Category: latest

ഹൈക്കമാൻഡ് അല്ല, ലോ കമാൻഡ്; പരിഹസിച്ച് കെ സുരേന്ദ്രൻ

കാസർകോട്: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയെ പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്ത്. മുഖ്യമന്ത്രിയെ ലീഗ് തീരുമാനിക്കും എന്നും, ഹൈക്കമാൻഡൊക്കെ ലോ കമാൻഡ് ആണെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രിയെ ബഹുമാന്യനായ പാണക്കാട് തങ്ങളദ്ദേഹം തീരുമാനിക്കും. ഇനിയങ്ങോട്ട് അഞ്ചുവർഷവും ഇതു തന്നെ ഗതി. കാത്തിരുന്നു കാണാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഹൈക്കമാൻഡൊക്കെ വെറും ലോ കമാൻഡ്. നടപടിക്രമങ്ങളെല്ലാം പ്രഹസനം. മുഖ്യമന്ത്രിയെ ബഹുമാന്യനായ പാണക്കാട് തങ്ങളദ്ദേശം തീരുമാനിക്കും. ഇനിയങ്ങോട്ട് അഞ്ചുവർഷവും ഇത് തന്നെ ഗതി. കാത്തിരുന്നു […]
Read more

തമിഴ്‌നാട്ടിൽ ഗവർണർക്കെതിരെ സിപിഐ: വിജയ്‌ക്ക് അവസരം നൽകണമെന്ന് ആവശ്യം

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകത്തിന് (TVK) നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്ന് സി.പി.ഐ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ. സിപിഐ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള വാർത്താക്കുറിപ്പിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്. തമിഴ്‌നാട്ടിൽ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതകൾ നിലനിൽക്കെ, ടി.വി.കെയെ പിന്തുണയ്ക്കുന്ന നിലപാടാണ് സി.പി.ഐ സ്വീകരിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ നിർബന്ധം പിടിക്കുന്നത് ഉചിതമല്ലെന്നാണ് വിമർശനം. സിപിഐയുടെ നിലപാട് രാഷ്ട്രീയ കേന്ദ്രങ്ങളിലും ചർച്ചയായിട്ടുണ്ട്. കോൺഗ്രസ് ടിവികെ […]
Read more

പത്തനംതിട്ട രഞ്ജിത വധക്കേസ്: പ്രതിക്ക് 25 വർഷം കഠിനതടവ്

പത്തനംതിട്ട: റാന്നി കീക്കൊഴൂരിൽ യുവതിയെ വെട്ടി കൊലപ്പെടുത്തിയ പ്രതിക്ക് 25 വർഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും വിധിച്ചു. 27 വയസ്സുകാരി രഞ്ജിതയെ കൊലപ്പെടുത്തിയ അതുൽ സത്യനെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. 2023 ജൂൺ 24 നായിരുന്നു കേസിന് ആസ്പദമായ സംഭവം. നിരവധി കേസുകളിൽ പ്രതിയായ അതുൽ സത്യന്റെ ഉപദ്രവം സഹിക്കവയ്യാതെ കൂടെ ജീവിച്ചിരുന്ന രഞ്ജിതയും മക്കളും സ്വന്തം വീട്ടിലേക്ക് പോയി. അതുലിനെതിരെ രഞ്ജിതയും മാതാപിതാക്കളും റാന്നി പോലീസിൽ പരാതി നൽകിയിരുന്നു. […]
Read more

‘ജനവികാരത്തിന് അനുസരിച്ചുള്ള തീരുമാനം വരുമെന്നാണ് പ്രതീക്ഷ’; സി പി ജോൺ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ആരവുമെന്ന ചർച്ചയിൽ പ്രതികരിച്ച് തിരുവനന്തപുരം സെന്‍ട്രൽ നിയുക്ത എംഎൽഎ സി പി ജോൺ. ഹൈക്കമാൻഡ് എല്ലാ കാര്യങ്ങളും കൃത്യമായി നോക്കി ഒരു തീരുമാനം എടുക്കും എന്ന് സി പി ജോൺ പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനിക്കുന്നത് എന്താണോ അത് ഞങ്ങളും പിന്തുണക്കും. കേരളത്തിന്റെ ജനവികാരത്തിന് അനുസരിച്ചുള്ള തീരുമാനം ഹൈക്കമാൻഡ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ യോഗം നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ എഐസിസി […]
Read more

സിപിഎം – കോൺഗ്രസ് സംഘർഷം രൂക്ഷം; വർക്കല ഏറ്റുമുട്ടി പ്രവർത്തകർ; പൊലീസ് കേസെടുത്തു

തിരുവനന്തപുരം: വർക്കല ഇടവയിൽ സിപിഎം കോൺഗ്രസ് സംഘർഷം മൂർച്ഛിക്കുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് സംഘർഷങ്ങളുടെ തുടക്കം. ചൊവ്വാഴ്ച രാത്രി സിപിഎം പ്രവർത്തകർ കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചിരുന്നു. ഇന്നലെ രാത്രി കോൺഗ്രസ് പ്രവർത്തകർ സിപിഎം സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റുന്നത് സിപിഎം നേതാവ് കണ്ടതും പിന്നീടുണ്ടായ തർക്കവുമാണ് തുടർ സംഘർഷത്തിൽ കലാശിച്ചത്. സിപിഎം സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡുകൾ മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ട ഇടവ പഞ്ചായത്തംഗം ബിനു വും പ്രവർത്തകരുമായി കോൺഗ്രസ് പ്രവർത്തകർ വാക്കേറ്റമുണ്ടായി. ഇത് ഏറ്റുമുട്ടലിൽ കലാശിച്ചു. ബിനുവിനും […]
Read more

ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ നേത്രശസ്ത്രക്രിയക്ക് വിധേയനായി

നേത്രശസ്ത്രക്രിയക്ക് വിധേയനായി ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ. ഇന്നലെ രാവിലെ മുംബൈയിലെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. കുറച്ചുകാലത്തേക്ക് നടൻ വിശ്രമത്തിലായിരിക്കുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. അക്ഷയ് കുമാറും വിദ്യാബാലനും പ്രധാനവേഷത്തിലെത്തുന്ന രാം ഔർ ശ്യാം എന്ന അനീസ് ബസ്മി ചിത്രത്തിന്റെ കേരളത്തിലെ ചിത്രീകരണം പൂർത്തിയാക്കി മുംബൈയിൽ തിരിച്ചെത്തിയ ശേഷമാണ് ശസ്ത്രക്രിയക്ക് വിധേയനായത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ അനീസ് ബസ്മി സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തിലെ മറയൂരിൽ ഉൾപ്പെടെയാണ് ചിത്രീകരിച്ചത്. കേരളത്തിൽ മൊത്തം 15 ദിവസത്തെ ഷൂട്ടിങ്ങുണ്ടായിരുന്നു. […]
Read more

കെ. സി വേണുഗോപാലിന്‍റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കേരളത്തില്‍ നിരീക്ഷകരുടെ യോഗം തുടരുമ്പോഴും കെ. സി വേണുഗോപാലിന്‍റെ കാര്യത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കുന്നില്ല. ശക്തിപ്രകടനം തെരുവിലേക്ക് നീങ്ങിയതിലും രാഹുല്‍ ​ഗാന്ധി കടുത്ത അമര്‍ഷത്തിലാണ്. എംഎല്‍എമാരുടെ ഭൂരിപക്ഷം നേടിയാലും കെ. സി വേണുഗോപാലിന്‍റെ കേരളത്തിലെ ലാന്‍ഡിംഗില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് നിര്‍ണ്ണായകമാണ്. സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ. സിയെ കേരളത്തിലേക്ക് അയക്കണമോ എന്നതിൽ രാഹുല്‍ ഗാന്ധിയുടെ തീരുമാനമാണ് പ്രധാനം. ഇക്കാര്യത്തില്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായി നടന്ന ചര്‍ച്ചയിലും രാഹുല്‍ ​ഗാന്ധി […]
Read more

പിഎം ശ്രീ പദ്ധതി: ഭരണം മാറിയ സാഹചര്യത്തിൽ കേരളത്തിൽ അടക്കം സമവായത്തിന് ശ്രമിക്കുമെന്ന് കേന്ദ്രസർക്കാർ

തിരുവനന്തപുരം: പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുതിയ സർക്കാരുകൾ അധികാരമേറ്റ സാഹചര്യത്തിൽ, വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര പദ്ധതിയായ ‘പിഎം ശ്രീ’ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഊർജ്ജിത ശ്രമം തുടരും. പദ്ധതി അംഗീകരിക്കുന്നതിനായി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കത്തയക്കും. പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ പദ്ധതി ഉടനടി നടപ്പിലാകുമെന്ന് ഉറപ്പായിട്ടുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും പുതിയ സർക്കാരുകൾ വരുന്നതോടെ നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. […]
Read more

കേരളത്തിലും ടിവികെ തരം​ഗം; വയനാട്ടിലെ വെങ്ങപ്പള്ളിയില്‍ ആദ്യ യൂണിറ്റ്

വയനാട്: തമിഴക രാഷ്ട്രീയത്തെ ഞെട്ടിച്ച സൂപ്പര്‍ സ്റ്റാര്‍ വിജയിയുടെ തമിഴക വെട്രിക്കഴകത്തിന് കേരളത്തിലും യൂണിറ്റ്. വയനാട്ടിലെ കല്‍പ്പറ്റ നഗരത്തിനടുത്ത് വെങ്ങപ്പള്ളിയിലെ യുവാക്കളാണ് ‘ടിവികെ വെങ്ങപ്പള്ളി യൂണിറ്റ്’ സ്ഥാപിക്കാന്‍ ‘മൈ ടിവികെ’ ആപ്പില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്. എന്നാല്‍ ആപ്പിലെ തിരക്ക് കാരണം മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. തമിഴ്‌നാടിനോട് അതിര്‍ത്തി പങ്കിടുന്ന ജില്ലയായ വയനാട്ടിലെ ആദ്യ യൂണിറ്റ് ആയിരിക്കും തങ്ങളുടേതെന്ന് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന സഫ്‌വാന്‍ ഖലീല്‍ പറഞ്ഞു. മിന്നും വിജയം നേടിയ വിജയിക്ക് അഭിവാദ്യമര്‍പ്പിച്ച് വെങ്ങപ്പള്ളി […]
Read more

പശ്ചിമേഷ്യയിൽ സംഘർഷം; സമാധാനം പുനഃസ്ഥാപിക്കാൻ ഇറാൻ-സൗദി വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

റിയാദ്: പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കാതെ തുടരുന്ന സാഹചര്യത്തിൽ മേഖലയിലെ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കാൻ ചർച്ച നടത്തി ഇറാൻ-സൗദി വിദേശകാര്യ മന്ത്രിമാർ. ബുധനാഴ്ച ആയിരുന്നു ചർച്ച. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്‌ജിയും തമ്മിൽ ടെലിഫോണിൽ ആശയവിനിമയം ആണ് നടത്തിയത്. വർധിച്ചുവരുന്ന സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനുമുള്ള പ്രായോഗിക നയതന്ത്ര നീക്കങ്ങൾക്കാണ് ചർച്ചയിൽ പ്രാധാന്യം നൽകിയത്. കൂടാതെ, മേഖലയിലെ നിലവിലെ രാഷ്ട്രീയ-സുരക്ഷാ സ്ഥിതിഗതികൾ ഇരുനേതാക്കളും വിശദമായി […]
Read more

Recent News