Category: NEWS

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ നടത്തും; പ്രത്യേക കേസായി പരിഗണിക്കാൻ നിർദേശം

മൈസൂർ: കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം. പോസ്റ്റ്മോർട്ടത്തിന്‍റെ സമയം കഴിഞ്ഞാലും പ്രത്യേക കേസായി പരിഗണിക്കാനാണ് ചിക്കമഗളൂരു ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. പോസ്റ്റ്‍മോർട്ടം പൂർത്തിയായാൽ മൃതദേഹം രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബം അറിയിച്ചു. ചിക്കമഗളൂരു ജില്ലാ ആശുപത്രിയിലാണ് ശ്രീനന്ദയുടെ പോസ്റ്റ്‍മോർട്ടം നടത്തുക. കുടുംബത്തിന്റെ ഒരു ആരോപണവും തള്ളിക്കളയില്ലെന്നും എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സോകോ ടീമിന്റെ […]
Read more

2047- ഓടെ ഇന്ത്യ വികസിത രാജ്യമായേക്കുമെന്ന് ലോകബാങ്ക്

ഡൽഹി: കൃത്യമായ സാമ്പത്തിക പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോവുകയാണെങ്കിൽ 2047- ഓടെ ഇന്ത്യ വികസിത രാജ്യമായേക്കുമെന്ന് ലോകബാങ്ക്. ഇന്ത്യയുടെ നിലവിലെ സാമ്പത്തിക വളർച്ചയുടെ നിരക്ക് നല്ല സൂചനയാണെന്നും ലക്ഷ്യത്തിലെത്താൻ ഇനിയും ഘടനാപരമായ മാറ്റങ്ങൾ ആവശ്യമാണെന്നും ലോകബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അടുത്ത ഇരുപതു വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് എട്ട് ശതമാനത്തിൽ മുകളിൽ നിലനിർത്തേണ്ടത് വളരേ അനിവാര്യം ആണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇങ്ങനെ മുന്നോട്ട് പോയാൽ മാത്രമേ ഇന്ത്യക്കു ഒരു വികസിത രാഷ്ട്രമായി മാറാൻ സാധിക്കുകയുള്ളൂവെന്നും റിപ്പോർട്ട് […]
Read more

കുവൈത്തിൽ കുരുന്നുകൾ വീണ്ടും വിദ്യാലയത്തിലേക്ക് ; ഞായറാഴ്‌ച്ച മുതൽ നഴ്‌സറികൾ തുറക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ വരുന്ന ഞായറഴ്ച മുതൽ കുരുന്നുകൾ വീണ്ടും വിദ്യാലയത്തിലേക്ക്. സാമൂഹിക വികസന ക്ഷേമ വകുപ്പിന്റെ കീഴിലുള്ള നഴ്‌സറികളാണ് ഞായറാഴ്‌ച്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നത്. സാമൂഹിക കാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈലയുടെ നിർദേശപ്രകാരമാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളത്. കുട്ടികളെ വീണ്ടും സ്കൂൾ അന്തരീക്ഷത്തിലേക്ക് എത്തിക്കുക എന്നതിലുപരി കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള മുൻകരുതലോടുകൂടിയാണ് നഴ്‌സറികൾ തുറക്കുന്നതെന്നും അധികൃതർ അറിയിച്ചു. കുട്ടികളുടെ സുരക്ഷാ മുൻനിർത്തി സ്കൂൾ സമയം രാവിലെ മാത്രമായി ചുരുക്കി. ഒരു […]
Read more

വനവാസത്തിനു പോകുന്ന വി.ഡി സതീശന് ആശംസകൾ; പരിഹസിച്ച് എ.കെ ശശീന്ദ്രൻ

കോഴിക്കോട്: യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ വനവാസത്തിനു പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വെല്ലുവിളിയെ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പരിഹസിച്ചു . ഇത് കോൺഗ്രസ്സുകാർ തമ്മിലുള്ള കളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . മുഖ്യമന്ത്രി ആകണമെന്ന വി.ഡി സതീശന്റെ ആഗ്രഹം നടക്കില്ല. വനവാസത്തിനു പോവുന്ന സതീശന് എല്ലാ ആശംസകളും നേരുന്നുവെന്നും എ.കെ ശശീന്ദ്രൻ പരിഹസിച്ചു. വനം വകുപ്പ് മന്ത്രി എന്ന നിലയിൽ വനവാസത്തിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനാണ് […]
Read more

സംസ്ഥാനം ചുട്ടുപൊള്ളുന്നു, ഇന്ന് 12 ജില്ലകളിൽ യെല്ലോ അലേർട്ട്

കൊച്ചി: സംസ്ഥാനത്ത് താപനില കൂടുന്നു. 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി വയനാട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ ആണ് മുന്നറിയിപ്പ്. പാലക്കാട്‌ 39 ഡിഗ്രി വരെയും. കൊല്ലം ജില്ലയിൽ 38 ഡിഗ്രി വരെയും താപനില രേഖപെടുത്തി. സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി അധിക താപനിലയാണ് നിലവിൽ രേഖപ്പെടുത്തുന്നത്. ഇന്നും നാളെയുമാണ് മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയും […]
Read more

ബസ് റിപ്പയറിങ്ങിനിടെ ജാക്കി നീങ്ങി അപകടം ; തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: സരോവരത്ത് ബസ് റിപ്പയർ ചെയ്യുന്നതിനിടെ ജാക്കി നീങ്ങി അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി ആയ ഗിരി പ്രസാദാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം അപകടത്തിൽ രണ്ട് പേർക്ക് പരുക്കും പറ്റിയിട്ടുണ്ട്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഗിരി പ്രസാദ് മരിച്ചത്.ബസിന്റെ അറ്റകുറ്റ പണി നടക്കുന്നതിനിടെ ജാക്കി അഴിഞ്ഞു ബസിനടിയിൽ കുടുങ്ങിയാണ് അപകടമുണ്ടായത്.
Read more

നിതീഷ്കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു: മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും

പാറ്റ്ന: ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയർമാൻ സി പി രാധാകൃഷ്ണന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. ബിഹാർ മുഖ്യമന്ത്രി പദം നിതീഷ് കുമാർ വൈകാതെ രാജിവയ്ക്കും. ഈ മാസം പതിനാലിന് ബിഹാറിൽ എൻഡിഎ സർക്കാർ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് വിവരം. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി മുഖ്യമന്ത്രി ആയേക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.. ബിഹാറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപി മുഖ്യമന്ത്രി എത്തുന്നത്. രണ്ട് പതിറ്റാണ്ടിലധികം മുഖ്യമന്ത്രി കസേരയിലിരുന്ന ബിഹാർ രാഷ്ട്രീയത്തിലെ […]
Read more

കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്; കെസി വേണുഗോപാൽ

ഡൽഹി: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാകുമെന്നതിലെ നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങളോട് പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ സുധാകരന്‍റെ അഭിപ്രായത്തിൽ തെറ്റില്ലെന്നും കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണെന്നും അവിടെ ആര്‍ക്കും അഭിപ്രായം പറയാമെന്നും കെസി വേണുഗോപാൽ പറ‍ഞ്ഞു. സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണമെന്ന് പറഞ്ഞാൽ പറഞ്ഞവന്‍റെ സ്ഥിതി എന്താകുമായിരുന്നുവെന്നും കെസി വേണുഗോപാൽ ചോദിച്ചു. വിഎസ് ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസിന് വോട്ട് ചെയ്യുമായിരുന്നു എന്ന തന്‍റെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണ്. […]
Read more

ദുരൂഹതയുണ്ട്, അന്വേഷണം വേണം; ശ്രീനന്ദയുടെ കുടുംബം

മൈസൂർ: ചിക്മഗളൂരിൽ വിനോദ സഞ്ചാരത്തിനിടെ കൊക്കയിൽ വീണ് മരിച്ച ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നു. കൂടെയുണ്ടായിരുന്നവർ ഇറങ്ങി തിരച്ചിൽ നടത്തിയിരുന്നു. അപ്പോൾ കാണാത്ത മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്. മൃതദേഹത്തിന് പഴക്കമില്ലെന്ന് പറയുന്നുണ്ടെന്നും ബന്ധു പറഞ്ഞു. 1500 അടി താഴ്ചയിൽ നിന്നാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപത്ത് നിന്നാണ് ശ്രീനന്ദയെ കാണാതായത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ശ്രീനന്ദയെ കാണാതാകുന്നത്. […]
Read more

ജസ്റ്റിസ് യശ്വന്ത് വർമ്മ രാജി വച്ചു

ഡൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയതിൽ അന്വേഷണം നേരിട്ട ജസ്റ്റിസ് യശ്വന്ത് വർമ്മ രാജി വച്ചു. രാജി രാഷ്ട്രപതിക്ക് കൈമാറി. ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാൻ കേന്ദ്രം നടപടികൾ ആരംഭിച്ചിരുന്നു. നേരത്തെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. നിലവിൽ ആഭ്യന്തര അന്വേഷണം നേരിടുകയാണ് . കഴിഞ്ഞ വർഷം മാർച്ചിലാണ് ഡൽഹിയിലെ ജസ്റ്റിസ് വർമ്മയുടെ ഔദ്യോഗിക വസതിയിലെ തീ പിടുത്തത്തെ തുടർന്ന് കണക്കിൽ പെടാത്ത പണം കണ്ടെത്തിയത്. ജഡ്ജി ജസ്റ്റിസ് […]
Read more

Recent News