Category: latest

കഴിവില്ലെന്നു പറഞ്ഞ് ജീവനക്കാരെ പിരിച്ചുവിടുന്നു ; നടപടിയുമായി ഒമാൻ

മസ്കത്ത്: തൊഴിലാളികളുടെ പ്രവർത്തനക്ഷമത കുറവാണെന്ന് ആരോപിച്ച് ജോലിയിൽ നിന്ന് പിരിച്ചുവിടാൻ തൊഴിലുടമകൾക്ക് കഴിയില്ലെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സ് അറിയിച്ചു. തൊഴിൽ നിയമപ്രകാരം, തൊഴിലാളികളോട് പ്രകടനത്തിലെ കുറവ് കൃത്യമായി വ്യക്തമാക്കി മുൻകൂട്ടി നോട്ടീസ് നൽകണം. പ്രകടനം മെച്ചപ്പെടുത്തുന്നതിനായി കുറഞ്ഞത് 6 മാസത്തെ സാവകാശം നിർബന്ധമായും നൽകിയിരിക്കണം. പ്രകടനവുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക രേഖകളും ജീവനക്കാരൻ സൂക്ഷിച്ചുവെക്കുകയും, ലഭിക്കുന്ന സമയപരിധി കഴിവുകൾ മെച്ചപ്പെടുത്താൻ പരമാവധി ഉപയോഗിക്കുകയും വേണം. എന്നിട്ടും പുരോ​ഗതിയില്ലെന്ന് കണ്ടെത്തി കരാർ റദ്ദാക്കാൻ തീരുമാനിക്കുകയാണെങ്കിൽ, അത് […]
Read more

ലോകകപ്പ് പ്രവചന മത്സരം: വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: റിയാദിലെ ഫുട്‌ബോൾ കൂട്ടായ്മ യുണൈറ്റഡ് എഫ് സി റിയാദും ഹാഫ് ലൈറ്റ് എഫ് സി റിയാദും തങ്ങളുടെ മെമ്പർമാർക്ക് ഇടയിൽ നടത്തിയ ലോകകപ്പ് പ്രവചന മത്സരത്തിൽ നൂറു കൊണ്ടോട്ടിയും അസ്ഹർ വള്ളുവമ്പ്രവും ജേതാക്കളായി.യുണൈറ്റഡ് എഫ് സി ക്യാപ്റ്റൻ ശൗലികും എക്സ്‌ക്യൂട്ടീവ് മെംബർ റഫ്‌സാൻ കുരുണിയാനും മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി. മജീദ് ബക്സർ, ആദിൽ ഉദിരംപൊയിൽ, ചെറിയാപ്പു മേൽമുറി, ഷഫീഖ് കരുവാരക്കുണ്ട്, ഹകീം, സുൽഫി എന്നിവർ നേതൃത്വം നൽകി.
Read more

ബെംഗളൂരുവിൽ നിന്ന് കാണാതായ മലപ്പുറം സ്വദേശി ഇംതിയാസിനെ കണ്ടെത്തി

മലപ്പുറം: ബെംഗളൂരുവിൽ നിന്ന് കാണാതായ മലപ്പുറം താനൂർ സ്വദേശി ഇംതിയാസിനെ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്ന് കണ്ടെത്തി. നാഗ്പൂരിൽ നിന്ന് 16 കിലോ മീറ്റർ അകലെയുള്ള അപ്പാർട്ട്മെൻ്റിൽ നിന്നാണ് ഇംതിയാസിനെ കണ്ടെത്തിയത്. ഇന്ന് രാത്രി 11 മണിക്കുള്ള വിമാനത്തിൽ ഇംതിയാസുമായി താനൂർ പൊലീസ് നാട്ടിലെത്തും. ബാങ്ക് ട്രാൻസാക്ഷനിലെ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് വിവരങ്ങൾ ലഭിച്ചത്. ഇക്കഴിഞ്ഞ ഏഴിന് ബെംഗളൂരുവിൽ എത്തിയതിനുശേഷമാണ് ഇംതിയാസിനെ കാണാതായത്. നഴ്സിംഗ് പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് വാങ്ങിക്കാനാണ് യുവാവ് ബെംഗളൂരുവിൽ പോയത്. ബാംഗ്ലൂരിൽ […]
Read more

ഓപ്പറേഷൻ സൗന്ദര്യ: 10 ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ പിടികൂടിയെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിപണനം തടയുന്നതിനായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ സൗന്ദര്യ’യുടെ ഭാഗമായി ഇതുവരെ 10 ലക്ഷത്തോളം രൂപയുടെ (9.64 ലക്ഷം) വ്യാജ ഉൽപ്പന്നങ്ങൾ പിടികൂടിയതായി ആരോഗ്യ – ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. ജൂലൈ അവസാനവാരത്തോടെ പദ്ധതിയുടെ നാല് ഘട്ടങ്ങൾ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. ഓപ്പറേഷൻ സൗന്ദര്യയുടെ ഒന്നാം ഘട്ടത്തിൽ 5,09,303 രൂപയുടെയും, രണ്ടാം ഘട്ടത്തിൽ 2.50 ലക്ഷം രൂപയുടെയും, മൂന്നാം ഘട്ടത്തിൽ 1.50 ലക്ഷം രൂപയുടെയും, നാലാം […]
Read more

വീണ്ടും കൂട്ട പിരിച്ചുവിടലിനൊരുങ്ങി ഒറാക്കിള്‍

മുംബൈ: ഐടി ഭീമനായ ഒറാക്കിള്‍ വീണ്ടും പിരിച്ചുവിടലിനൊരുങ്ങുന്നു. പിരിച്ചുവിടേണ്ട ജീവനക്കാരുടെ പട്ടിക തയാറാക്കാന്‍ മാനേജര്‍മാരോട് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്തംബര്‍ ഒന്നിനുള്ളില്‍ ജീവനക്കാരെ പിരിച്ചുവിടും. ഈ പിരിച്ചുവിടലും കൂടി യാഥാര്‍ഥ്യമായാല്‍ ഏകദേശം 21,000 പേര്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒറാക്കിളില്‍ ജോലി നഷ്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്തംബറില്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദം തുടങ്ങുന്നതിന് മുമ്പ് പിരിച്ചുവിടല്‍ പൂര്‍ത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എന്നാല്‍, പിരിച്ചുവിടല്‍ സംബന്ധിച്ച വാര്‍ത്തകള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഒറാക്കിള്‍ തയാറായിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും ഒറാക്കിള്‍ പിരിച്ചുവിടല്‍ നടത്തിയിരുന്നു. […]
Read more

നാദാപുരത്ത് തെരുവുനായ ആക്രമണം; നാലുപേർക്ക് പരിക്ക്

കോഴിക്കോട്: നാദാപുരത്ത് തെരുവുനായ ആക്രമണം. നാല് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. നാലാം ക്ലാസ് വിദ്യാർഥി റിതു പാർവൺ, നാരായണി, ശശി, ചന്ദ്രി എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നാദാപുരം പുറമേരി വിലാതപുരം മലോൽ ഭാഗത്താണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ​ഗുരുതരമല്ല. പ്രദേശത്ത് തെരുവുനായ ശല്യവും ആക്രമണങ്ങളും ഇടയ്ക്കിടെ പതിവാകുകയാണെന്നും അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Read more

ഇന്ത്യക്കാർക്ക്​ അബൂദബി സൗജന്യ വിസ; 11 ​ട്രാവൽ പാർട്​ണർമാരുടെ പട്ടിക പുറത്തുവിട്ടു

അബൂദബി: ഇന്ത്യക്കാർക്കായി അബൂദബി പ്രഖ്യാപിച്ച സൗജന്യ ടൂറിസം വിസയിൽ ട്രാവൽ പാർട്​ണർമാരുടെ പട്ടിക പുറത്തുവിട്ടു. സാംസ്കാരിക-വിനോദസഞ്ചാര വകുപ്പാണ് പട്ടിക പുറത്തുവിട്ടത്. 11 ഏജൻസികളെയാണ്​ പാർട്​ണർമാരിൽ ഉൾപ്പെടുത്തിയിട്ടുള്ളത്​. അക്​ബർ ട്രാവൽസ്​, റിയ ട്രാവൽസ്​, ഹോളിഡേ ട്രൈബ്​, മേക്ക്​ മൈ ട്രിപ്പ്​, തോമസ്​ കുക്ക്​ ആൻഡ്​ എസ്​.ഒ.ടി.സി, ത്രില്ലോഫിലിയ, ഉട്ടാസ്സോ.കോം, കേസരി ടൂർസ്​, റോയൽ ടൂർസ്​, പിക്ക്​ യുവർ ട്രയിൽ, ആര്യൻ ലെയ്​ഷർ എന്നീ സ്ഥാപനങ്ങളെയാണ്​ ട്രാവൽ പാർട്​ണർമാരായി തെരഞ്ഞെടുത്തത്​. 2026 ആഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെയുള്ള […]
Read more

ആലപ്പുഴയിൽ യുവതിയെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ആൺ സുഹൃത്ത് പിടിയിൽ. ആലപ്പുഴ ചിങ്ങോലി സ്വദേശി ശരത്ത് നൂറനാടാണ് പൊലീസിന്റെ പിടിയിലായത്. ചാരുംമൂട് സ്വദേശിയായ യുവതിയെയാണ് ഇന്നലെ രാത്രി പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചത്. വീട്ടുമുറ്റത്ത് ഫോണിൽ സംസാരിച്ചുനിൽക്കവെ യുവതിയെ ശരത് പിന്നിൽ നിന്നും വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. യുവതിയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സൗഹൃദത്തിൽ നിന്ന് പിന്മാറിയതും മറ്റൊരാളുമായി സൗഹൃദത്തിലാണെന്ന സംശയവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രതിയുടെ മൊഴി.
Read more

വിമാന സർവീസ് കുത്തനെ ഉയർന്നു; സലാല വിമാനത്താവളത്തിൽ വേനൽക്കാല സീസണിൽ 1.54 ലക്ഷം യാത്രികർ

സലാല: ഈ വർഷത്തെ പീക്ക് വേനൽക്കാല യാത്രാ സീസണിൽ സലാല വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരുടെ എണ്ണത്തിൽ 8% വർധനവ് രേഖപ്പെടുത്തി. 2026 ജൂൺ 21-നും ജൂലൈ 31-നും ഇടയിലാണ് യാത്രക്കാരുടെ എണ്ണത്തിൽ 8% വർധന രേഖപ്പെടുത്തിയത്. മുൻ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ചാണ് വർധന. ഈ കാലയളവിൽ 1,54,529 യാത്രക്കാരാണ് വിമാനത്താവളം വഴി എത്തിയത്. ഒമാൻ ന്യൂസ് ഏജൻസിയാണ് (ONA) കണക്കുകൾ പുറത്തുവിട്ടത്. വിമാനങ്ങളുടെ എണ്ണം വർധിച്ചതോടെയാണ് യാത്രക്കാരുടെ എണ്ണം വർധിച്ചത്. 2026 ജൂൺ 21-നും ജൂലൈ […]
Read more

കൊല്ലത്ത് വാടകക്കാരുടെ വീട് ഇടിച്ചുനിരത്തി ഉടമകളുടെ ക്രൂരത

കൊല്ലം: വാടക തർക്കത്തെ തുടർന്ന് വർഷങ്ങളായി താമസിച്ചുവരുന്ന വീടും കടയും ഉടമകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തി. കൊല്ലം ചിതറയിൽ ആണ് സംഭവം. വാടകക്കാരായ ദമ്പതികൾ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ പോയിരുന്ന സമയത്താണ് ഈ ക്രൂരത നടന്നത്. അബ്ദുൽ വാഹിദും സുഹറാ ബീവിയും വർഷങ്ങളായി താമസിച്ചു വന്നിരുന്ന കടയോട് കൂടിയ വീടാണ് ഉടമകൾ പൂർണ്ണമായും തകർത്തത്. വാടകക്കാരും ഉടമകളും തമ്മിൽ വിഷയത്തിൽ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. തങ്ങൾ പരാതി നൽകുന്നതിനായി പൊലീസ് സ്റ്റേഷനിൽ പോയിരുന്ന സമയത്താണ് […]
Read more

Recent News