Category: latest

മറ്റൊരു മഹാമാരിയാവുമോ ഹാന്റാ വൈറസ്?

ഡൽഹി : ഏപ്രിൽ ഒന്നിന് അർജന്റീനയിൽനിന്ന് അന്റാർട്ടിക്കയിലേക്ക് വിനോദയാത്രപുറപ്പെട്ട എം.വി. ഹോൺഡിയസ് എന്ന കപ്പലിൽ ഹാന്റാ വൈറസ് വ്യാപനത്തേത്തുടർന്ന് മൂന്നുപേർ മരിച്ചത് ലോകത്തെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇതിനുപിന്നാലെ എട്ടുപേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ മറ്റൊരു കോവിഡ് മഹാമാരിയാകുമോ ഹാന്റാ വൈറസ് എന്ന ആശങ്ക നിരവധിപേർക്കുണ്ട്. എന്നാൽ ഹാന്റാ വൈറസ് കോവിഡിനേപ്പോലെയല്ലെന്ന് പറയുകയാണ് ലോകാരോഗ്യസംഘടനയുടെ പകർച്ചവ്യാധി നിയന്ത്രണ വിഭാഗം ഡയറക്ടർ ഡോ. മരിയ വാൻ കെർക്കോവ്. വ്യത്യസ്തമായാണ് ഹാന്റാ വൈറസ് പടരുന്നത്. അടുത്ത സമ്പർക്കം പുലർത്തിയ സാഹചര്യങ്ങളി‍ൽ മാത്രമാണ് […]
Read more

വിദ്യാഭ്യാസമില്ലെങ്കിൽ പകരം സുപ്രധാന 2 വകുപ്പുകളിൽ ഒന്ന് ചോദിക്കാൻ ലീഗ്

മലപ്പുറം: മുഖ്യമന്ത്രിപ്പോരിൽ വി ഡി സതീശനുള്ള പിന്തുണ തുടരാൻ മുസ്ലീം ലീഗ്. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി ആശയവിനിമയം നടത്തും. അതേസമയം, നാലു മന്ത്രിമാരെ കുറിച്ച് ലീഗിൽ ഏകദേശ ധാരണയായിട്ടുണ്ട്. പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, കെഎം ഷാജി, എൻ ഷംസുദ്ദീൻ എന്നിവര്‍ മന്ത്രിമാരാകും. അഞ്ചാം മന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസുമായുള്ള ചർച്ചയ്ക്ക് ശേഷമാകും. വിദ്യാഭ്യാസ വകുപ്പിലെങ്കിൽ ആരോഗ്യം അല്ലെങ്കിൽ റവന്യു വകുപ്പ് വേണമെന്ന ആവശ്യമുയർത്താനാണ് ലീഗ് നീക്കം. അഞ്ചാം മന്ത്രിയിൽ തർക്കവും തുടങ്ങിയിട്ടുണ്ട്. സ്റ്റാഫ്‌, ബോർഡ്‌ […]
Read more

കോണ്‍ഗ്രസിലെ ‘മുഖ്യമന്ത്രി പോരി’ല്‍ പ്രതികരണവുമായി റോബിന്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ആരാവും യുഡിഎഫ് മുഖ്യമന്ത്രി എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ കേരളം. എന്നാല്‍ ആ പേര് തീരുമാനിക്കാന്‍ കോണ്‍​ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. പാര്‍ട്ടി ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഇന്നലെ തിരുവനന്തപുരത്തെത്തി ഈ വിഷയത്തില്‍ എംഎല്‍എമാരുടെ ഹിതപരിശോധന നടത്തിയിരുന്നു. പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്ന കോണ്‍​ഗ്രസ് നേതാക്കളുടെ പോരില്‍ വിമര്‍ശനവും പരിഹാസവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ഇപ്പോഴിതാ കോണ്‍​ഗ്രസ് നേതാക്കളെ വിമര്‍ഷിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് […]
Read more

പാറപ്പുറത്ത് നിൽക്കവേ കാൽ വഴുതി വീണ് കോളേജ് വിദ്യാർഥി മരിച്ചു

കൊച്ചി: കോതമംഗലത്ത് സഹപാഠികൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പാലക്കാട് സ്വദേശിയായ കോളേജ് വിദ്യാർഥി മുങ്ങി മരിച്ചു. പാലക്കാട് കൂടല്ലൂർ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആനക്കര മലമക്കാവ് മുതിരപ്പാറ വീട്ടിൽ എംഎസ് അനീഷിന്റെ മകൻ എംഎ അതുൽ (19) ആണ് മരിച്ചത്. പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജ് ബിസിഎ രണ്ടാം സെമസ്റ്റർ വിദ്യാർഥിയാണ്. ബുധനാഴ്ച വൈകുന്നേരം 4.30ഓടെയായിരുന്നു സംഭവം. പുതുപ്പാടി മുളവർ കവലയ്ക്ക് സമീപം കോതമംഗലം പുഴയിലെ കുംഭപ്പിള്ളി കടവിൽ കുളിക്കാനെത്തിയ ആറംഗ സംഘത്തിലൊരാളായിരുന്നു അതുൽ. പുഴയിലെ പാറപ്പുറത്ത് നിൽക്കുന്നതിനിടെ […]
Read more

തുറമുഖങ്ങൾ ലക്ഷ്യമിട്ട് യുഎസ്; ‘സ്നേഹപൂർവമുള്ള ആക്രമണ’മെന്ന് ട്രംപ്

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം. ഇറാനിലെ ക്യുഷം ദ്വീപിലും ബന്ദർ അബ്ബാസിലുമുള്ള സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് സെൻട്രൽ കമാൻഡ് വ്യാഴാഴ്ച വ്യോമാക്രമണം നടത്തിയതായി മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ ഏഴിന് നിലവിൽവന്ന വെടിനിർത്തൽ കരാറിന് ശേഷമുണ്ടായ ആദ്യ ഏറ്റുമുട്ടലാണിത്. ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണം നടത്താൻ ഇറാൻ ഉപയോഗിക്കുന്ന സൈനിക സൗകര്യങ്ങളെയാണ് ലക്ഷ്യംവെച്ചതെന്നും ഇത് പ്രതിരോധപരമായ നീക്കമാണെന്നും അമേരിക്കൻ സൈന്യം വ്യക്തമാക്കി. […]
Read more

AICC നിരീക്ഷകൻ മുകുൾ വാസ്നിക്കിന്റെ കയ്യിലെ രഹസ്യ ലിസ്റ്റ് പുറത്ത്

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിക്കായുള്ള തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കവെ എംൽഎ മാരുടെ പിൻതുണ വ്യക്തമാക്കുന്ന ലിസ്റ്റ് പുറത്ത്. എഐസിസി നിരീക്ഷകന്‍ മുകുള്‍ വാസ്‌നിക്കിന്റെ കയ്യിലെ എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ ലിസ്റ്റാണ് പുറത്തുവന്നത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ചിത്രം പുറത്തുവിട്ടത്. സന്ദീപ് വാര്യര്‍, അഡ്വ. സജീവ് ജോസഫ്, അഡ്വ. ടി ഒ മോഹനന്‍, ഉഷ വിജയന്‍, അഡ്വ. ടി സിദ്ദിഖ് എന്നിവരുടെ പിന്തുണ കെ സിക്കാണ്. ഐസി ബാലകൃഷ്ണന്‍ കെസിയെയും രമേശ് ചെന്നിത്തലയെയും പിന്തുണയ്ക്കുന്നുണ്ട്. കെപിസിസി അധ്യക്ഷന്‍ […]
Read more

‌വിജയ്‍യെ ക്ഷണിക്കാൻ വൈകിയില്ലെന്ന് ​ഗവർണർ; എഐഎഡിഎംകെയുമായുള്ള സഖ്യത്തിൽ കനിമൊഴിക്ക് അതൃപ്തി

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാനായി വിജയ്‍യെ ക്ഷണിക്കുന്നത് മനഃപ്പൂർവം വൈകിച്ചിട്ടില്ലെന്ന് ​ഗവർണർ രാജേന്ദ്ര അർലേക്കർ. 118 പേരുടെ പിന്തുണ കാണിച്ചാൽ അപ്പോൾ ക്ഷണിക്കും. എസ്. ആർ ബൊമ്മൈ കേസ്‌ വിധി മറ്റൊരു സാഹചര്യത്തിൽ ആണ്. പിരിച്ചുവിട്ട സർക്കാരിന്റെ കാര്യത്തിലാണ് ബൊമ്മൈ വിധിയുണ്ടായത്. ഇതു പുതിയ സർക്കാർ രൂപീകരണം ആണ്. ബൊമ്മൈ കേസ് തമിഴ്നാട്ടിൽ ബാധകം അല്ല. ഡിഎംകെ- എഐഎഡിഎംകെ സഖ്യത്തെയും ക്ഷണിക്കാൻ തയ്യാറാണെന്നും 118 പേരുടെ പിന്തുണ ഉള്ള ആരെയും ക്ഷണിക്കുമെന്നും ​ഗവർണർ പറഞ്ഞു. അതേസമയം, എഐഎഡിഎംകെയുമായുള്ള […]
Read more

ടിസിഎസിലെ ലൈംഗികാതിക്രമക്കേസ്: ഒളിവിൽ പോയ എച്ച്ആർ മാനേജർ നിദ ഖാൻ പിടിയിൽ

മുബൈ: ടാറ്റ കൺസൾട്ടൻസി സർവീസസിലെ ലൈംഗികാതിക്രമക്കേസിൽ പ്രധാന പ്രതിയായ എച്ച് ആ‍ർ മാനേജർ നിദ ഖാൻ അറസ്റ്റിൽ. കഴിഞ്ഞ 25 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് നിദ ഖാനെ പൊലീസ് പിടികൂടിയത്. താൻ ഗ‍ർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാൻ കോടതിയെ സമീപിച്ചെങ്കിലും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ടിസിഎസിന്റെ നാസിക് ബിപിഒ യൂണിറ്റിൽ ഉയർന്ന […]
Read more

സതീശനുമായി സ്നേഹബന്ധമില്ല

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ.സി. വേണുഗോപാലിന് പിന്തുണയുമായി എഴുത്തുകാരൻ ടി. പത്മനാഭൻ. രാഹുൽ ഗാന്ധിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണ് കെ.സി. വേണുഗോപാൽ. വാർത്തകളുടേയും വ്യക്തി ബന്ധങ്ങളുടേയും അടിസ്ഥാനത്തിൽ പറഞ്ഞാൽ, തീർച്ചയായും ഞാൻ ഒന്നാംസ്ഥാനം കൊടുക്കുക വേണുഗോപാലിനാണെന്ന് അദ്ദേഹം പറഞ്ഞു. വി.ഡി. സതീശനുമായി അടുത്ത സ്നേഹബന്ധമോ പരിചയമോ ഇല്ല. രണ്ടുമൂന്ന് തവണ കണ്ടിട്ടുണ്ട്. വാർത്തകളുടേയും വ്യക്തിബന്ധങ്ങളുടേയും അടിസ്ഥാനത്തിൽ പറഞ്ഞാൽ, തീർച്ചയായും ഞാൻ ഒന്നാം സ്ഥാനം കൊടുക്കുക വേണുഗോപാലിനാണ്. എന്റെ നാട്ടുകാരനാണ് എന്നതുകൊണ്ടല്ല. വേണുഗോപാലിന്റെ അർഹത, അദ്ദേഹത്തിന്റെ ഗുണങ്ങൾകൊണ്ടാണ്. പൊതുപ്രവർത്തകന് […]
Read more

മൗനം വെടിഞ്ഞ് പിണറായി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട തോൽവിക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി പിണറായി വിജയൻ. മൂന്നാം വട്ടം തുടർവിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായ തിരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുളളതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പിണറായി വ്യക്തമാക്കുന്നു. എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ലെന്നും തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം കുറിക്കുന്നു. മാത്രമല്ല ഈ തിരഞ്ഞെടുപ്പിൽ ബിജെപി 3 സീറ്റുകൾ നേടിയത് ഗൗരവതരമാണെന്നും പിണറായി വിജയൻ പ്രതികരിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം […]
Read more

Recent News