വി.ഡി സതീശനായി തെരുവിലിറങ്ങി പ്രവർത്തകർ; കെ.സിയുടെ ഫ്ലെക്സ് ബോർഡിൽ പാലഭിഷേകം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കോൺ​ഗ്രസിൽ മുഖ്യമന്ത്രി ആരാകും എന്നതിനെക്കുറിച്ച് ചർച്ച പുരോ​ഗമിക്കവേ വി.ഡി സതീശനായി തെരുവിലിറങ്ങി പ്രവർത്തകർ. കൊച്ചി നെ‌ട്ടൂരിലാണ് വി.ഡി സതീശൻ മുഖ്യമന്ത്രിയാകണം എന്നാവശ്യമുന്നയിച്ച് മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ തെരുവിലിറങ്ങിയിരിക്കുന്നത്. ജനങ്ങളെ വഞ്ചിക്കരുതെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. തങ്ങളുടെ നേതാവിനെ തന്നെ മുഖ്യമന്ത്രി കസേരയിലിരുത്തണമെന്നതാണ് അവരുടെ ആവശ്യം.

അതേസമയം കെ. സി വേണുഗോപാലിനായി തിരുവനന്തപുരം സെക്രട്ടേറിയറ്റ് പരിസരത്തും അണികൾ രംഗത്തെത്തി. കെ സിയുടെ ഫ്ലെക്സ് ബോർഡുകളിൽ പാലഭിഷേകം നടത്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് പ്രവർത്തകരെത്തിയത്. കെ.സി വേണുഗോപാൽ കേരളത്തിന്റെ ഭരണം ഏറ്റെടുക്കണമെന്ന ആവശ്യമാണ് ഇവർ മുന്നോട്ടുവെക്കുന്നത്.

വോട്ടെണ്ണൽ ഫലം പുറത്തുവന്ന നിമിഷം മുതൽ ആരംഭിച്ച ഗ്രൂപ്പ് പോര് ഇപ്പോൾ ഹൈക്കമാൻഡിനെ പോലും വെല്ലുവിളിച്ചുകൊണ്ട് തെരുവിലേക്ക് പടരുന്ന കാഴ്ചയാണ് കാണുന്നത്. നേതൃനിരയിലെ പ്രമുഖർ ഡൽഹി കേന്ദ്രീകരിച്ച് ചരടുവലികൾ നടത്തുമ്പോൾ, അണികൾ തങ്ങളുടെ നേതാക്കൾക്കായി പരസ്യമായ പോർവിളികളുമായി നിരത്തിലിറങ്ങുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചേരിതിരിഞ്ഞുള്ള ഈ പ്രകടനം പാർട്ടിക്ക് തലവേദനയായി മാറിയിരിക്കുകയാണ്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News