ബസുകളിൽ പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട് സർക്കാർ
ചെന്നൈ: സർക്കാർ ബസുകളിൽ യാത്രക്കാർക്ക് പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട്. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിലാണ് പ്രധാന വിലക്ക്. മൊബൈൽ ഉപയോഗിക്കുന്നവർ ഹെഡ്‌സെറ്റ് ഉപയോഗിക്കണമെന്നാണ് കർശന നിർദേശം. ബസുകളിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്നതിലും വിലക്കുണ്ട്. മൊബൈൽ ഫോണോ മറ്റ് ഓഡിയോ ഉപകരണങ്ങളോ ഉപയോഗിക്കുമ്പോൾ അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാൻ പാടില്ലെന്നതാണ് പുതിയ സർക്കുലറിൽ പറയുന്നത്. പൊതുഗതാഗത സംവിധാനത്തിൽ വലിയ ശബ്ദത്തിൽ സംസാരിക്കുകയും ഫോണുപയോഗിക്കുകയും ചെയ്യുന്നത് തടയുകയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ചെന്നൈ മെട്രോയിലാണ് ഇത്തരത്തിൽ നിയന്ത്രണം […]
Read more

