സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലില്‍ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലില്‍ വിമര്‍ശനവുമായി ഹൈക്കോടതി. അധികൃതര്‍ ഉറങ്ങുകയാണോയെന്ന് ഹൈക്കോടതി ചോദിച്ചു. റോഡില്‍ ഇപ്പോള്‍ നിയമവാഴ്ചയില്ല. സ്വകാര്യ ബസുകള്‍ക്ക് പൊലീസിനെയും കോടതിയെയും നിയമത്തെയും ഭയമില്ല. നിയമം ലംഘിച്ച് എന്തും ചെയ്യാമെന്ന സ്ഥിതിയാണുള്ളതെന്നും ഹൈക്കോടതി പറഞ്ഞു. ബസുകള്‍ തമ്മില്‍ യുദ്ധമാണ് നടക്കുന്നത്. ട്രാഫിക് പൊലീസിന്റെ പരാജയമാണിതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. റോഡ് സുരക്ഷയുമായി […]
Read more

