Category: NEWS

ജസ്റ്റിസ് യശ്വന്ത് വർമ്മ രാജി വച്ചു

ഡൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയതിൽ അന്വേഷണം നേരിട്ട ജസ്റ്റിസ് യശ്വന്ത് വർമ്മ രാജി വച്ചു. രാജി രാഷ്ട്രപതിക്ക് കൈമാറി. ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാൻ കേന്ദ്രം നടപടികൾ ആരംഭിച്ചിരുന്നു. നേരത്തെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. നിലവിൽ ആഭ്യന്തര അന്വേഷണം നേരിടുകയാണ് . കഴിഞ്ഞ വർഷം മാർച്ചിലാണ് ഡൽഹിയിലെ ജസ്റ്റിസ് വർമ്മയുടെ ഔദ്യോഗിക വസതിയിലെ തീ പിടുത്തത്തെ തുടർന്ന് കണക്കിൽ പെടാത്ത പണം കണ്ടെത്തിയത്. ജഡ്ജി ജസ്റ്റിസ് […]
Read more

സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,12,200 രൂപയായി ഉയർന്നു. ഗ്രാമിന് 14,025 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. സ്വർണവില വർധിച്ചെങ്കിലും വെള്ളി വിലയിൽ ഇന്ന് മാറ്റമുണ്ടായിട്ടില്ല. ഒരു […]
Read more

സിപിഒ ദിവ്യശ്രീയുടെ കൊലപാതകം: ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം

കണ്ണൂർ: കരിവെള്ളൂരിലെ സിപിഒ ദിവ്യശ്രീയുടെ കൊലപാതകത്തിൽ പ്രതിയായ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകം, ദിവ്യശ്രീയുടെ അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നിങ്ങനെ മൂന്ന് കുറ്റങ്ങളിലാണ് അപൂർവ വിധി. രണ്ടുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 2024 നവംബർ 21ന് വൈകിട്ടാണ് വീട്ടിൽ വച്ച് പെട്രോൾ ഒഴിച്ച് ശേഷം ദിവ്യശ്രീയെ വെട്ടി കൊലപ്പെടുത്തിയത്. വിവാഹമോചന കേസിൽ തലേദിവസം കോടതിയിൽ ഹാജരായി ബന്ധം വേർപിരിയണമെന്ന് ദിവ്യശ്രീ പറഞ്ഞതിന് […]
Read more

ശ്രീനന്ദയുടെ മൃതദേഹം കിട്ടി: നാല് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കിട്ടിയത് 1500 അടി താഴ്ചയിൽ നിന്ന്

മൈസൂർ: കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തി കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ചയിൽ നിന്നാണ് ശ്രീനന്ദയുടെ മൃതദേഹം ലഭിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സസമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കൾ ഉൾപ്പെട്ട 40 അംഗ സംഘത്തിനൊപ്പം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് എത്തിയതായിരുന്നു ശ്രീനന്ദ. ശ്രീനന്ദയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിന്റെ […]
Read more

വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കാൻ ശ്രമിച്ച മൂന്ന് പെൺകുട്ടികൾക്ക് ദാരുണാന്ത്യം

മാലകൊണ്ട: സെൽഫിയെടുക്കുന്നതിനിടെ കാൽ വഴുതി വെള്ളച്ചാട്ടത്തിൽ വീണ് മൂന്ന് പെൺകുട്ടികൾ മരിച്ചു. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലുള്ള മൂലഗമ്മി വെള്ളച്ചാട്ടത്തിലാണ് അപകടംഉണ്ടായത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഹുകുംപേട്ടയ്ക്ക് അടുത്ത് ജംബുവലസ ഗ്രാമത്തിൽ നിന്നുള്ള ത്രിഷ (17), രത്നകുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി. നാല് പേരും വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയതായിരുന്നു. വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്ത് വഴുക്കുള്ള പാറയിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ഒരാൾ വഴുതി വീണു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് […]
Read more

ലൈംഗീക അതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി: ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നും രഞ്ജിത്ത് അറിയിച്ചു. എന്നാൽ പരാതി വ്യാജമെന്ന് രഞ്ജിത്ത് വാദിച്ചു. അറസ്റ്റിലായി പത്ത് ദിവസത്തിന് ശേഷമാണ് രഞ്ജിത്തിന് ജാമ്യം ലഭിച്ചിരിക്കുന്നത്. സെറ്റിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് പരാതിക്ക് ആധാരമെന്നും ജനുവരി 30ന് ഉണ്ടായ സംഭവത്തിൽ മാർച്ചിലാണ് പരാതി നൽകുന്നതെന്നും രഞ്ജിത്തിന്റെ വാദം. ജനുവരി 30 നാണ് […]
Read more

KSRTC ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ ഏകപക്ഷീയമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ മനോജ് മിശ്ര, പി ബി വരാലെ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സുപ്രീം കോടതി വിധി കെ.എസ്.ആർ.ടി.സിക്ക് കോടികളുടെ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചേക്കും. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും കെ.എസ്.ആർ.ടി.സിയും […]
Read more

വാഹനങ്ങളുടെ മോഡിഫിക്കേഷനിൽ വിഡി സതീശന് മറുപടിയുമായി ഗണേഷ്‍കുമാര്‍

തിരുവനന്തപുരം: വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട് വിഡി സതീശൻ പറഞ്ഞ കാര്യം നടപ്പാക്കാനാകില്ലെന്ന് ​ഗതാ​ഗത മന്ത്രി ​ഗണേഷ് കുമാർ . കേന്ദ്ര സർക്കാരിന്റെ നിയമത്തെ മറികടക്കാൻ സംസ്ഥാനങ്ങൾക്ക്ആകില്ല. കോടതി ഉത്തരവും മറികടക്കാൻ ആകില്ല. സതീശനല്ല രാഹുൽ ഗാന്ധി വന്നാലും മറികടക്കാൻ ആകില്ലെന്നും കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ സുരക്ഷിതമായ രീതിയിൽ വാഹനങ്ങളുടെ മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് വിഡി സതീശൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത് തള്ളിക്കൊണ്ടാണ് ഇപ്പോള്‍ ഗണേഷ്‍കുമാര്‍ രംഗത്തെത്തിയത്.
Read more

പാലക്കാട് 5 മണ്ഡലങ്ങളിൽ എട്ടിടത്ത് കള്ളവോട്ട്

പാലക്കാട്: പാലക്കാട് ജില്ലയിലെ മലമ്പുഴ, ഷൊർണൂർ, തരൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിലായി എട്ടിടങ്ങളിൽ കള്ളവോട്ട് ചെയ്തതായി പരാതി. വോട്ടർമാർ ബൂത്തിലെത്തിയപ്പോഴാണ് നേരത്തേ മറ്റാരോ വോട്ടുചെയ്തതായി തിരിച്ചറിഞ്ഞത്. പരാതികളുയർന്നതോടെ ഉദ്യോഗസ്ഥരിടപെട്ട് ഇവർക്ക് ടെൻഡർ വോട്ട് അനുവദിച്ചു. മലമ്പുഴ മണ്ഡലത്തിലെ പുതുപ്പരിയാരം 60-ാം നമ്പർ ബൂത്തിലായിരുന്നു ആദ്യപരാതി. വ്യാഴാഴ്ച രാവിലെ 11-ഓടെ പുതുപ്പരിയാരം എം.എം.യു.പി. സ്കൂളിൽ 915-ാം ക്രമനമ്പറിലുള്ള താഴെമുരളി ‘സൗപർണിക’യിൽ വിജയൻ (69) വോട്ടുചെയ്യാനെത്തിയപ്പോൾ ഇദ്ദേഹത്തിന്റെ വോട്ട് മറ്റാരോ ചെയ്തതായി കണ്ടെത്തി. ബൂത്തിലെ ബി.ജെ.പി. ഏജന്റ് വിവരമറിയിച്ചതോടെ കൂടുതൽ പ്രവർത്തകർ […]
Read more

ഇനി ‘അഖിൽ മാരാർ 2.0 ‘; പുതിയ ഫേസ്ബുക്ക് പേജുമായി അഖിൽ മാരാർ

തൃക്കാക്കര: ഫേസ്ബുക്ക് പേജിനു പൂട്ടുവീണതിനു പിന്നാലെ ‘അഖിൽ മാരാർ 2.0 ‘ എന്ന പേരിൽ പുതിയ ഫേസ്ബുക്ക് പേജുമായി തൃക്കാക്കര എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ. ആറ് ലക്ഷം ഫോളോവെർസ് ഉണ്ടായിരുന്ന തന്റെ ഫേസ്ബുക്ക് പേജ് കേരള പോലീസ് പൂട്ടിച്ചെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. തുടർന്ന് അഖിൽ മാരാർ 2.0 എന്ന പേരിലാണ് പുതിയ പേജ് തുടങ്ങിയത്. 1500 ൽ അധികം ഫോളോവെർസ് ആണ് ഇതിനകം പേജിൽ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.തന്റെ ശബ്‍ദം പലരെയും ഭയപ്പെടുത്തുന്നു, വാ […]
Read more

Recent News