Category: national

മുംബൈയിൽ പാൽ വില ലിറ്ററിന് ഒറ്റയടിക്ക് 9 രൂപ കൂട്ടി, സെപ്റ്റംബർ 1 മുതൽ 102 രൂപ

മുംബൈ: മുംബൈ നഗരത്തിൽ പാൽ വിലയിൽ വൻ വർധനവ്. ലിറ്ററിന് 9 രൂപ വർധിപ്പിക്കാനാണ് നഗരത്തിലെ പാൽ ഉൽപാദകർ തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഉത്സവ കാല സീസണിന് തൊട്ടുമുമ്പ് പ്രഖ്യാപിച്ച ഈ വിലവർധനവ് സാധാരണക്കാരുടെ കുടുംബ ബജറ്റിന് വലിയ തിരിച്ചടിയാകും. വിലവർധനവിനുശേഷം നിലവിൽ 93 രൂപയുള്ള ഒരു ലിറ്റർ പാലിന്റെ വില 102 രൂപയായി ഉയരും. 2026 സെപ്റ്റംബർ 1 മുതൽ 2027 ഫെബ്രുവരി 28 വരെയാണ് ഈ പുതിയ […]
Read more

‘ഉത്തര്‍പ്രദേശിലും ഉത്തരേന്ത്യയിലും ദളിത് വിവേചനം തുടരുന്നു’; ബിജെപിക്കും ആർഎസ്എസിനുമെതിരെ രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലും ഉത്തരേന്ത്യയിലും ദളിത് വിവേചനം ഇന്നും തുടരുന്നതായി രാഹുല്‍ ഗാന്ധി. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ എത്തിയ മൈതാനം ശുദ്ധികലശം നടത്തുകയും രാജസ്ഥാനിലെ പ്രതിപക്ഷ നേതാവ് ക്ഷേത്രത്തില്‍ പോയാല്‍ ശുദ്ധികലശം നടത്തുകയും ചെയ്യുന്നു. ഇതിനു പിന്നില്‍ ബിജെപിയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. വിദ്യാലയങ്ങളില്‍, ചായക്കടയില്‍, കല്യാണത്തില്‍, കുടിവെള്ളത്തില്‍ എല്ലായിടത്തും വിവേചനം നിലനില്‍ക്കുകയാണ്. ബിജെപിയും, ആര്‍എസ്എസും ദലിത് നേതാക്കളെ അധിക്ഷേപിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഇത് കുറ്റകരമാണ്. ദലിതര്‍ കയറിയ സ്ഥലങ്ങളില്‍ ശുദ്ധീകരണം നടത്തിയത് ബിജെപി […]
Read more

നേപ്പാളിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും; തിരച്ചിലിൽ പ്രത്യേക പരിശീലനം ലഭിച്ചവരും

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും. ടണല്‍ രക്ഷാ സംഘം ഉടന്‍ യാത്ര തിരിക്കും. തിരച്ചിലിന് പ്രത്യേക പരിശീലനം ലഭിച്ചവരും യന്ത്ര സമാഗ്രികളും അയക്കാൻ തയ്യാറെന്ന് ഇന്ത്യ അറിയിച്ചു. നിലവില്‍ സാമ്പത്തിക സഹായമല്ല പകരം എൻഡിആർഎഫ് അടക്കമുള്ള മറ്റ് സഹായമാണ് ഇന്ത്യ നല്‍കുക. മെഡിക്കല്‍ ടീമിനെയും ഇന്ത്യ നേപ്പാളിലേക്ക് അയക്കും. ജനറേറ്ററും മരുന്നുമടക്കം 60 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഇതുവരെ ഇന്ത്യ നേപ്പാളിന് നൽകിയിട്ടുണ്ട്. ദുരന്തത്തിൽപ്പെട്ട ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിക്കുന്നതില്‍ […]
Read more

യുപി തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്: കോണ്‍ഗ്രസ്-SP സഖ്യനീക്കം, OBC വോട്ടുറപ്പിക്കാന്‍ ബിജെപി, അയോധ്യയും വിഷയമാവും

ലഖ്നൗ: 2027ലെ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനായി തയ്യാറെടുത്ത് കോണ്‍ഗ്രസും ബിജെപിയും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് എംഎല്‍എ ആരാധന മിശ്രയോടൊപ്പമായിരുന്നു കൂടിക്കാഴ്ച. ലഖ്നൗവില്‍ അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടന്നു. കോണ്‍ഗ്രസും എസ്പിയും സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇരിക്കെയായിരുന്നു കൂടിക്കാഴ്ച. കോൺഗ്രസ്-എസ് പി സഖ്യനീക്കത്തിനിടെ യുപിയില്‍ ഇന്ത്യ സഖ്യത്തിന് മുന്‍തൂക്കം ലഭിക്കുമെന്നും ബിജെപി-എന്‍ഡിഎ സഖ്യം പിന്നിലാവുമെന്നും ഇന്ത്യ ടുഡേയുടെ ഏറ്റവും […]
Read more

വീട്ടില്‍ വെച്ച ഭക്ഷണം കഴിച്ച മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു; പൊലീസിനെ അറിയിക്കാതെ സംസ്‌കാരം

ഭോപ്പാല്‍: ഭക്ഷണം കഴിച്ചതിന് പിന്നാലെ സഹോദരിമാരായ മൂന്ന് കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലാണ് സംഭവം. പത്ത്, എട്ട്, ആറ് വയസ്സുള്ള കുട്ടികളാണ് മരിച്ചത്. രണ്ട് കുട്ടികള്‍ വീട്ടില്‍ വച്ചും മൂന്നാമത്തെ കുട്ടി ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓഗസ്റ്റ് 23നാണ് കുട്ടികള്‍ വീട്ടില്‍ വച്ച് ഭക്ഷണം കഴിച്ചത്. അതിന് പിന്നാലെയാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത് ഓഗസ്റ്റ് 25നും 26നും ഇടയില്‍ വച്ചാണ് രണ്ട് കുട്ടികളും മരിച്ചത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി […]
Read more

തെരഞ്ഞെടുപ്പിൽ എയിംസ് വാഗ്ദാനം ചെയ്തിട്ടില്ല; സംസ്ഥാന സർക്കാർ സ്ഥലം നൽകിയാൽ കൊണ്ടുവരാം: സുരേഷ് ഗോപി

തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ തൃശൂരിൽ എയിംസ് സ്ഥാപിക്കുമെന്ന് താൻ എവിടെയും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് തനിക്കെതിരായ രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടിയുമായി തൃശൂർ എം.പി കൂടിയായ സുരേഷ് ഗോപി രംഗത്തെത്തിയത്. തൃശൂരിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നുവന്നത് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണെന്നും, എന്നാൽ തൃശൂരിന് എയിംസ് ലഭിക്കാൻ പൂർണ്ണ അർഹതയുണ്ടെന്ന നിലപാടിനെ താൻ ഇപ്പോഴും ശക്തമായി പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “എയിംസുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ […]
Read more

നേപ്പാള്‍ മിന്നല്‍ പ്രളയം ‘ഡ്രാമ’; പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തിലും നാശനഷ്ടങ്ങളിലും ആശങ്ക രേഖപ്പെടുത്തി പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വിവാദമായതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. ദുരന്തത്തെ വിശേഷിപ്പിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ‘ഡ്രാമ’ എന്ന വാക്കിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധവും വിമര്‍ശനം ഉയര്‍ന്നതോടെയാണ് തരൂരിന്റെ ഖേദപ്രകടനം. ഡ്രാമ’ എന്ന വാക്ക് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് രോഷപ്രകടനം നടത്തുന്ന ആളുകള്‍ കരുതുന്ന ആര്‍ഥത്തില്‍ അല്ല താന്‍ ആ വാക്ക് ഉപയോഗിച്ചതെന്നും ആ വാക്കിന് നാടകീയം എന്ന് […]
Read more

മണിപ്പൂരില്‍ വാഹനത്തിന് നേരെയുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് നാഗ ഗോത്രവിഭാഗക്കാര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരിലെ കാങ്പോക്പി ജില്ലയില്‍ അജ്ഞാതരായ സായുധ സംഘത്തിന്റെ ആക്രമണത്തില്‍ നാഗ ഗോത്രവിഭാഗത്തില്‍പ്പെട്ട അഞ്ച് പേര്‍ വെടിയേറ്റ് മരിച്ചു. കാങ്‌പോക്പി ജില്ലയില്‍ ഇംഫാല്‍ താമെങ്‌ലോങ് റോഡിലാണ് അജ്ഞാതര്‍ വാഹനത്തിനു നേരെ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ പിന്നില്‍ കുക്കി വിഭാഗക്കാരെന്ന് നാഗകളുടെ ആരോപണം. സംഭവത്തെ തുടര്‍ന്ന് ഇന്ന് മേഖലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. നാഗ ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡില്‍ ഇന്നലെ രാവിലെ 8.30ഓടെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലാണെന്ന് നാഗ ഗോത്ര സംഘടനകള്‍ അറിയിച്ചു. ആക്രമണം നടത്തിയവരെക്കുറിച്ച് […]
Read more

നേപ്പാള്‍ മിന്നല്‍ പ്രളയം; മരണസംഖ്യ 332 ആയി, കാണാതായവരില്‍ 33 പേര്‍ മലയാളികള്‍

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 332 ആയി ഉയർന്നു. പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനവും മൃതദേഹങ്ങൾക്കായുള്ള തിരച്ചിലും തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ദുരന്തത്തെ തുടർന്ന് 288 ഇന്ത്യക്കാരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. ഇവരിൽ 33 പേർ മലയാളികളാണ്. തമിഴ്‌നാട്ടിൽനിന്നുള്ള 85 പേരെയും പശ്ചിമ ബംഗാളിൽനിന്നുള്ള 32 പേരെയും കുറിച്ച് വിവരമില്ല. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള 61 പേരുമായും ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. കാണാതായ ഇന്ത്യക്കാരിൽ ഒരു […]
Read more

നാരങ്ങ മുറിച്ച് മഴ മാറ്റിയെന്ന് ബിജെപി എംപി; പരിഹസിച്ച് കോൺ​ഗ്രസ്സ്

റായ്പുര്‍: മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടി തടസ്സപ്പെടാതിരിക്കാന്‍ താന്‍ നാരങ്ങ മുറിച്ച് മഴ മാറ്റിനിര്‍ത്തിയെന്ന അവകാശവാദവുമായി ബിജെപി എംപി. ഛത്തീസ്ഗഡിലെ കാങ്കര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ഭോ​ഗ്‌രാജ് നാഗിന്റെ പരാമര്‍ശമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. എംപിയുടെ പരാമര്‍ശത്തിനു പിന്നാലെ, ബിജെപി അന്ധവിശ്വാസ പാര്‍ട്ടി ആണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഭോ​ഗ്‌രാജ് ഈ കഴിവ് ഉപയോഗിച്ച് വിപണിയിലെ വിലക്കയറ്റം കുറയ്ക്കാന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. ഛത്തീസ്ഗഡിലെ ബലോദ് ജില്ലയിലെ ലാല്‍ രഘുവീര്‍ സിങ് സ്റ്റേഡിയത്തില്‍ നടന്ന ‘മഹ്താരി വന്ദന സമ്മാന്‍’ ചടങ്ങിനിടയിലാണ് […]
Read more

Recent News