Category: national

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയിൽ; നേത്രരോ​ഗ ചികിത്സക്കെന്ന് റിപ്പോർട്ട്

ഡൽഹി: കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുഡ്‌ഗാവിലെ മേദാന്ത ആശുപത്രിയിലാണ് പ്രവിശേപിച്ചിരിക്കുന്നത്. പതിവ് പരിശോധനകൾക്കായാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. നേത്ര ചികിത്സയ്ക്കായാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നാണ് വിവരം.
Read more

രാജ്യത്ത് ഇന്ധന വില വർധിപ്പിക്കാൻ നിർബന്ധിത സാഹചര്യമുണ്ട്; പെട്രോളിയം മന്ത്രി

ഡൽഹി: രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുന്നത് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമെന്ന സൂചന നൽകി പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. എണ്ണ കമ്പനികളുടെ നഷ്ടം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. രണ്ടുദിവസത്തിനകം പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ചു രൂപ വർദ്ധിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് ഇപ്പോഴത്തെ ഇന്ധന വില തൽസ്ഥിതിയിൽ നിലനിർത്താനാണ് ആഗ്രഹിക്കുന്നത് എന്ന് കേന്ദ്രം പറയുമ്പോഴും വില വർധിപ്പിക്കാൻ നിർബന്ധിത സാഹചര്യമുണ്ടെന്ന് കേന്ദ്രം കണക്കാക്കിക്കഴിഞ്ഞു. എണ്ണ വിപണന കമ്പനികള്‍ പ്രതിദിനം 1,000 കോടി രൂപ […]
Read more

പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്തേക്ക്

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന മെയ് 15 ന് വിദേശത്തേക്ക് പോകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഞ്ച് രാജ്യങ്ങൾ സന്ദർശിക്കാനാണ് വിദേശ യാത്ര. യുഎഇ, നെതർലൻ്റ്സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങൾ ആണ് സന്ദർശിക്കുന്നത്. മെയ് 20ന് അദ്ദേഹം തിരിച്ചെത്തും. യുഎഇയിലേക്കാണ് പ്രധാനമന്ത്രിയുടെ ആദ്യ യാത്ര. സന്ദർശനം പൂർത്തിയാക്കി മെയ് 15ന് തന്നെ അദ്ദേഹം നെതർലൻ്റ്സിലേക്ക് തിരിക്കും. മെയ് 17 വരെ അദ്ദേഹം നെതർലാന്റ്സിൽ തുടരും. മെയ് 17 ന് സ്വീഡനിലെത്തും. തുടർന്ന് മെയ് […]
Read more

പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള മൂന്ന് ചേരികളും ഒഴിപ്പിക്കാൻ കോടതി അനുമതി നൽകി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപത്തെ മൂന്ന് ചേരികൾ ഒഴിപ്പിക്കാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകി. ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്. നിലവിലെ ചേരി പ്രദേശത്ത് നിന്നും 45 കിലോമീറ്റർ അകലെയുള്ള സവി‌ദ ഖേര എന്ന സ്ഥലത്ത് പുനരധിവാസം ഉറപ്പാക്കാനും കോടതി ഉത്തരവിട്ടു. ചേരിപ്രദേശത്ത് താമസിക്കുന്നവർക്ക് സ്വയം ഒഴിഞ്ഞുപോകാൻ രണ്ടാഴ്‌ചത്തെ സമയമാണ് കോടതി നൽകിയിരിക്കുന്നത്. അനധികൃതമായാണ് ചേരിപ്രദേശത്ത് ആളുകൾ താമസിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രാജ്യ സുരക്ഷ മുൻനിർത്തി കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച വാദങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് […]
Read more

സുവേന്ദു അധികാരിയുടെ പിഎയുടെ കൊലപാതകത്തിൽ അന്വേഷണം പുതിയ തലത്തിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സൺ അസിസ്റ്റൻ്റ് ചന്ദ്രനാഥ് രഥിൻ്റെ കൊലപാതകം സിബിഐ അന്വേഷിക്കും. പശ്ചിമ ബംഗാൾ പൊലീസിൽനിന്ന് കേസ് ഏറ്റെടുത്ത സിബിഐ, അന്വേഷണത്തിനായി ഏഴംഗ സംഘത്തിന് രൂപം നൽകി. ഡിഐജി പങ്കജ് സിങ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. പശ്ചിമ ബംഗാൾ പൊലീസിൻ്റെ ശുപാർശ പ്രകാരമാണ് സിബിഐ കേസ് ഏറ്റെടുത്തത്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകമായിരുന്നു 41കാരനായ ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ടത്. മെയ് ആറിന് നോർത്ത് 24 പർഗാനാസ് […]
Read more

നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ഡൽഹി: 2026ലെ നീറ്റ് യുജി പരീക്ഷ ചോദ്യപ്പേപ്പർ ക്രമക്കേട് ആരോപണത്തെത്തുടർന്ന് റദ്ദാക്കി. മെയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നുവെന്ന് വ്യക്തമായതോടെയാണ് പരീക്ഷ റദ്ധാക്കിയത്. വീണ്ടും പരീക്ഷ നടത്തും. ഇതിനായി വിജ്ഞാപനം പുറത്തിറക്കും. പുതിയ ഹാൾടിക്കറ്റ് ഉടൻ നൽകും. ഒരിക്കൽ പരീക്ഷയെഴുതിയതിനാൽ പുതുതായി രജിസ്ട്രേഷൻ നടത്തേണ്ടതിന്റേയോ ഫീസ് അടയ്ക്കേണ്ടതിന്റെയോ ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു. പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിന് വേണ്ടി കൂടിയാണ് പുനഃപരീക്ഷ നടത്തുന്നതെന്ന് സർക്കാർ വ്യക്തമാക്കി. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അറിയിപ്പ് പ്രകാരം, അന്വേഷണ ഏജൻസികൾ […]
Read more

ഹോട്ടൽ ഭക്ഷണങ്ങളുടെ വില കൂട്ടി

തിരുവനന്തപുരം: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂടിയതിന് പിന്നാലെ ഹോട്ടൽഭക്ഷണങ്ങളുടെ വിലയും കൂട്ടി. ചായയ്ക്ക് 4 രൂപ വരെയും ഊണിന് 30 രൂപ വരെയുമാണ് കൂട്ടിയത്. 12 രൂപയായിരുന്ന ചായയ്ക്ക് ഇനി 16 രൂപ നൽകണം. പൊറോട്ടയുടെ വില വർധിപ്പിച്ചതിനാൽ അതിന് മാറ്റമുണ്ടാകില്ല. അതേസമയം നോൺ വെജ് വിഭവങ്ങളുടെ വിലയിൽ വർധനവുണ്ടാകും. അതേസമയം ഇന്ധന വില വർധിപ്പിക്കാനൊരുങ്ങുകയാണ് പൊതുമേഖല എണ്ണ കമ്പനികൾ. കേന്ദ്ര സർക്കാരിൽ നിന്ന് കമ്പനികൾക്ക് അനുമതി ലഭിച്ചതായി സൂചന. രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടായേക്കും. […]
Read more

‘പരിഭ്രാന്തരാകരുത്, അവശ്യ വസ്തുക്കളുടെ ക്ഷാമം ഉണ്ടാവാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്’; രാജ്നാഥ് സിങ്

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ അവശ്യവസ്തുക്കളുടെയും ഊർജത്തിന്റെയും വിതരണം കേന്ദ്രസർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും, ആവശ്യമായ നടപടികൾ എടുക്കുന്നുണ്ടെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. വിതരണശൃംഖലയിൽ തടസ്സങ്ങളുണ്ടാകുന്നത് തടയാനാവശ്യമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും ജനങ്ങൾ ഭയപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ സാഹചര്യം വിലയിരുത്തുന്നതിനായി രൂപവത്കരിച്ച ഇൻഫോർമൽ എംപവേഡ് ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ് (ഐജിഒഎം) യോഗത്തിന് പിന്നാലെയാണ് രാജ്‌നാഥിന്റെ പ്രതികരണം. കൂടാതെ, ഊർജവിതരണശൃംഖല നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും അവശ്യവസ്തുക്കളുടെ ആഭ്യന്തരലഭ്യതയെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി ഐജിഒഎമ്മിന്റെ അഞ്ചാമത്തെ യോഗം ഇന്ന് ചേർന്നുവെന്ന് […]
Read more

ബം​ഗാളിൽ കനത്ത തോൽവിക്ക് പിന്നാലെ തൃണമൂലിൽ കലാപം

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ കനത്ത തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ കലാപം. സുവേന്ദു അധികാരിയെ പുകഴ്ത്തി പാർട്ടി വക്താവ് രം​ഗത്തെത്തിയതോടെ വക്താവിനെ പുറത്താക്കി. ഐപാക്കിനെ പോലുള്ള പുറത്തുനിന്നുള്ള ഏജൻസിയെ എല്ലാം ഏല്പിച്ചതിൻ്റെ ഉത്തരവാദിത്വം അഭിഷേക് ബാനർജിക്കാണെന്നും തന്നെ പുറത്താക്കിയത് താൻ നെപ്പോ കിഡ് അല്ലാത്തത് കൊണ്ടെന്നും യുവ നേതാവ് റിജു ദത്ത പ്രതികരിച്ചു. അഴിമതി നിറഞ്ഞ സർക്കാരിന് കിട്ടിയ അർഹിക്കുന്ന ജനവിധിയാണിതെന്ന് മുൻ മന്ത്രി മനോജ് തിവാരി കുറ്റപ്പെടുത്തി. മുതിർന്ന നേതാവ് കൃഷ്ണേന്ദു നാരായൺ, കൊൽക്കത്ത ഡെപ്യൂട്ടി […]
Read more

കനത്ത മഴയ്ക്ക് സാധ്യത; , ചാർ ധാം തീർത്ഥാടകർക്ക് ജാഗ്രതാ നിർദ്ദേശം

ഡെറാഡൂൺ: ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഉത്തർകാശി, തെഹ്‌രി, ഗർവാൾ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ചാർ ധാം യാത്രയ്ക്ക് പോകുന്ന തീർത്ഥാടകരോടും വിനോദസഞ്ചാരികളോടും അതീവ ജാഗ്രതയോടെ യാത്ര പ്ലാൻ ചെയ്യാൻ ഗർവാൾ കമ്മീഷണർ വിനയ് ശങ്കർ പാണ്ഡെ അഭ്യർത്ഥിച്ചു. പ്രത്യേകിച്ച് മെയ് 12, 13 തീയതികളിൽ യാത്ര ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും കാലാവസ്ഥയുടെ സ്വഭാവം കണക്കിലെടുത്ത് വേണം മുന്നോട്ട് പോകാനെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാലാവസ്ഥ മെച്ചപ്പെട്ട ശേഷം യാത്ര ചെയ്യുന്നതാണ് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമെന്ന് അദ്ദേഹം […]
Read more

Recent News