ഫുട്‌ബോള്‍ ആരാധകര്‍ക്ക് തുറന്ന കത്തുമായി കിലിയന്‍ എംബാപ്പെ
ഫുട്‌ബോള്‍ ലോകകപ്പ് സെമിഫൈനലില്‍ ഫ്രാന്‍സ് പുറത്തായതിന് പിന്നാലെ,ആരാധകര്‍ക്കായി വൈകാരികമായ തുറന്ന കത്ത് പങ്കുവെച്ചിരിക്കുകയാണ് ടീമിന്റെ നായകനും സൂപ്പര്‍ താരവുമായ കിലിയന്‍ എംബാപ്പെ. ലോകകപ്പ് കിരീടം നാട്ടിലെത്തിക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്നും, ഈ നിരാശ കുറച്ചുകാലം കൂടി വേദനിപ്പിക്കുമെന്നും എംബാപ്പെ കത്തില്‍ കുറിച്ചു. കുട്ടിക്കാലത്ത് തന്റെ ആരാധനാപാത്രമായ തിയറി ഹെന്റിയുടെ ചിത്രത്തിന് മുന്നില്‍ നില്‍ക്കുന്ന ഓര്‍മ്മച്ചിത്രമടക്കം പങ്കുവെച്ചാണ് എംബാപ്പെ കത്ത് ആരംഭിക്കുന്നത്. ‘ഞങ്ങള്‍ ട്രോഫി സ്വന്തമാക്കിയില്ല. അത് ഞങ്ങളെ വേദനിപ്പിക്കുന്നുണ്ട്. കുറച്ചുകാലം കൂടി അത് വേദനിപ്പിക്കുകയും ചെയ്യും’ -എംബാപ്പെ പറഞ്ഞു. […]
Read more

