Category: latest

മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത് അംഗീകരിക്കില്ല; വി. മുരളീധരൻ

തിരുവനന്തപുരം: മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നതിൽ അതൃപ്‍തി പ്രകടിപ്പിച്ച് ബിജെപി നിയുക്ത എംഎൽഎ വി. മുരളീധരൻ.മുസ്ലിം ലീ​ഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത് അം​ഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത് വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും വർഗീയ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നും മുരളീധരൻ പറഞ്ഞു. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേത്തിന്റെ പ്രതികരണം. യുഡിഎഫ് അധികാരത്തിലെത്തിയാൽ ലീ​ഗായിരുന്നു വി​ദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. എന്നാൽ ഇത്തവണ വിദ്യാഭ്യാസം കോൺ​ഗ്രസ് ഏറ്റെടുത്ത്, ആരോ​ഗ്യം ലീ​ഗിന് […]
Read more

ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ 15 കാരനെ ക്രൂരമായി മ‍‍ർദ്ദിച്ച് രണ്ടാനച്ഛൻ

കൊല്ലം: ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിപ്പിന് എത്തിയ 15 കാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. പുനലൂർ താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. പുനലൂരിനെ സമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മ കാലിന് ചികിത്സ തേടിയാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിയത്. ഇവർക്ക് കൂട്ടിരിക്കുകയായിരുന്നു മകൻ. അമ്മയ്ക്ക് ചായ വാങ്ങാനായി കുട്ടി പുറത്തിറങ്ങുമ്പോൾ ആശുപത്രിയിൽ എത്തിയ രണ്ടാം പിതാവ് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിനുമുമ്പും പലതവണ ഇയാൾ കുട്ടിയെ മർദ്ദിച്ചതായി അമ്മ പറയുന്നു. മർദ്ദനം ഭയന്ന് പല ദിവസവും കുട്ടിയും അമ്മയും […]
Read more

വി.ഡി സതീശനായി തെരുവിലിറങ്ങി പ്രവർത്തകർ; കെ.സിയുടെ ഫ്ലെക്സ് ബോർഡിൽ പാലഭിഷേകം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കോൺ​ഗ്രസിൽ മുഖ്യമന്ത്രി ആരാകും എന്നതിനെക്കുറിച്ച് ചർച്ച പുരോ​ഗമിക്കവേ വി.ഡി സതീശനായി തെരുവിലിറങ്ങി പ്രവർത്തകർ. കൊച്ചി നെ‌ട്ടൂരിലാണ് വി.ഡി സതീശൻ മുഖ്യമന്ത്രിയാകണം എന്നാവശ്യമുന്നയിച്ച് മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ തെരുവിലിറങ്ങിയിരിക്കുന്നത്. ജനങ്ങളെ വഞ്ചിക്കരുതെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. തങ്ങളുടെ നേതാവിനെ തന്നെ മുഖ്യമന്ത്രി കസേരയിലിരുത്തണമെന്നതാണ് അവരുടെ ആവശ്യം. അതേസമയം കെ. സി വേണുഗോപാലിനായി തിരുവനന്തപുരം സെക്രട്ടേറിയറ്റ് പരിസരത്തും അണികൾ രംഗത്തെത്തി. കെ സിയുടെ ഫ്ലെക്സ് ബോർഡുകളിൽ പാലഭിഷേകം നടത്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് പ്രവർത്തകരെത്തിയത്. കെ.സി […]
Read more

എന്റെ പടം വെച്ചുള്ള ബോര്‍ഡുകള്‍ വേണ്ട, എല്ലാം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുക പി ജയരാജൻ

‌കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയിലൂടെയുള്ള തുറന്ന ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് സിപിഎം നേതാവ് പി ജയരാജന്‍. അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുക. ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുക. തന്റെ പടം വെച്ചുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും പി ജയരാജന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു. ഫ്‌ലക്‌സ് ബോര്‍ഡിലൂടെ പ്രചരണം നടത്തി മുഖ്യമന്ത്രിയാകാന്‍ കൊണ്ടു പിടിച്ച ശ്രമമാണ് കോണ്‍ഗ്രസ്സുകാര്‍ നടത്തുന്നത്. അത് കോണ്‍ഗ്രസ്സ് സംസ്‌കാരമാണ്. അതില്‍ നിന്നും വ്യത്യസ്ഥമാണ് കമ്മ്യൂണിസ്റ്റ് സംഘടന രീതി. പാര്‍ട്ടി പരിശോധനയ്ക്കും തിരുത്തലിനും […]
Read more

മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പരാജയത്തിന് പിന്നാലെ, പാർട്ടി അധ്യക്ഷ മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. കൊൽക്കത്തയിലെ മമതയുടെ വസതിയിൽവെച്ചാണ് കൂടിക്കാഴ്ച നടന്നത്. തിരഞ്ഞെടുപ്പിൽ വളരെ പ്രശംസനീയമായ പോരാട്ടമാണ് തൃണമൂൽ കോൺഗ്രസ് നടത്തിയതെന്നും, തോറ്റിട്ടില്ലെന്നും അഖിലേഷ് യാദവ് മമത ബാനർജിയോട് പറ‍ഞ്ഞു. “ദീദി, നിങ്ങൾ തോറ്റിട്ടില്ല. എത്ര പ്രശംസനീയമായ പോരാട്ടമാണ് നിങ്ങളെല്ലാവരും നടത്തിയത്”- അഖിലേഷ് യാദവ് മമത ബാനർജിയോട് പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. തിരഞ്ഞടുപ്പിന് […]
Read more

ആറളത്ത് വീട്ടിലെ കുളിമുറിക്കുള്ളിൽ അനക്കം, മേൽകൂരയിൽ കൂറ്റൻ രാജ വെമ്പാല

കണ്ണൂർ: കണ്ണൂരിൽ ആറളത്ത് വീട്ടിലെ കുളിമുറിയിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ആറളത്തെ ഷിജുവിന്റെ വീട്ടിൽ നിന്നുമാണ് ഉഗ്രവിഷമുള്ള രാജവെമ്പാലയെ പിടികൂടിയത്. വീട്ടിലെ ബാത്റൂമിലാണ് പാമ്പിനെ കണ്ടത്. ആസ്ബറ്റോസ് ഷീറ്റിട്ട മേൽക്കൂരക്ക് അടിവശത്തായിരുന്നു പാമ്പ് ഉണ്ടായിരുന്നത്. കുളിമുറിയിൽ അനക്കം കേട്ട് നോക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആർആർടിയുടെ സഹായത്തോടെ ഇരിട്ടി സെക്ഷൻ താൽക്കാലിക വാച്ചറും മാർക്ക്‌ പ്രവർത്തകനുമായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ എന്നിവർ ചേർന്നാണ് രാജവെമ്പാലയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പിടികൂടിയത്. പാമ്പിനെ […]
Read more

എഐ മോഡലുകൾ പുറത്തിറക്കും മുമ്പ് പരിശോധിക്കും

ഡൽഹി: സൈബർ സുരക്ഷാ ഭീഷണികൾ തടയുന്നതിനായി ഗൂഗിൾ, മൈക്രോസോഫ്റ്റ്, എക്സ് എഐ. എന്നീ കമ്പനികൾ തങ്ങളുടെ പുറത്തിറങ്ങാത്ത എഐ മോഡലുകൾ പരിശോധനയ്ക്കായി സർക്കാരുമായി പങ്കുവെക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാൻഡേർഡ്‌സ് ആൻഡ് ടെക്‌നോളജി ചൊവ്വാഴ്ച അറിയിച്ചു. ആന്ത്രോപിക്കിന്റെ ശക്തിയേറിയ മിത്തോസ് എന്ന പുതിയ എഐ മോഡൽ നിർമിത ബുദ്ധി ചെലുത്തുന്ന സ്വാധീനവുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ ഉയർത്തിയ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നീക്കമെന്നത് ശ്രദ്ധേയമാണ്. ഇതേ തുടർന്ന് എഐ മോഡലുകൾ ജനങ്ങളിലെത്തുന്നതിന് മുമ്പ് പരിശോധനയ്ക്ക് വിധേയമാക്കാനുള്ള തീരുമാനത്തിലാണ് […]
Read more

പരാജയം അതിസൂക്ഷ്മമായി വിശകലനം ചെയ്യും; ടി പി രാമകൃഷ്ണൻ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി സൂക്ഷ്‌മമായി വിശകലം ചെയ്യുമെന്ന് പേരാമ്പ്ര എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. ഭരണ വിരുദ്ധ വികാരം ഉണ്ടായെന്നു തോന്നുന്നില്ല. ജനങ്ങളുടെ വിശ്വാസത്തിനും അഭിപ്രായത്തിനും അനുസരിച്ചു എൽഡിഎഫ് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു അപ്രതീക്ഷിത തിരിച്ചടി ഉണ്ടായെന്നു കരുതി ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുന്ന നിലപാട് ഇടതു മുന്നണിക്കില്ല. പ്രതികൂല സാഹചര്യത്തിലും ഇടതു മുന്നണിക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്തിയ എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും ജനക്ഷേമ കാഴ്ചപ്പാട് ഇടതു […]
Read more

പോഷകാഹാരം ഉറപ്പാക്കിയാൽ 1.2 ലക്ഷം ക്ഷയരോഗ മരണം തടയാം

തൃശ്ശൂർ: ക്ഷയരോഗം നിയന്ത്രിക്കാനും മരണനിരക്ക് കുറയ്ക്കാനും പോഷകങ്ങൾക്കുള്ള പങ്ക് വ്യക്തമാക്കി വീണ്ടും പഠനം. പോഷകാഹാരം ഉറപ്പാക്കിയാൽ രാജ്യത്ത് പ്രതിവർഷം 1.2 ലക്ഷം പേരുടെ ക്ഷയരോഗ മരണം ഒഴിവാക്കാനാകുമെന്നാണ് തെളിഞ്ഞിരിക്കുന്നത്. ദേശീയ ക്ഷയരോഗനിവാരണ പദ്ധതിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഗവേഷകരുടെ കണ്ടുപിടിത്തമാണിത്. ഇന്ത്യയിലിപ്പോൾ 28 ലക്ഷം ക്ഷയരോഗികളുണ്ടെന്നാണ് കണക്ക്. ക്ഷയരോഗം ബാധിച്ച് വർഷം മൂന്നേകാൽ ലക്ഷത്തിലധികം പേർ ഇവിടെ മരിക്കുന്നുണ്ട്. രോഗികൾക്ക് പോഷകമൂല്യമുള്ള ഭക്ഷണമെത്തിക്കുന്നതാണ് ഏറ്റവും ആദായകരമായ പ്രതിരോധമാർഗമെന്നാണ് പറയുന്നത്. പരമ്പരാഗത വൈദ്യസമീപനങ്ങളെ അപേക്ഷിച്ച് ചെലവ് കുറവാണിതിന്. ദേശീയ ക്ഷയരോഗ […]
Read more

സ്കൂൾ തുറക്കാൻ രണ്ടാഴ്ച്ച മാത്രം ബാക്കി; സംസ്ഥാനത്ത് പാഠപുസ്തക വിതരണം പ്രതിസന്ധിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലേക്കുള്ള പാഠപുസ്തക വിതരണം വൈകുമെന്ന് റിപ്പോർട്ട്. പുസ്തകം അച്ചടിക്കാൻ പേപ്പറില്ലാത്തതിനാലാണ് അച്ചടി നീണ്ടു പോകുന്നതെന്നാണ് വിവരം. സ്കൂൾ തുറക്കാൻ വെറും രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെയാണ് പാഠപുസ്തക വിതരണത്തിൽ പ്രതിസന്ധി നേരിടുന്നത്. 70% പോലും പ്രിന്റിംഗ് പൂർത്തിയായിട്ടില്ലെന്നാണ് കെബിപിഎസ് വർക്കേഴ്സ് യൂണിയൻ പ്രസിഡണ്ട് കെ. കെ ഇബ്രാഹിം അറിയിച്ചിരിക്കുന്നത്. സ്കൂൾ തുറക്കുന്നതിന് മുൻപ് പാഠപുസ്തകം എത്തിക്കാനാകില്ല. പേപ്പർ എത്താത്തതാണ് പ്രതിസന്ധി. പ്രിന്റിംഗ് കഴിഞ്ഞ പുസ്തകങ്ങൾക്ക് പുറംചട്ട ഇല്ല. പുറംചട്ട ഇല്ലാത്ത പുസ്തകങ്ങൾ കെബിപിഎസിൽ […]
Read more

Recent News