Category: national

360 ഡിഗ്രി ക്യാമറ; രാമക്ഷേത്ര സംഭാവന സുതാര്യത ഉറപ്പാക്കാൻ കടുത്ത നിരീക്ഷണ സംവിധാനം

അയോധ്യ: രാമക്ഷേത്രത്തിൽ ഭക്തർ നൽകുന്ന സംഭാവനകൾ കൈകാര്യം ചെയ്യുന്നതിൽ സുതാര്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുന്നതിനായി പുതിയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. ഭക്തർ സമർപ്പിക്കുന്ന പണം ദുരുപയോഗം ചെയ്തെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ പ്രാബല്യത്തിൽ വന്നത്. പുതിയ സംവിധാനമനുസരിച്ച്, ക്ഷേത്രത്തിനുള്ളിലെ സംഭാവന പെട്ടികൾ കൈകാര്യം ചെയ്യുന്നത് മുതൽ പണം എണ്ണിത്തീരുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളും പൂർണ്ണമായും ക്യാമറയിൽ പകർത്തും. ഇതിനായി 360 ഡിഗ്രി ക്യാമറകളും […]
Read more

മിന്നല്‍ പ്രളയത്തില്‍ വലഞ്ഞ് അസമും ഒഡീഷയും; ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം

ന്യൂഡല്‍ഹി: മിന്നൽ പ്രളയത്തിൽ വലഞ്ഞ് അസമും ഒഡീഷയും. രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ അസമില്‍ മഴക്കെടുതിയില്‍ മരണം 82ആയി ഉയര്‍ന്നു. 1.92 ലക്ഷം പേരെയാണ് സംസ്ഥാനത്ത് മഴക്കെടുതി ബാധിച്ചത്. ശിവസാഗര്‍, ചരൈഡിയോ ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് അസം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ കാണാതായവരുടെ പട്ടികയില്‍ ആരും ഉള്‍പ്പെട്ടിട്ടില്ല. ശിവസാഗര്‍, ഗോലാഘട്ട്, ജോര്‍ഹട്ട്, നാഗാവ്, ചരൈഡിയോ എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. നിലവില്‍ 54 ദുരിതാശ്വാസ ക്യാമ്പുകളിലായി 12, 994 പേരെ […]
Read more

പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ യുവതിക്കെതിരെ കേസെടുത്തതിൽ പ്രതികരിച്ച് അഭിജിത് ദീപ്കെ

ഡല്‍ഹി: പ്രധാനമന്ത്രിയെ അപമാനിച്ചെന്ന പേരില്‍ ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത യുവതിക്കെതിരെ കേസെടുത്തതില്‍ വിമര്‍ശനവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. വൃത്തികെട്ട പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപി നേതാക്കള്‍ക്കോ അവരുടെ ഐടി സെല്ലിനെതിരെയോ ഇതുവരെ കേസെടുത്തില്ലല്ലോ എന്ന് അഭിജീത് ദീപ്‌കെ ചോദിച്ചു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അഭിജീതിന്റെ പ്രതികരണം. ‘അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ക്ക് നിങ്ങള്‍ കേസുകള്‍ എടുക്കുന്നുണ്ടെങ്കില്‍ വര്‍ഷങ്ങളായി ഓണ്‍ലൈനിലൂടെ സ്ത്രീകളെ അപമാനിക്കുന്ന ബിജെപി ഐടി സെല്ലിനെതിരെ എന്ന് കേസെടുക്കും?, അഭിജീത് ദീപ്‌കെ ചോദിച്ചു. ബിജെപി […]
Read more

കുൽഗാമിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു, ഭീകരർക്കായി തെരച്ചിൽ

ഡൽഹി : കുൽഗാമിൽ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയായിരുന്നു. അതേസമയം, ആക്രമണം നടത്തിയ ഭീകരർക്കായി സൈന്യത്തിൻ്റെ തെരച്ചിൽ തുടരുകയാണ്.
Read more

സമുദ്ര മന്ഥൻ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ; എണ്ണ പര്യവേക്ഷണത്തിന് 84084 കോടി

ഡൽഹി: രാജ്യത്തെ ഊർജ്ജ മേഖലയിൽ നിർണായകമായേക്കാവുന്ന സമുദ്ര മന്ഥൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ദേശീയ ഓഫ്‌ഷോർ പര്യവേക്ഷണ പദ്ധതിക്കായി 84084 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. രാജ്യത്തെ എണ്ണ, പ്രകൃതിവാതക ഉത്പാദനം വർധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇന്ത്യയുടെ ഭീമമായ ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുന്നതിനും ഊർജ്ജ സുരക്ഷയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ. ആഭ്യന്തര ഉത്പാദനം കൂട്ടി ഇറക്കുമതി കുറയ്ക്കുക എന്ന ദീർഘകാല ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പായാണ് ഈ പദ്ധതിയെ കാണുന്നത്. കടലിൽ […]
Read more

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ. ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയുടെ കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2728 രൂപയായി. കൊൽക്കത്തയിൽ 2872 രൂപയാണ് പുതിയ വില. വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചത് ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾക്ക് വലിയ ആശ്വാസമാകും. തുടർച്ചയായ രണ്ടാംതവണയാണ് വാണിജ്യ സിലിണ്ടറിന് രാജ്യത്ത് വില കുറയ്ക്കുന്നത്. കഴിഞ്ഞമാസവും 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു. […]
Read more

പ്രതീക്ഷിക്കാതെ ജലനിരപ്പുയർന്നു; ജീവൻ രക്ഷിക്കാൻ മരത്തിൽ കയറിയ യുവാവ് നദിക്ക് നടുവിൽ കുടുങ്ങി

ജൽഗാവ്: മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ അപ്രതീക്ഷിതമായുണ്ടായ പ്രളയത്തിൽപ്പെട്ട് നദിയിൽ അകപ്പെട്ട യുവാവ് മരത്തിന് മുകളിൽ കയറി ജീവൻ രക്ഷിച്ചു. ജൽഗാവ് ജില്ലയിൽ കനത്ത മഴയെത്തുടർന്ന് അഞ്ജനി നദിയിൽ ജലനിരപ്പ് പെട്ടെന്നുയർന്നതിനെത്തുടർന്നാണ് യുവാവ് നദിയുടെ നടുവിൽ കുടുങ്ങിയത്. സുരേഷ് ഭീൽ എന്ന യുവാവാണ് നദിയിൽ അകപ്പെട്ടത്. ശക്തമായ ഒഴുക്കിൽപ്പെട്ട ഇയാൾ ജീവൻ രക്ഷിക്കാൻ നദിയുടെ നടുവിലുള്ള ഒരു വലിയ മരത്തിൽ കയറുകയായിരുന്നു. മരത്തിൽ കുടുങ്ങിയ നിലയിൽ ഇയാളെ കണ്ട നാട്ടുകാർ അധികൃതരെ വിവരം അറിയിച്ചു. പ്രദേശത്ത് തുടർച്ചയായി പെയ്യുന്ന […]
Read more

രാഹുൽ ഗാന്ധിയെ വിമർശിച്ച് ഇംഗ്ലീഷ് പ്രൊഫസർ, ‘ഗ്രാമർ ക്ലാസ്’ എടുത്ത് സോഷ്യൽ മീഡിയ

കൊൽക്കത്ത: സാമൂഹികമാധ്യമത്തിലൂടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വിമർശിക്കാൻ നടത്തിയ ഇംഗ്ലീഷ് പ്രൊഫസറുടെ ശ്രമത്തിനുനേരെ വൻ പരിഹാസം. പശ്ചിമ ബംഗാളിൽ നിന്നുള്ള അസിസ്റ്റന്റ് പ്രൊഫസർ അർപിത ചാറ്റർജിയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് എക്സിൽ കുറിപ്പ് പങ്കുവെച്ചത്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദമുണ്ടെന്ന് അവകാശപ്പെടുന്ന ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലെ ഗ്രാമർ പിശകുകൾ ഉപയോക്താക്കൾ അക്കമിട്ട് നിരത്തി പരിഹസിക്കുകയാണ്. രാഷ്ട്രീയമായ വിമർശനത്തേക്കാൾ പ്രൊഫസറുടെ ഭാഷാപരമായ പിശകുകൾക്കാണ് ഇന്റർനെറ്റിൽ ഇപ്പോൾ കൂടുതൽ ശ്രദ്ധ ലഭിക്കുന്നത്. രാഹുൽ […]
Read more

‘രാജ്യം മോദിയോട് ക്ഷമാപണം ആവശ്യപ്പെട്ടു, പക്ഷേ അദ്ദേഹം രാജ്യത്തോട് ക്ഷമിച്ചിരിക്കുന്നു’; പ്രധാനമന്ത്രിയെ പരിഹസിച്ച് പവൻ ഖേറ

ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയവർക്ക് മാപ്പ് നൽകുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ്. വിദ്യാർഥികൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ രാജ്യം മോദിയോട് ക്ഷമാപണം നടത്താൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം രാജ്യത്തിനാണ് മാപ്പ് നൽകിയതെന്ന് കോൺഗ്രസ് മാധ്യമവിഭാഗം തലവൻ പവൻ ഖേറ തന്റെ എക്‌സിൽ കുറിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ ഡൽഹി പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ […]
Read more

2026 കോമൺവെൽത്ത് ഗെയിംസ്: ഗ്ലാസ്ഗോയിൽ നീരജിന് വെള്ളി, അമ്പരപ്പിച്ച് യഷ്‌വീർ സിങ്, ഒന്നാമൻ പതിരഗെ

ഗ്ലാസ്ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ ഫൈനലിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളിയും യഷ്വീർ സിങ്ങ് വെങ്കലവും നേടി. 89.75 ദൂരം കണ്ടെത്തിയ ശ്രീലങ്കയുടെ റോം ഡയമണ്ട് ലീഗ് ജേതാവ് രുമേഷ് തരംഗ പരിരഗെയ്ക്കാണ് സ്വർണം. സീസണിലെ മികച്ച പ്രകടനം (85.83 മീറ്റർ) പുറത്തെടുത്താണ് നീരജ് വെള്ളിയണിഞ്ഞത്. 85.41 മീറ്റർ എറിഞ്ഞ യഷ്വീർ സിങ്ങിന്റേത് അദ്ദേഹത്തിന്റെ മികച്ച വ്യക്തിഗത പ്രകടനമായിരുന്നു. കോമൺവെൽത്ത് ഗെയിംസിന്റെ […]
Read more

Recent News