Category: NEWS

ആറ്റിങ്ങലിൽ അനധികൃതമായി സൂക്ഷിച്ച LPG സിലിണ്ടറുകൾ പിടിച്ചെടുത്തു

തിരുവനന്തപുരം: ആറ്റിങ്ങലിൽ അനധികൃതമായി സൂക്ഷിച്ച 500 ഓളം ഗ്യാസ് സിലിണ്ടറുകൾ പിടികൂടി. സിവിൽ സപ്ലൈസിന്റെ സ്പെഷ്യൽ സ്‌ക്വാഡ് ആണ് സിലിണ്ടറുകൾ പിടികൂടിയത്. ആറ്റിങ്ങലിലെ ആലംകോട് മണ്ണൂർ ഭാഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഗ്യാസ് ഏജൻസിയിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്‌ക്വാഡ് ഇവിടെ പരിശോധന ആരംഭിച്ചത്. ഇതേതുടർന്നാണ് വിനോദ് ഗ്യാസ് ഏജൻസിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച സിലിണ്ടറുകൾ കണ്ടെത്തുന്നത്. 5 കിലോ സിലിണ്ടറുകളും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വലിയ സിലിണ്ടറുകൾ ഉൾപ്പടെയാണ് പിടിച്ചെടുത്തത്. പശ്ചിമേഷ്യൻ […]
Read more

പോലീസുകാർ സഞ്ചരിച്ച ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയിൽ പോലീസുകാർ സഞ്ചരിച്ച ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇലെക്ഷൻ ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ പോലീസുകാർ ഉൾപ്പെടെ 28 പേർക്ക് അപകടത്തിൽ പരിക്കേറ്റു. വടകര മടപ്പള്ളിയിൽ നിന്നും ഇലെക്ഷൻ ഡ്യൂട്ടി കഴിഞ്ഞു മലപ്പുറത്തേക്ക് തിരിച്ച പോലീസ് സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 12.45-ഓടെയാണ് അപകടം നടന്നത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. മാത്രമല്ല വാഹനങ്ങളുടെ ക്യാബിനുള്ളിൽ ഡ്രൈവർമാർ കുടുങ്ങിപ്പോയി. പിന്നീട് കൊയിലാണ്ടി […]
Read more

വിമാന സർവീസുകൾ ആരംഭിച്ചിട്ടില്ല; വ്യാജ വാർത്തകൾ തള്ളി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാന സർവീസുകൾ ആരംഭിച്ചുവെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അറിയിപ്പുകൾ അടിസ്ഥാനരഹിതമാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. സ്ഥലത്തെ സുരക്ഷാ സാഹചര്യങ്ങൾ മൂലം കഴിഞ്ഞ ഫെബ്രുവരി 28 മുതൽ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ വിമാന സർവീസുകൾ പാനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെയും ഒരുതരത്തിലുമുള്ള ഔദ്യോഗിക അനുമതിയും നൽകിയിട്ടില്ലെന്നും സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. ഒപ്പം തന്നെ വ്യാജ വിവരങ്ങൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക ചാനലുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ […]
Read more

ത്രിഭാഷാനയം നടപ്പിലാക്കണം ; കർശന നിർദേശവുമായി സി.ബി.എസ്.ഇ

ന്യൂഡൽഹി: രാജ്യത്ത് പുതിയ അധ്യയന വർഷത്തിൽ ത്രിഭാഷാപഠനം കർശനമായി നടപ്പിലാക്കണമെന്ന് സി.ബി.എസ്.ഇ . ഇക്കൊല്ലം ആറാം ക്ലാസ്സിൽ മൂന്നാംഭാഷ പഠിപ്പിച്ചിരിക്കണമെന്നും ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിൽ ഒരഴ്ച്ചക്കകം ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സർക്കുലറുകൾ ഇതിനോടകം അയച്ചുകഴിഞ്ഞു. പാഠപുസ്തകങ്ങൾ വൈകാതെ എത്തിയ്ക്കാമെന്നും നിലവിൽ ലഭ്യമായ പുസ്തകങ്ങൾ ഉപയോഗിച്ച് പഠിപ്പിക്കണമെന്നും സി.ബി.എസ്.ഇ നിർദേശിച്ചു. മാത്രമല്ല ഏത് ഭാഷയാണ് മൂന്നാം ഭാഷയായി തിരഞ്ഞെടുക്കുന്നതെന്ന് സ്കൂളുകൾ ബന്ധപ്പെട്ട മേഖലാ ഓഫീസുകളെ അറിയിക്കുകയും സി.ബി.എസ്.ഇ യുടെ ഓൺലൈൻ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യുകയും വേണം. 2026-27 അധ്യയന വർഷം മുതൽ […]
Read more

എച്ച്ആർഡിഎസ് സെക്രട്ടറിക്കെതിരായ പോക്‌സോ പരാതി; പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ന്യൂഡൽഹി: എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനെതിരായ പോക്‌സോ പരാതിയിൽ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. സാകേത് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. അജികൃഷ്ണൻ നിലവിൽ കസ്റ്റഡിയിൽ തുടരുകയാണ്. പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്ആർഡിഎസിലെ ജീവനക്കാരനാണ് പരാതി നൽകിയത്. പരാതി വ്യാജമാണെന്നും സ്ഥാപനത്തിനുള്ളിലെ തർക്കമാണ് പരാതിക്ക് പിന്നിലെന്നുമാണ് എച്ച്ആർഡിഎസിന്റെ വിശദീകരണം. പതിനൊന്ന് വയസ് മാത്രം പ്രായമുള്ള കുട്ടിക്ക് നേരെ 2024ൽ അതിക്രമം നടന്നെന്നാണ് പരാതിയിൽ പറയുന്നത്. കൂടുതൽ അന്വേഷണത്തിന് ശേഷമേ അറസ്റ്റ് രേഖപ്പെടുത്തു എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പോക്‌സോ വകുപ്പും […]
Read more

ശോഭ സുരേന്ദ്രൻ ഭീഷണിപ്പെടുത്തി; പരാതി നൽകി ബിജെപി നേതാവ്

ആലപ്പുഴ: പാലക്കാട്ടെ വോട്ടിനു നോട്ട് വിവാദത്തിൽ ശോഭ സുരേന്ദ്രനെതിരെ വൻ വെളിപ്പെടുത്തിലുകളുമായി ആലപ്പുഴ ബിജെപി നേതാവ് ബിന്ദു. പാലക്കാട് പണം കൊടുത്തയച്ചത് ബിന്ദുവാണെന്ന ശോഭയുടെ ആരോപണം പച്ചക്കളമാണെന്ന് ബിന്ദു മാധ്യങ്ങളോട് വെളിപ്പെടുത്തി. ശോഭ തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് ബിന്ദു വ്യക്തമാക്കി. ഇത് സംബന്ധിച്ച ഫോൺ ഓഡിയോ റെക്കോർഡിങ്ങും പുറത്തുവിട്ടു. പാലക്കാട് പണവുമായി എത്തിയെന്ന് പറയുന്ന സിന്ധു ഒരു സാധാരണ വീട്ടമ്മ അല്ലെന്നും പാലക്കാട് പ്രചാരണത്തിനെത്തിയ രമേശ് പിഷാരടിയെ ഇവരാണ് തടഞ്ഞതെന്നും ബിന്ദു […]
Read more

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കോഴിക്കോട് മാങ്കാവ് കടുപ്പിനിയിലാണ് സംഭവം. പുക ഉയർന്നതോടെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി. കോഴിക്കോട് -പെരുമണ്ണ റൂട്ടിൽ സർവീസ് നടത്തുന്ന ഗ്യാലക്സി ബസിനാണ് തീപിടിച്ചത്. സി എൻ ജി ഉപയോഗിച്ച് സർവീസ് നടത്തുന്ന ബസിലാണ് തീപിടുത്തമുണ്ടായത്.
Read more

ഇന്ത്യയ്ക്ക് കൂടുതൽ എൽപിജി നൽകുമെന്ന് യുഎസ്

ഡൽഹി: ഇന്ത്യയ്ക്ക് കൂടുതൽ എൽപിജി നൽകുമെന്ന് യുഎസ്. അതോടൊപ്പം തന്നെ ആണവോർജ്ജ രംഗത്ത് സഹകരിക്കുമെന്നും യുഎസ് വ്യക്തമാക്കി. എന്നാൽ അമേരിക്കയും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചതിനാൽ ഹോർമുസ് കടലിടുക്ക് പൂർണമായും സ്വാതന്ത്രമാക്കണമെന്ന ആവശ്യത്തിൽ നിലയുറപ്പിച്ച് ഇന്ത്യ. കടൽപ്പാതയിലൂടെ സുരക്ഷിതമായ കപ്പൽ നീക്കം സാധ്യമാവണമെന്നും ഇന്ത്യൻ വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. മാത്രമല്ല മിഡിൽ ഈസ്റ്റിലെ യുദ്ധം കാരണം വളരെ ദുരിതങ്ങൾ ഉണ്ടായെന്നും ആഗോള ഊർജ്ജ വിതരണം തടസ്സപ്പെട്ടെന്നും വിദേശ കാര്യ മന്ത്രാലയം പറഞ്ഞു. വെടിനിർത്തൽ കരാറിൽ […]
Read more

2027 മുതൽ ഇലക്ട്രിക്ക് വാഹനങ്ങൾ മാത്രം; നിർദേശങ്ങളുമായി ഡൽഹിയുടെ പുതിയ വാഹന നയം

ഡൽഹി: വായുമലിനീകരണം കുറയ്ക്കുന്നതിനായി സംസ്ഥാന സർക്കാർ പുതിയ ഇലക്ട്രിക് വാഹന നയത്തിന്റെ ഡ്രാഫ്റ്റ് പുറത്തിറക്കി. പെട്രോൾ വാഹനങ്ങൾക്ക് ഒരു കൃത്യമായ സമയപരിധിയിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് രാജ്യതലസ്ഥാനത്തെ പൂർണ്ണമായും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്ക് മാറ്റാനാണ് ഈ പുതിയ നയം ലക്ഷ്യമിടുന്നത്. ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ ഈ ഡ്രാഫ്റ്റ് നയം പൊതുജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങൾക്കായി 30 ദിവസത്തേക്ക് സമർപ്പിച്ചിരിക്കുകയാണ്. ഡ്രാഫ്റ്റ് അനുസരിച്ച് 2027 ജനുവരി ഒന്നുമുതൽ ഡൽഹിയിൽ പുതിയ ത്രീ വീലറുകൾ ഇലക്ട്രിക് മോഡലുകൾ മാത്രമായിരിക്കും രജിസ്റ്റർ ചെയ്യാൻ […]
Read more

ഒരു മാസത്തേയ്ക്ക് വെറും ഒരു രൂപ,; ബിഎസ്എന്‍എല്ലിന്റെ ഫ്രീഡം പ്ലാന്‍ തിരിച്ചെത്തി

കൊച്ചി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അവതരിപ്പിച്ച ഫ്രീഡം പ്ലാന്‍ തിരിച്ചു കൊണ്ടുവന്ന് ബിഎസ്എന്‍എല്‍. ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് പ്ലാൻ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. വെറും ഒരു രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയോടു കൂടിയ പുതിയ സിം കാര്‍ഡും മറ്റ് സേവനങ്ങളും ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ ചിലവില്‍ ദിവസേനയുള്ള ആവശ്യങ്ങള്‍ക്കായി ഇത് വളരെ ഉപകാരപ്രദമാണ് ഈ ഒരു രൂപ പ്ലാനിലൂടെ പുതിയ സിം കാര്‍ഡ് എടുക്കുന്നവര്‍ക്ക് 30 ദിവസത്തേക്ക് തടസ്സമില്ലാത്ത സേവനങ്ങള്‍ ലഭിക്കും. ഇന്ത്യയിലെ ഏത് […]
Read more

Recent News