകന്റെ ഉത്തരവാദിത്വം വളരെ വലുതാണെന്നും ജീവിതകാലം മുഴുവൻ സമൂഹത്തിന്റെ ആദരവും സ്‌നേഹവും ഏറ്റുവാങ്ങുന്നവരാണ് അധ്യാപകരെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുതായി നിയമിതരാകുന്നവർ ആ ഉത്തരവാദിത്വം ഏറ്റവും മികച്ച രീതിയിൽ നിർവഹിച്ച് വിദ്യാർഥികൾക്കും സമൂഹത്തിനും […]
Read more

റോഡപകടങ്ങൾ; ചൂടാറും മുമ്പ് കമ്മീഷനെത്തും അന്വേഷിച്ച് റിപ്പോർട്ടും നൽകും, നടപടി മാത്രമുണ്ടാകില്ല

മലപ്പുറം: റോഡപകടങ്ങളുണ്ടാകുമ്പോൾ അന്വേഷിക്കാൻ കമ്മിഷനുകളെ വെക്കും, അവർ റിപ്പോർട്ടുകളും നൽകും. എന്നാൽ ഒന്നും നടപ്പാക്കാറില്ല. 1994-ൽ ചേർത്തലയിൽ നടന്ന അപകടത്തെത്തുടർന്ന് തയ്യാറാക്കിയ അന്വേഷണറിപ്പോർട്ട് മുതൽ ഒന്നും നടപ്പാക്കാൻ സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ലെന്ന് സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി അംഗവും റോഡ് സുരക്ഷാ വിദഗ്ധനുമായ ഉപേന്ദ്ര നാരായൺ വ്യക്തമാക്കി. റിപ്പോർട്ടുകൾ നടപ്പാക്കിയാൽത്തന്നെ അപകടങ്ങൾ കുറയ്ക്കാനാകും. മലബാർ ജില്ലകളിലാണ് സ്വകാര്യബസ് അപകടങ്ങൾ കൂടുന്നത്. അമിതവേഗവും വേഗമത്സരവും മൊബൈൽഫോൺ ഉപയോഗവുമൊക്കെ അപകടങ്ങൾ കൂടുന്നതിന്റെ കാരണങ്ങളാണ്. വകുപ്പ്മന്ത്രി തൊട്ട് ആർ.ടി.ഒ. എൻഫോഴ്സ്മെന്റും മോട്ടോർ വാഹനവകുപ്പും […]
Read more

ബാബര്‍ പൊരുതിയിട്ടും വിന്‍ഡീസിനെതിരെയും തോറ്റ് നാണംകെട്ട് പാകിസ്ഥാൻ

പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാന് നാണംകെട്ട തോല്‍വി. 211 റണ്‍സ് വിജയലക്ഷ്യവുമായി നാലാം ദിനം ക്രീസിലിറങ്ങിയ പാകിസ്ഥാന്‍ 120 റണ്‍സിന് ഓള്‍ ഔട്ടായി 90 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. ക്യാപ്റ്റനായി വീണ്ടും ചുമതലയേറ്റ ബാബര്‍ അസം 58 റണ്‍സുമായി പുറത്താകാതെ നിന്നെങ്കിലും 23 റണ്‍സെടുത്ത വാലറ്റക്കാരന്‍ മുഹമ്മദ് അബ്ബാസും 11 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനും മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്. 20 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത […]
Read more

ആളാകെ മാറി, ലങ്കൻ ക്യാപ്റ്റന്റെ അവിശ്വസനീയ രൂപമാറ്റം കണ്ട് അമ്പരന്ന് ആരാധകർ

കൊളംബോ: ശ്രീലങ്കയ്ക്ക് 1996ലെ ലോകകപ്പ് കിരീടം സമ്മാനിച്ച ഇതിഹാസ ക്യാപ്റ്റൻ അർജുന രണതുംഗയുടെ പുതിയ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് എം.പിയുമായ ശശി തരൂർ, രണതുംഗയ്ക്കൊപ്പമുള്ള ചിത്രം എക്സിൽ പങ്കുവെച്ചതോടെയാണ് ശ്രീലങ്കയുടെ ഇതിഹാസ നായകന്‍റെ അവിശ്വസനീയമായ രൂപമാറ്റം വാർത്തകളിൽ നിറയുന്നത്. ശരീരഭാരം ഗണ്യമായി കുറഞ്ഞ് വേറിട്ട ലുക്കിലെത്തിയ രണതുംഗയെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പോലും കഴിയില്ലെന്നാണ് ആരാധകരുടെ കമന്‍റുകൾ. കൊളംബോയിൽ എന്നെ കാണാനെത്തിയ ഈ മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ക്യാപ്റ്റനെ തിരിച്ചറിയാൻ ആരാധകർക്ക് അല്പം […]
Read more

ലോകകപ്പ് നടത്തിപ്പിന് പുതിയ കമ്പനി രൂപീകരിക്കാൻ ഫിഫ

സൂറിച്ച്: ലോകകപ്പ് ഫുട്ബോൾ ഉൾപ്പെടെയുള്ള വലിയ ടൂർണമെന്‍റുകളുടെ വാണിജ്യ അവകാശങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 20 ബില്യൺ ഡോളർ((ഏകദേശം 1.67 ലക്ഷം കോടി രൂപ) മൂല്യമുള്ള പുതിയ കമ്പനി രൂപീകരിക്കാനും, ഇതിന്‍റെ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുമുള്ള അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന്‍റെ (ഫിഫ) തീരുമാനത്തിനെതിരെ യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ. ഫുട്ബോളിന്‍റെ ആത്മാവിനെ തന്നെ കച്ചവടം ചെയ്യാനാണ് ഫിഫ ശ്രമിക്കുന്നതെന്ന് ആരോപിച്ച യുവേഫ, കളിയുടെ ഭരണസ്ഥാപനങ്ങൾ ഒരിക്കലും കടക്കാൻ പാടില്ലാത്ത അതിർവരമ്പാണ് ഫിഫ ലംഘിച്ചിരിക്കുന്നതെന്നും കുറ്റപ്പെടുത്തി. ഫിഫ ഫോർവേഡ് […]
Read more

ശബരിമലയില്‍ മില്‍മയുടെ വ്യാജ നെയ്യ് വില്‍പന; അന്വേഷണം ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരിലേക്കും

തിരുവനന്തപുരം: ശബരിമലയിലെ മില്‍മയുടെ വ്യാജ നെയ്യ് വില്‍പനയില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. മില്‍മ ജീവനക്കാരെ ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് നെയ്യ് പരിശോധനയില്ലാതെ കടത്തിവിട്ടെന്നും വിമര്‍ശനമുണ്ട്. അന്വേഷണത്തിനായി ദേവസ്വം മന്ത്രിക്ക് കത്ത് നല്‍കുമെന്ന് ക്ഷീരവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. ഉദ്യോഗസ്ഥരുടെ ഇടപെടല്‍ അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറും വ്യക്തമാക്കി. ശബരിമലയിലേയ്ക്കുള്ള മിൽമയുടെ നെയ്യ് വിതരണത്തിൽ ഗുരുതര ക്രമക്കേട് നടന്നതായി ക്ഷീരവികസന വകുപ്പ് അന്വേഷണ റിപ്പോർട്ടിൽ […]
Read more

ഒരുവിധ പദവികളിലേക്കും ഇല്ല, വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കണം; വി.എം സുധീരൻ

തിരുവനന്തപുരം: താൻ ഒരുവിധ പദവികളിലേക്കും ഇല്ലെന്ന് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് വി. എം സുധീരൻ. സംസ്ഥാന സർക്കാരിലെ വിവിധ പദവികളിലേക്ക് തന്‍റെ പേര് ബന്ധപ്പെടുത്തിക്കൊണ്ട് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ പദവികളോ മറ്റ് ഔദ്യോഗിക സ്ഥാനങ്ങളോ ഏറ്റെടുക്കാൻ താൻ തയ്യാറല്ലെന്ന് മുൻപ് തന്നെ പരസ്യമായി വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇത്തരം വ്യാജ പ്രചാരണങ്ങളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വി.എം സുധീരൻ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. താൻ […]
Read more

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച: 13 പ്രതികൾ, സിബിഐ കുറ്റപത്രം സമർപ്പിച്ചു

ഡൽഹി : നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. സിബിഐ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഡൽഹി റൗസ് അവന്യൂ കോടതിയിലാണ് ആദ്യ കുറ്റപത്രം സമർപ്പിച്ചത്. പരീക്ഷയ്ക്ക് മുൻപ് പ്രതികൾ ചോർത്തിയ 42 ചോദ്യങ്ങൾ യഥാർത്ഥ പരീക്ഷാ പേപ്പറുമായി പൂർണ്ണമായും ഒത്തുപോകുന്നതാണെന്നും ചോദ്യപ്പേപ്പർ ലക്ഷങ്ങൾക്ക് മറിച്ചുവിറ്റതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അഴിമതി നിരോധന നിയമം, പൊതുപരീക്ഷാ നിയമം എന്നിവ പ്രകാരം രജിസ്റ്റർ ചെയ്ത കേസ് നാളെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി പരിഗണിക്കും. ഡോ. […]
Read more

സ്‌കൂളിൽ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാര്‍ത്ഥികള്‍

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ സ്‌കൂളിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാര്‍ത്ഥികള്‍. ക്ലാസുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ അംബേദ്കറിനെ ചിത്രം ഉയര്‍ത്തി തെരുവിലിറങ്ങുകയായിരുന്നു. ക്രമസമാധാനം നിലനിര്‍ത്താന്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ പൊലീസിനെ വിളിച്ചു.നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്രമന്ത്രിയുടെ രാജി ഉയര്‍ത്തി ഡല്‍ഹി ജന്തര്‍ മന്തറില്‍ സിജെപിയുടെ നേതൃത്വത്തില്‍ ജെന്‍സികള്‍ തെരുവിലിറങ്ങിയതിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ജെന്‍ ആല്‍ഫ പ്രതിഷേധം. നാഗിന എംപിയും ആസാദ് സമാജ് വാദി പാര്‍ട്ടി എംപിയുമായ ചന്ദ്രശേഖര്‍ ആസാദും ആംആദ്മി പാര്‍ട്ടിയും സമര […]
Read more

Recent News