Category: NEWS

കൊച്ചിയിൽ പോലീസിനെ ആക്രമിച്ച കേസ്: സഹോദരങ്ങൾ പിടിയിൽ

കൊച്ചി: എറണാകുളത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിക്കുകയും ഔദ്യോഗിക വാഹനം തകർക്കുകയും ചെയ്ത കേസിൽരണ്ട് പേർ പിടിയിൽ. സഹോദരങ്ങളായ പാലക്കാട് മണ്ണാർക്കാട് സ്വദേശി ജിൻ്റോ, പ്രിൻസ് എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ ജിൻ്റോ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പോലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയ ആളുമാണെന്ന് അധികൃതർ വ്യക്തമാക്കി. എറണാകുളം നോർത്ത് പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതികളെ പോലീസ് ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. ചോദ്യം ചെയ്യലിൽ പ്രകോപിതരായ ഇരുവരും പോലീസുകാരെ […]
Read more

മിൽമയുമായുള്ള നിയമപോരാട്ടം: സംസ്ഥാന സർക്കാരിന് അനുകൂലമായി ഹൈക്കോടതി വിധി

കൊച്ചി: മൂന്നാറിലെ മിൽക്ക് ചില്ലിങ് പ്ലാന്റിനോടനുബന്ധിച്ച ഭൂമി തിരിച്ചെടുക്കാനുള്ള സർക്കാരിന്റെ നടപടി ഹൈക്കോടതി ശരിവെച്ചു. ഇത് ചോദ്യം ചെയ്ത് മിൽമ എറണാകുളം യൂണിയൻ നൽകിയ ഹർജി കോടതി തള്ളി. മൂന്നാർ ടൗണിലുള്ള രണ്ടേക്കർ ഭൂമി സർക്കാർ ആദ്യം കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന് കൈമാറി. പിന്നീട് മിൽക്ക് ചില്ലിങ് പ്ലാന്റ് സ്ഥാപിക്കാൻ അത് മിൽമ എറണാകുളം യൂണിയന് കൈമാറുകയായിരുന്നു. ഈ ഭൂമിയിൽ നിന്നുള്ള 1.30 ഏക്കർ ഭാഗം ബോർഡിന് തിരിച്ചുനൽകാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഉത്തരവ് നിയമവിരുദ്ധമാണെന്നും ഭൂമിയിൽ […]
Read more

ഹണി എം വർഗീസ് അടക്കം അഞ്ച് പേരെ ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താൻ കൊളീജിയം ശുപാർശ

കൊച്ചി: അഞ്ച് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താൻ കേരള ഹൈക്കോടതി കൊളീജിയം ശുപാർശ . ജില്ലാ ജഡ്ജിമാരുടെ സീനിയോരിറ്റി അനുസരിച്ചാണ് ശുപാർശകൾ നടത്തിയിരിക്കുന്നത്. ജഡ്ജി ഹണി എം വർഗീസും ഇതിലുൾപ്പെട്ടിട്ടുണ്ട്. ആലപ്പുഴ പ്രിൻസിപ്പൽ ജഡ്ജിയാണ് നിലവിൽ ഹണി എം വർഗീസ്. പി.എസ്. ശശികുമാർ (തൃശ്ശൂർ),കെ.കെ. ബാലകൃഷ്ണൻ (എറണാകുളം),എൻ. ഹരികുമാർ (പത്തനംതിട്ട),എസ്. നസീറ (തിരുവനന്തപുരം) എന്നിവരേയും ഹൈക്കോടതി ജഡ്ജിയാക്കാൻ കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്. ശുപാർശ സുപ്രീംകോടതി കൊളീജിയമാണ് ഇനി പരിഗണനയ്ക്ക് എടുക്കുക. നടിയെ ആക്രമിച്ച കേസിൽ വിധി […]
Read more

വൈറല്‍ താരത്തിന്റെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

തിരുവനന്തപുരം:കുംഭമേളയിലെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍, ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം നടത്തും. പ്രായപൂര്‍ത്തിയാകും മുന്‍പ് വിവാഹം നടത്തിയെന്ന പരാതിയില്‍ എഡിജിപി എച്ച് വെങ്കിടേഷിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് സംസ്ഥാന പൊലീസ് മേധാവി. തുടരന്വേഷണത്തിനായി മധ്യപ്രദേശ് പൊലീസ് ഇന്ന് കേരളത്തിലെത്തും.സംഭവത്തില്‍ ഉടന്‍ കേസെടുക്കേടുത്തേക്കില്ലെന്നാണ് വിവരം. നിയമനടപടി വിശദമായ പരിശോധനയ്ക്കുശേഷം മാത്രമായിരിക്കും.സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പരാതികളിലും ഉടന്‍ കേസെടുത്തേക്കില്ല. കഴിഞ്ഞ മാര്‍ച്ച് 11നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ ഫര്‍മാന്‍ ഖാന്റെയും പെണ്‍കുട്ടിയുടെയും […]
Read more

ഗായിക ആശാ ഭോസ്‌ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ: പ്രമുഖ ഗായിക ആശാ ഭോസ്‍ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ എമർജൻസി മെഡിക്കൽ സർവീസസ് യൂണിറ്റിൽ ചികിത്സയിലാണ് ഗായിക. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. നെഞ്ചിലെ അണുബാധയും കടുത്ത തളർച്ചയും കാരണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കൊച്ചുമകൾ സനായ് ഭോസ്‌ലെ പ്രതികരിച്ചു. 1943 ൽ ആണ് ആശാ ഭോസ്‍ലെ ആദ്യമായി തൻറെ ഗാനം റെക്കോർഡ് ചെയ്തത്‌. എസ്.ഡി. ബർമ്മൻ, നൌഷാദ്, ഒ.പി.അയ്യർ, എ.ആർ. റഹ്‌മാൻ […]
Read more

മുഖ്യമന്ത്രി ചർച്ചകൾ ഇപ്പോൾ വേണ്ട; കെ. മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി ആരാണെന്നുള്ള ചർച്ചകൾ ഇപ്പോൾ നടത്തേണ്ടെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു . ജയിപ്പിച്ചയുടനെ തർക്കം തുടങ്ങിയെന്ന് ജനങ്ങൾ പറയാനിടയാവരുതെന്നും അദ്ദേഹം പറഞ്ഞു . മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസിന് അതിന്റെതായ സംവിധാനം ഉണ്ട് . നിലവിൽ മുഖ്യമന്ത്രി ചർച്ചകളിലേക്ക് കടന്നിട്ടില്ലെന്നും ഫലം വന്നതിനു ശേഷം അക്കാര്യം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു .വോട്ടുകിട്ടാത്തതിന് സമുദായത്തെ കുറ്റം പറയരുതെന്നും ചിലസമയത് സമുദായ വോട്ട് കിട്ടാതിരിക്കും , അതിന് സമുദായത്തെ തള്ളിപ്പറയരുതെന്നും കെ മുരളീധരൻ പറഞ്ഞു . […]
Read more

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും ; നടപടികൾ തുടങ്ങി

ന്യൂഡൽഹി: രാജ്യത്ത് രണ്ടു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ചുമ , ജലദോഷ സിറപ്പുകൾ നിരോധിച്ചേക്കും .കേന്ദ്ര ആരോഗ്യമന്ത്രാലയവും ഡ്രഗ്സ് കണ്ട്രോൾ ജനറൽ ഓഫ് ഇന്ത്യയും ഇത് സംബന്ധിച്ച നടപടികൾ ആരംഭിച്ചെന്നാണ് റിപ്പോർട്ട്.2026-ൽ ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ പുറത്തിറക്കിയ നാഷണൽ ഫോർമുലരി ഓഫ് ഇന്ത്യയുടെ ഡ്രാഫ്റ്റിലാണ് ഈ നിർദേശം നൽകിയിരിക്കുന്നത്.കുട്ടികളുടെ വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കുന്ന ഡൈഎഥിലീൻ ഗ്ലൈക്കോൾ , എഥിലീൻ ഗ്ലൈക്കോൾ തുടങ്ങിയ വിഷാംശമുള്ള വസ്തുക്കൾ മരുന്നുകളിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കം. അതേസമയം അതിഗുരുതര സാഹചര്യത്തിൽ പരിശോധനകൾക്ക് […]
Read more

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിൽ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിൽ. മുംബൈയിൽ നിന്നാണ് ഇയാളെ പൊലീസ്പിടികൂടിയത്. സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഒ മോഹൻദാസ്,മെഡിക്കൽ കോളേജ് എസ്‌ഐ പവനൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത്‌ എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത്. പിടികൂടുമ്പോൾ ഇയാൾ ബോട്ടിൽ മീൻ പിടിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി പൊലീസിന്റെ മുൻപിൽ വലിയ വെല്ലുവിളിയായിരുന്നു വിനീഷിനെ കണ്ടെത്തൽ. കണ്ണൂർ സെൻട്രൽ ജയിലിലെ വിചാരണ തടവുകാരനായ വിനീഷ് മാനസിക പ്രശ്നങ്ങൾ […]
Read more

BDS വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ. അനാട്ടമി വിഭാഗം മേധാവി ഡോക്ടർ എം കെ റാം, അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ സംഗീത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അധ്യാപകരുടെ ഭാഗത്ത് നിന്ന് നിതിൻ രാജ് അധിക്ഷേപം നേരിട്ടിരുന്നുവെന്നാണ് വിദ്യാർഥിയുടെ കുടുംബത്തിന്റെ ആരോപണം. ജാതി അധിക്ഷേപവും നിതിൻ നേരിട്ടിരുന്നു, ഇതിന്റെ ഭാഗമായാണ് അന്വേഷണ വിധേയമായി അധ്യാപകരെ സസ്‌പെൻഡ് ചെയ്യാൻ അധികൃതർ തീരുമാനിച്ചത്. കോളജിന്റെ ഒരു അന്വേഷണ സമിതിയെയും രൂപീകരിച്ചിട്ടുണ്ട്. […]
Read more

പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങൾ കടുപ്പമേറിയത്; ഐപിഎല്ലുമായി താരതമ്യം ചെയ്ത് റിലി റൂസ്സോ

ക്വറ്റ: ഇന്ത്യൻ പ്രീമിയർ ലീഗിനെയും പാകിസ്ഥാൻ സൂപ്പർ ലീഗിനെയും താരതമ്മ്യം ചെയ്ത് ദക്ഷിണാഫ്രിക്കൻ താരം റിലി റൂസ്സോ. ഇരു ലീഗുകൾക്കും അതിന്റെതായ ഗുണദോഷങ്ങൾ ഉണ്ടെന്ന് റൂസ്സോ അഭിപ്രായപ്പെട്ടു. നിലവിൽ പിഎസ്എല്ലിന്റെ പതിനൊന്നാം പതിപ്പിൽ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിനായി കളിക്കുന്ന താരമാണ് റിലി റൂസ്സോ. ഐപിഎൽ ദൈർഘ്യമേറിയ ടൂർണമെന്റാണെന്നും ബോളിവുഡിന്റെ സാന്നിത്യം ഉള്ളതുകൊണ്ട് ക്രിക്കറ്റിനേക്കാൾ ഉപരി ഇത് ഒരു സിനിമ പോലെയാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പിഎസ്എൽ ദൈർഘ്യം കുറഞ്ഞതും ഗ്രൗണ്ടിലെ പോരാട്ടവീര്യം വളരെ കൂടുതലുമുള്ളതാണെന്ന് താരം കൂട്ടിച്ചേർത്തു. […]
Read more

Recent News