രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും ; നടപടികൾ തുടങ്ങി

ന്യൂഡൽഹി: രാജ്യത്ത് രണ്ടു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ചുമ , ജലദോഷ സിറപ്പുകൾ നിരോധിച്ചേക്കും .കേന്ദ്ര ആരോഗ്യമന്ത്രാലയവും ഡ്രഗ്സ് കണ്ട്രോൾ ജനറൽ ഓഫ് ഇന്ത്യയും ഇത് സംബന്ധിച്ച നടപടികൾ ആരംഭിച്ചെന്നാണ് റിപ്പോർട്ട്.
2026-ൽ ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ പുറത്തിറക്കിയ നാഷണൽ ഫോർമുലരി ഓഫ് ഇന്ത്യയുടെ ഡ്രാഫ്റ്റിലാണ് ഈ നിർദേശം നൽകിയിരിക്കുന്നത്.
കുട്ടികളുടെ വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കുന്ന ഡൈഎഥിലീൻ ഗ്ലൈക്കോൾ , എഥിലീൻ ഗ്ലൈക്കോൾ തുടങ്ങിയ വിഷാംശമുള്ള വസ്തുക്കൾ മരുന്നുകളിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കം. അതേസമയം അതിഗുരുതര സാഹചര്യത്തിൽ പരിശോധനകൾക്ക് ശേഷം മാത്രം ഡോക്ടറുടെ മേൽനോട്ടത്തിൽ മരുന്നുകൾ നൽകാമെന്നും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *