Category: NEWS

ശ്രീനന്ദയുടെ മരണം; അപായപ്പെടുത്തിയെന്ന സാധ്യത തള്ളി കർണാടക പൊലീസ്

മൈസൂർ: കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ കുടുംബത്തിന്‍റെ ആരോപണം തള്ളി കർണാടക പൊലീസ്. കുട്ടിയെ അപായപ്പെടുത്തിയതാകാനുള്ള സാധ്യതയാണ് പൊലീസ് തള്ളിയത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചു. ശ്രീനന്ദ കാലുതെന്നി വീണതോ അല്ലെങ്കിൽ സ്വമേധയാ ചാടിയതോ ആകാമെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെ സാഹചര്യങ്ങളും പരിശോധനകളും ഇതിന് പിന്തുണയാകുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്. വിശദമായ പരിശോധനകളും തുടർ അന്വേഷണവും പുരോഗമിക്കുകയാണ് പൊലീസ്. അതേസമയം, ശ്രീനന്ദയുടെ മൃതദേഹം പാലക്കാടുള്ള […]
Read more

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” വിലെ ആദ്യ ഗാനം ഏപ്രിൽ 16 ന് റിലീസ് ചെയ്യും. രവി ബസ്‌റൂർ സംഗീതം നൽകിയ, “വാ വാ വീരവ” എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം യോദ്ധാക്കളുടെ ആവേശവും വീര്യവും പ്രതിഫലിപ്പിക്കുന്ന ഒരു “വാരിയർ ആന്തം” ആയാണ് അവതരിപ്പിക്കുന്നത്. നിഖിൽ ഒരു ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. […]
Read more

സ്വർണ്ണവില വീണ്ടും കൂടി, ഒരു പവന് കൂടിയത് 392 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർധന. 22 കാരറ്റ് ഒരു പവൻ ഒരു ഗ്രാമിന് 45 രൂപ വർധിച്ചു. ഒരു പവന് 392 രൂപയാണ് കൂടിയത്. ഇന്നത്തെ 24 കാരറ്റ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 15,284 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 14,010 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 11,463 രൂപയുമാണ്. 24 ഗ്രാം കാരറ്റ് സ്വർണ്ണം ഒരു പവന് 1,22,272 രൂപയാണ് ഇന്നത്തെ വില. സ്വർണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. […]
Read more

കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; ‘ കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്ന് നിഗമനം

തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തിലെ സ്വര്‍ണ മോഷണത്തില്‍ നിര്‍ണായക സൂചനകള്‍ പൊലീസിന് ലഭിച്ചു . മോഷണത്തിന് കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്നാണ് നിഗമനം. അംഗങ്ങളുടെയും, ജീവനക്കാരുടെയും, സ്ഥിരം അതിഥികളുടെയും മൊഴിയെടുത്തു. കൊട്ടാര അംഗങ്ങളുടെയും, ജീവനക്കാരുടെയും, സ്ഥിര അതിഥികളുടെയും മൊഴി രേഖപ്പെടുത്തി. മോഷണം നടന്നതായി കണക്കാക്കുന്ന കാലയളവിലെ കൊട്ടാരത്തിലെ സന്ദര്‍ശകരുടെയുള്‍പ്പടെ മൊഴി രേഖപെടുത്തി. യൂട്യൂബേഴ്‌സിന്റെയും മൊഴി രേഖപെടുത്തി. കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചതായാണ് നിഗമനം. നിലവില്‍ കണ്ടോണ്‍മെന്റ് എസിക്കാണ് അന്വേഷണച്ചുമതല. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് രണ്ട് കോടിയോളം […]
Read more

ഹിപ് ഹോപ്പിന്റെ തലതൊട്ടപ്പൻ ആഫ്രിക്ക ബംബാതാ ലോകത്തോട് വിടവാങ്ങി

ന്യൂയോർക്ക്: ഹിപ് ഹോപ്പ് സംഗീതത്തിന്റെ തുടക്കക്കാരനിൽ ഒരാളായ ആഫ്രിക്ക ബംബതാ (68) പ്രോസ്ട്രേറ്റ് കാൻസറിനെത്തുടർന്ന് അന്തരിച്ചു . രാഷ്ട്രീയം പറയുന്ന , ഗംഭീര താളമുള്ള ഹിപ് ഹോപ്പിനെ ലോകത്തിന് മുൻപിലേക്ക് എത്തിക്കുന്ന യൂണിവേഴ്സൽ സുലു നാഷൻ എന്ന കൂട്ടായ്മയുടെ സ്ഥാപകനാണ് . 1982 ൽ പുറത്തുവന്ന പ്ലാനറ്റ് റോക്ക് എന്ന ആൽബത്തിലൂടെയാണ് ബംബതാ ലോകത്തിന്റെ ശ്രദ്ധ നേടിയത് . പഴയ ഗാനങ്ങൾ തന്റേതായ പരിഷ്‌കാരങ്ങൾ വരുത്തി വീട്ടുപരിസരത്തെ കൂട്ടായ്മകളിൽ ആലപിച്ചാണ് 1970 കളിൽ ബംബതാ സംഗീത ലോകത്തേക്ക് […]
Read more

റാഗിങ് നിരോധന നിയമ ഭേദഗതി: മന്ത്രിസഭാ അംഗീകാരം നൽകുന്നതിൽ തടസമില്ല: തിരഞ്ഞെടുപ്പ് കമ്മിഷൻ

കൊച്ചി: റാഗിങ് നിരോധന നിയമ ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം നൽകുന്നതിൽ തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് നിർദേശിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകി ഭേദഗതി നിയമത്തിന് അനുമതി നൽകുന്നതിനായി മന്ത്രിസഭാ യോഗം ചേരാൻ കഴിയുമോ എന്ന കാര്യത്തിൽ കോടതി മുൻപ് വ്യക്തത തേടിയിരുന്നു. നിയമം അടിയന്തരമായി പാസാക്കേണ്ട സാഹചര്യം പരിഗണിച്ചായിരുന്നു ഈ ചോദ്യം […]
Read more

ആർട്ടെമിസ് II സംഘത്തെ പ്രശംസിച്ച് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ആർട്ടെമിസ് II ദൗത്യം വിജയകരമായി പൂർത്തീകരിച്ച് ഭൂമിയിൽ തിരിച്ചെത്തിയ നാലു പേരെയും പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇന്ത്യൻ സമയം പുലർച്ചെ 5:37 ഓടെയാണ് സംഘം സഞ്ചരിച്ച ഓറിയോൺ പേടകം ശാന്തസമുദ്രത്തിൽ ലാൻഡ് ചെയ്തത് . ഇതിന് പിന്നാലെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ ട്രൂത് സോഷ്യലിലൂടെ ആണ് യു.എസ് പ്രസിഡന്റ് സംഘത്തെ അഭിനന്ദിച്ചത് . ആർട്ടെമിസ് സംഘം ചന്ദ്രനിൽ ഇറങ്ങിയില്ലെങ്കിലും അപ്പോളോ 13-ന്റെ റെക്കോർഡ് മറികടന്നുകൊണ്ട് ഭൂമിയിൽ നിന്നും ഏറ്റവും […]
Read more

കുഴൽക്കിണറിൽ വീണ കുഞ്ഞിനെ രക്ഷിക്കാനായില്ല; 23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം

ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരൻ മരിച്ചു. ഝലാരിയ ഗ്രാമത്തിൽ വ്യാഴാഴ്ച വൈകുന്നേരം കുഴൽക്കിണറിൽ വീണ ഭഗീരഥ് എന്ന ബാലനാണ് ജീവൻ നഷ്‌ടമായത്. ഏതാണ്ട് 23 മണിക്കൂർ നീണ്ട അതിതീവ്രമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ വെള്ളിയാഴ്ച കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഏഴരയോടെയാണ് കുട്ടി കുഴൽക്കിണറിലെ 60-65 അടി താഴ്ചയിൽ കുടുങ്ങിയത്. രാജസ്ഥാനിലെ പാലി ജില്ലക്കാരനായ പ്രവീൺ ദേവാസിയുടെ മകനാണ് ഭഗീരഥ്.ആട് മേയ്ച്ച് ഉപജീവനം നടത്തുന്ന […]
Read more

യുവാക്കൾ ബൈക്കുകളിൽ പിന്തുടരുന്നു,വിജയുടെ തെരഞ്ഞെടുപ്പ് റോഡ്ഷോ മാറ്റിവെച്ചു

ചെന്നൈ : തമിഴക വെട്രി കഴകം (TVK) കടലൂരിൽ നടത്താനിരുന്ന തെരഞ്ഞെടുപ്പ് റോഡ്ഷോ മാറ്റിവെച്ചു. വിജയുടെ ചെന്നൈയിൽ നിന്ന് കടലൂർ വരെ 175 കിലോമീറ്റർ ദൂരം റോഡ് മാർഗമുള്ള റോഡ്ഷോയാണ് മാറ്റിവെച്ചത്. . എന്നാൽ സുരക്ഷാ കാരണങ്ങളും മുൻനിശ്ചയിച്ച യാത്രയിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങളുമാണ് പിന്മാറ്റത്തിന് പിന്നിലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. യുവജനങ്ങൾ വലിയ തോതിൽ ബൈക്കുകളിൽ താരത്തെ പിന്തുടരുന്നത് യാത്രയ്ക്ക് തടസ്സമാകുന്നു എന്നതാണ് പ്രധാന കാരണം. കഴിഞ്ഞ ദിവസം ശിവഗംഗയിൽ നടന്ന റോഡ്ഷോയ്ക്കിടെ സമാനമായ രീതിയിൽ പിന്തുടർന്ന […]
Read more

രാജ്യതലസ്ഥാനത്ത് ISI ചാരശൃംഖല ; 10 പേർ പിടിയിലായി

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് പാക്കിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന ചാര ശൃംഖലയെ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ. ഒപ്പേറഷനിൽ 10 പേർ അറസ്റ്റിലായി. ഇന്ത്യയുടെ ദേശീയ സുരക്ഷ തകർക്കുക എന്ന ലക്ഷ്യത്തോടെ വിദേശ നിയന്ത്രണത്തിലാണ് ഈ സംഘം പ്രവർത്തിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ അടിസ്ഥാനമാക്കി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹിയിലെ ജനത്തിരക്കേറിയ സ്ഥലങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും പരിസരപ്രദേശങ്ങളിലും ഇവർ നീരീക്ഷിച്ചുവരുകയായിരുന്നു. മാത്രമല്ല അതീവ സുരക്ഷയുള്ള പല പ്രധാന സ്ഥലങ്ങളിലും അത്യാധുനിക ക്യാമെറകൾ […]
Read more

Recent News