സര്‍ക്കാരിന്റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കണമെന്ന് കെസിബിസി
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. പുതിയ മദ്യനയം മദ്യലഭ്യത കുറച്ചുകൊണ്ട് വരുന്നതാവണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി അഭിപ്രായപ്പെട്ടു. പഴയ യുഡിഎഫ് സര്‍ക്കാരുകളുടെ മദ്യനയത്തോട് കൂറ് പുലര്‍ത്തുന്നതാവണം സര്‍ക്കാരിന്റെ മദ്യനയം എന്നും വീര്യം കുറഞ്ഞ മദ്യ ഉല്‍പ്പാദനത്തിന് അനുമതി നല്‍കരുതെന്നും കെസിബിസി പറഞ്ഞു. മാരക ലഹരികള്‍ക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ മുന്നേറ്റത്തെ പിന്തുണയ്ക്കുന്നുവെന്നും മദ്യവും ലഹരിവസ്തുവാണ് എന്ന കാര്യം വിസ്മരിക്കരുതെന്നും കെസിബിസി വ്യക്തമാക്കി. വീര്യം കൂടിയ മദ്യത്തിന്റെ വീര്യം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ട് […]
Read more

