Category: latest

ജാന്‍മണിക്കെതിരെ പരാതി നല്‍കി മഹിളാ മോര്‍ച്ച

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചു എന്ന് ആരോപിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ പരാതി നല്‍കി മഹിളാമോര്‍ച്ച. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഷൗക്കത്തലിക്കാണ് അധ്യക്ഷ നവ്യ ഹരിദാസ് പരാതി നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയെ ജാന്‍മണി അപമാനിച്ചതായി നവ്യ ഹരിദാസ് ആരോപിച്ചു. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും നാളെ പരാതി നല്‍കാനാണ് മഹിളാമോര്‍ച്ചയുടെ നീക്കം. പരാമര്‍ശത്തിന് പിന്നില്‍ ഭാഷാ പരിമിതി അല്ലെന്നും പരാതിയില്‍ പറയുന്നു. ജാന്‍മണിയുടെ മാപ്പ് പറച്ചില്‍ അംഗീകരിക്കുന്നില്ലെന്നും തെറ്റ് ചെയ്തതിനുശേഷം മാപ്പ് പറഞ്ഞാല്‍ തീരില്ലെന്നുമാണ് മഹിളാ […]
Read more

എയിംസ്; കോട്ടയത്തെ സാധ്യതകളും പരിഗണിക്കും

തിരുവനന്തപുരം: കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) സ്ഥാപിക്കുന്നതിനായി വെള്ളൂര്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. കായകല്‍പ്പം ജനസമ്പർക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളൂരില്‍ 700 ഏക്കല്‍ സ്ഥലം ലഭ്യമാണെന്ന് വൈക്കം എം.എല്‍.എ കെ. ബിനിമോന്‍ അറിയിച്ചിരുന്നു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തും. കോട്ടയം മെഡിക്കല്‍ കോളജിന്‍റെ കൈവശമുള്ള സ്ഥലവും പരിഗണിക്കാവുന്നതാണ്. ഏതു സ്ഥലത്തായാലും സംസ്ഥാനത്ത് എയിംസ് വേണമെന്നതാണ് സര്‍ക്കാരിന്‍റെ നിലപാട്-അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ […]
Read more

ദുരന്തമുഖത്ത് വയനാട്ടുകാര്‍ ഒറ്റക്കെട്ടായി നിലകൊണ്ടു- എം.പി പ്രിയങ്ക ഗാന്ധി

തിരുവനന്തപുരം: ജില്ല എപ്പോഴൊക്കെ പ്രകൃതിദുരന്തത്തിന് സാക്ഷ്യംവഹിച്ചോ അപ്പോഴൊല്ലാം വയനാട്ടിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളുകയും ദുരന്തമുഖത്ത് സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് എം.പി പ്രിയങ്ക ഗാന്ധി. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കള്ളാടി മണ്ണിടിച്ചില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെ അനുമോദിക്കുന്നതിനായി പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളില്‍ സംഘടിപ്പിച്ച അനുമോദന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം പി. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ അപകടത്തില്‍പ്പെട്ടവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണോ, ഏത് മതത്തില്‍പ്പെട്ടവരാണെന്നോ, ലിംഗഭേദമെന്തെന്നോ തരംതിരിച്ച് നോക്കാതെ സഹമനുഷ്യനിലേക്ക് സഹായഹസ്തം നീട്ടുകയാണുണ്ടായത്. ഇതാണ് ഇന്ത്യയുടെ ആത്മാവ്. ഈ ആത്മാവാണ് നാം […]
Read more

പ്രൈമറി തലത്തിൽ പുതിയ ഡിജിറ്റൽ വിപ്ലവത്തിന് തുടക്കമിടുന്ന ‘ഡിജിറ്റൽ സ്‌ക്വയർ’ പദ്ധതി മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എൽ.പി, യു.പി വിഭാഗങ്ങളിലെ ഐ.ടി പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് കേരളാ ഇൻഫ്രാസ്ട്രക്ചർ  ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ  (കൈറ്റ്) വഴി നടപ്പാക്കുന്ന ‘ഡിജിറ്റൽ സ്‌ക്വയർ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി  എൻ.  ഷംസുദ്ദീൻ നിർവ്വഹിച്ചു.  കൈറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും ഒരേസമയം സംഘടിപ്പിച്ച പ്രൈമറി സ്‌കൂൾ പ്രഥമാധ്യാപകരുടെ ശിൽപശാലയും ചടങ്ങിൽ മന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന […]
Read more

73,024 പുതിയ മുൻഗണനാ കാർഡ്; ആഗസ്റ്റ് മുതൽ സൗജന്യറേഷൻ: മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളിൽ ആദ്യ ലക്ഷ്യത്തിൽ റെക്കോർഡ് നേട്ടവുമായി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ്. അരലക്ഷം മുൻഗണന റേഷൻകാർഡുകൾ നൽകുന്ന പദ്ധതിയാണു റെക്കോഡ് ലക്ഷ്യം നേടിയത്. അരലക്ഷം കാർഡുകൾ നൽകാനാണു ലക്ഷ്യമിട്ടതെങ്കിലും 73,024 അപേക്ഷകൾ അംഗീകരിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. 76,338 അപേക്ഷകളാണു ലഭിച്ചത്. അതിൽ 1353 അപേക്ഷകൾ മതിയായ രേഖകൾ ഹാജരാക്കാൻ തിരിച്ചുനൽകി. 2011 എണ്ണം നിരസിച്ചു. പുതിയ 73,024 മുൻഗണനാ കാർഡുകാർക്കും അടുത്തമാസം മൂന്ന് മുതൽ സൗജന്യ റേഷൻ നൽകിത്തുടങ്ങും. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുമെന്നും മന്ത്രി അറിയിച്ചു. […]
Read more

സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ

തിരുവനന്തപുരം: ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സിവിൽ സപ്ലൈസ് വകുപ്പ് വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചതായി ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. സപ്ലൈകോയുടെ ഓണം ട്രേഡ് ഫെയറുകൾ ആഗസ്റ്റ് 8ന് ആരംഭിക്കും. എറണാകുളത്ത് അന്നേദിവസം വൈകിട്ട് 4.30ന് മുഖ്യമന്ത്രി വി ഡി സതീശൻ ട്രേഡ് ഫെയർ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഓണം മെഗാ ട്രേഡ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. ഇതിന് പുറമെ 11 […]
Read more

ബാങ്ക് ഓഫ് ബറോഡയുടെ 1TB ഡാറ്റ ചോർന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: ബാങ്ക് ഓഫ് ബറോഡയുടെ സിസ്റ്റത്തിൽ നിന്ന് 1TB (ടെറാബൈറ്റ്) സെൻസിറ്റീവ് ഡാറ്റ ചോർന്നതായി റിപ്പോർട്ട്. ഉപഭോക്താക്കളുടെ ആധാർ നമ്പറുകൾ, സേവിംഗ്‌സ് – കറന്റ് അക്കൗണ്ട് വിവരങ്ങൾ, ലോൺ വിവരങ്ങൾ, നെറ്റ് ബാങ്കിംഗ് യൂസർ ഡീറ്റെയിൽസ്, എൻആർഐ – കോർപ്പറേറ്റ് ബാങ്കിംഗ് സേവന റെക്കോർഡുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റ് റിപ്പോർട്ടുകൾ, വിജിലൻസ് അന്വേഷണങ്ങൾ, ബ്രാഞ്ച് – എടിഎം സംബന്ധമായ റെക്കോർഡുകൾ എന്നിവയും ചോർന്നതായാണ് വിവരം. TripleX എന്നറിയപ്പെടുന്ന ഒരു ഹാക്കിംഗ് ഗ്രൂപ്പാണ് […]
Read more

പുകയില പ്രധാന വില്ലൻ, വായിലെ ഉണങ്ങാത്ത മുറിവുകൾ നിസ്സാരമല്ല

ന്യൂഡൽഹി : ഇന്ത്യയിൽ ഹെഡ്&നെക്ക് കാൻസറുകൾ വർധിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുവാക്കളിലാണ് ഈ കാൻസറുകൾ കൂടുതലായി കാണപ്പെടുന്നത്. പുകയില ഉപയോഗം കൂടുന്നതും എച്ച്.പി.വി. വൈറസുമാണ് കൂടുന്ന ഹെഡ്&നെക്ക് കാൻസറുകൾക്ക് പിന്നിലെന്നും പഠനങ്ങൾ പറയുന്നുണ്ട്. എല്ലാവർഷവും ജൂലൈ 27 ലോക ഹെഡ്&നെക്ക് ദിനമായി ആചരിക്കുന്നു. ഹെഡ്&നെക്ക് കാൻസറുകൾ, രോഗലക്ഷണങ്ങൾ, രോഗപ്രതിരോധം എന്നിവയേക്കുറിച്ച് പങ്കുവെക്കുകയാണ് മെഡിക്കൽ ഓങ്കോളജി കൺസൾട്ടന്റ് ആയ ഡോ. ഷൗഫീജ് പി.എം.
Read more

കുവൈത്ത്​-പാകിസ്താൻ പ്രതിരോധ കരാറിന്​ അംഗീകാരം

കുവൈത്ത് സിറ്റി: പാകിസ്താനുമായുള്ള ​​പ്രതിരോധ സഹകരണ കരാറിന്​ കു​വൈത്തിൻറെ ഔദ്യോഗിക അംഗീകാരം. 2023 ജൂണിൽ ഒപ്പുവെച്ച കരാർ ആണ്​ പ്രത്യേക ഉത്തരവിലൂടെ അംഗീകരിച്ചത്​. കരാറിൻറെ വിശദാംശങ്ങൾ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളുടെയും സൈനിക ബന്ധം ശക്തിപ്പെടുത്തുകയാണ്​ കരാറിൻറെ ലക്ഷ്യം. സൈനിക പരിശീലനം, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടൽ, പ്രതിരോധ സാങ്കേതികവിദ്യ, ഗവേഷണം, വൈദഗ്ധ്യം കൈമാറൽ, എന്നിവയും കരാറിൻറെ ഭാഗമാണ്​. കരാറിലെ വ്യവസ്ഥകൾ നടപ്പാകു​ന്നുണ്ടോയെന്ന്​ പരിശോധിക്കാൻ സംയുക്ത സൈനിക സമിതിയുമുണ്ടാകും. പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ്​ കരാർ പ്രാബല്യത്തിൽ […]
Read more

സമാധാന നീക്കങ്ങൾ ശക്തമാക്കി ഖത്തർ

ദോഹ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവുവരുത്തുന്നതിനും മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുമായി നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി ഖത്തർ. ഇതിന്റെ ഭാ​ഗമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ ഥാനി ഉന്നതതല ഫോൺ സംഭാഷണങ്ങൾ നടത്തി. സൗദി അറേബ്യ, യുഎഇ, തുർക്കി രാജ്യങ്ങളുടെ മുതിർന്ന വിദേശകാര്യ, സുരക്ഷാ ഉദ്യോ​ഗസ്ഥരുമായാണ് അദ്ദേഹം സമാധാന ചർച്ചകൾ നടത്തിയത്. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായുള്ള ചർച്ചയിൽ മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് കൂട്ടായ നയതന്ത്ര […]
Read more

Recent News