Category: NEWS

തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം; സുരേഷ് ഗോപി നല്‍കിയ ഹര്‍ജിയില്‍ നോട്ടീസയച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: 2024ല്‍ തൃശൂരിലെ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി തള്ളാന്‍ വിസമ്മതിച്ച ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. ആള്‍ ഇന്ത്യ യൂത്ത് ഫെഡറേഷന്‍ നേതാവും തൃശൂരിലെ വോട്ടറുമായ ബിനോയ് എ എസിനോട് മറുപടി തേടിയാണ് ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കുന്നതാണെന്നും അതില്‍ വിചാരണ നടത്താമെന്നും വ്യക്തമാക്കി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് […]
Read more

രാജ്കോട്ടിൽ അടിയന്തര ലാൻഡിങ് നടത്തി ദുബൈ–മുംബൈ ഇൻഡിഗോ വിമാനം ; 194 യാത്രക്കാരും സുരക്ഷിതർ

രാജ്കോട്ട് : മുംബൈയിൽ നിന്ന് ദുബൈയിലേക്ക് സർവിസ് നടത്തിയ ഇൻഡിഗോയുടെ യാത്രാവിമാനം കാർഗോ ഹോൾഡിൽ പുക കണ്ടെത്തിയതിനെ തുടർന്ന് ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 194 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയതായി അധികൃതർ അറിയിച്ചു.6E 1452 എന്ന ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരാണ് യാത്രക്കിടെ കാർഗോ ഹോൾഡ് ഭാഗത്ത് പുക ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ പൈലറ്റുമാരെ വിവരമറിയിച്ചത്. സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് പൈലറ്റുമാർ രാജ്കോട്ട് വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും അടിയന്തര ലാൻഡിങ്ങിന് അനുമതി തേടുകയും […]
Read more

നിയമലംഘകർക്ക് യാത്രാ സൗകര്യമൊരുക്കിയ ജിസാനിൽ പ്രവാസി അറസ്റ്റിൽ

റിയാദ്: സൗദിയിലെ ജിസാനിൽ അതിർത്തി നിയമങ്ങൾ ലംഘിച്ചെത്തിയ വിദേശികൾക്ക് യാത്രാ സൗകര്യമൊരുക്കിയ യമൻ പൗരനായ പ്രവാസിയെ ജനറൽ ഡയറക്ടറേറ്റ് ഓഫ് മുജാഹിദീൻ പട്രോളിങ് സംഘം പിടികൂടി. അതിർത്തി സുരക്ഷാ നിയമം ലംഘിച്ച അഞ്ച് എത്യോപ്യൻ പൗരന്മാരെയാണ് ഇയാൾ സ്വന്തം വാഹനത്തിൽ കടത്താൻ ശ്രമിച്ചത്. ഇതിനിടെയാണ് പ്രതി സുരക്ഷാ ഉദ്യാ​ഗസ്ഥരുടെ വലയിലാകുന്നത്. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു. പിടിയിലായ എത്യോപ്യൻ പൗരന്മാരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്കും കൈമാറിയിട്ടുണ്ട്. അതിർത്തി സുരക്ഷാ ലംഘകർക്ക് ഏതെങ്കിലും രീതിയിൽ […]
Read more

ഇറ്റാലിയൻ ടീം പരിശീലകനാവുന്നതില്‍ നിന്ന് ആന്ദ്രെ പിർലോയെ ഒഴിവാക്കി

റോം: ഇറ്റലി ഫുട്ബോൾ ടീം പരിശീലകനാവാനുള്ള മുൻ ലോകകപ്പ് താരം ആന്ദ്രെ പിർലോയുടെ മോഹങ്ങൾക്ക് തിരിച്ചടി. റഷ്യൻ ബെറ്റിംഗ് കമ്പനിയുമായുള്ള സഹകരണത്തെച്ചൊല്ലി ഇറ്റാലിയൻ രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് കടുത്ത എതിർപ്പുയർന്നതോടെ പിർലോയെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ നിന്ന് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ ഒഴിവാക്കി. തന്‍റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ പിർലോ തന്നെയാണ് ഈ വിവരം സ്ഥിരീകരിച്ചത്. ഞായറാഴ്ച രാത്രിയോടെ തന്നെ തന്നെ പരിഗണിക്കില്ലെന്ന അറിയിപ്പ് ലഭിച്ചുവെന്ന് 2006-ലെ ലോകകപ്പ് ജേതാവായ പിര്‍ലോ വ്യക്തമാക്കി. യു.എ.ഇ ക്ലബ്ബായ ദുബായ് യുണൈറ്റഡിന്റെ […]
Read more

‘പൊലീസുകാർക്കെതിരെ കർശന നടപടി നടപടി സ്വീകരിക്കണം, സിയാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം’ -മേഴ്സിക്കുട്ടിയമ്മ

കൊല്ലം: കുണ്ടറയിൽ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആശുപത്രിയിൽ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജെ. മേഴ്സിക്കുട്ടിയമ്മ. ആരോപണവിധേയരായ പൊലീസുകാർക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കർശന നടപടി നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം ശക്തമായ സമരത്തിലേക്ക് നീങ്ങും. മരിച്ച സിയാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും മേഴ്സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. കേരളത്തിലെ പൊലീസുകാർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് ചെയ്യുന്നത്. അതിനാൽ സ്റ്റേഷനുകളിൽ സ്ഥിരമായിട്ടുള്ള പൊലീസുകാരെ മാറ്റണം. വാരിയെല്ല് പൊട്ടുന്നത് വരെ മർദിക്കുന്നത് ​അതീവ ​ഗൗരവമായി […]
Read more

പഞ്ചാബിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദം ആയുധമാക്കാൻ ബിജെപി

ഛണ്ഡിഗഡ്: പഞ്ചാബിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദം ആം ആദ്മി പാര്‍ട്ടിക്കെതിരെ ആയുധമാക്കാനൊരുങ്ങി ബിജെപി. രാജ്യത്ത് ഏറ്റവും കൂടുതല്‍ ചോദ്യപേപ്പറുകള്‍ ചോര്‍ന്നത് പഞ്ചാബിലാണെന്നാണ് ബിജെപിയുടെ ആരോപണം. നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ച മാതൃക സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. എന്നാല്‍ ആരോപണങ്ങള്‍ എഎപി തള്ളി. മത്സരപരീക്ഷകളുടെ ഒരൊറ്റ ചോദ്യപേപ്പര്‍ പോലും ചോര്‍ന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ മറുപടി നല്‍കി. തെരഞ്ഞെടുപ്പ് അടുത്ത് വന്ന സാഹചര്യത്തില്‍ നെറികെട്ട രാഷ്ട്രീയ കളിയാണ് ബിജെപി നടത്തുന്നതെന്നും […]
Read more

സാമൂഹിക പ്രവര്‍ത്തകനായ ആല്‍ബിന്‍ മാത്യുവിനെതിരെ ലൈംഗികാധിക്ഷേപ പരാതി

ആലപ്പുഴ: സാമൂഹിക പ്രവര്‍ത്തകൻ ആല്‍ബിന്‍ മാത്യുവിനെതിരെ ലൈംഗികാധിക്ഷേപ പരാതി. ആലപ്പുഴ പുന്നപ്രയിലുള്ള ആല്‍ബിന്റെ ശാന്തി ഭവന്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതി നൽകിയത്. ലൈംഗിക ചേഷ്ടയോടെ ആല്‍ബിന്‍ മാത്യു അപമാനിച്ചതായാണ് പരാതി. സ്പര്‍ശിക്കാന്‍ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി ആല്‍ബിന്‍ മാത്യു തന്നോട് ലൈംഗിക കാര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇതേപ്പറ്റി മാനേജറോട് പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തന്നെ പിരിച്ചുവിടുകയാണ് ചെയ്തതെന്നും യുവതി പറയുന്നു. നേരത്തെ ഗുണ്ടയായിരുന്ന ആൽബിൻ മാത്യും പിന്നീട് സാമൂഹ്യ പ്രവർത്തനത്തിലേയ്ക്ക് തിരിയുകയായിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് […]
Read more

കുണ്ടറ കസ്റ്റഡി മരണം: കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: കൊല്ലം കുണ്ടറയിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണപ്പെട്ട സംഭവത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പൊലീസിന്റെ ക്രൂരമർദ്ദനമാണ് സിയാദിന്റെ മരണത്തിന് കാരണമെന്ന് കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. സിയാദിന്റെ വാരിയെല്ല് പൊട്ടിയതായി ഡോക്ടർമാർ അറിയിച്ചുവെന്നും ജീപ്പിൽ കയറ്റുമ്പോൾ തന്നെ പൊലീസ് മർദനം തുടങ്ങിയിരുന്നുവെന്നും ഭാര്യയുടെ പരാതിയിലുണ്ട്. അയൽവാസിയായ 13 കാരനെ […]
Read more

പ്രണായഭ്യാർഥന നിരസിച്ചു, തമിഴ്‌നാട്ടിൽ 11-ാം ക്ലാസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

കടലൂർ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ ചിദംബരത്തിന് സമീപം പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്. അയ്യപ്പൻ എന്ന ഇലക്ട്രീഷ്യനാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് ആക്രമണം നടന്നത് എന്നാണ് വിവരം. അയ്യപ്പൻ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നതായും എന്നാൽ പെൺകുട്ടി അത് നിരസിച്ചിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. കടലൂരിലെ കീഴ്മൂങ്കിലാടി ഗ്രാമത്തിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽ ഇലക്ട്രിക് ജോലികൾക്കായി എത്തിയപ്പോഴാണ് ഇയാൾക്ക് പെൺകുട്ടിയോട് […]
Read more

സിജെപി സമരത്തെ പരിഹസിച്ച് ഓര്‍ഗനൈസര്‍

ന്യൂഡല്‍ഹി: സിജെപി സമരത്തെ പരിഹസിച്ച് ആര്‍എസ്എസിന്റെ മുഖവാരിക ഓര്‍ഗനൈസര്‍. സുഹൃത്തുക്കളുടെ സമ്മര്‍ദ്ദം മൂലമാണ് കൗമാരക്കാര്‍ സമരത്തിന് എത്തിയതെന്നും പിസയും ബര്‍ഗറും കഴിക്കാനെത്തിയവരാണ് സമരക്കാരെന്നുമാണ് പരിഹാസം. എസ്എഫ്‌ഐയും ഐസയും ദുഷ്ട ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സമരവേദി ഉപയോഗിച്ചു. സമരത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നും ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നു. എം. എ ബേബിയും സംഘവും ചൈനീസ് എംബസി സന്ദര്‍ശിക്കുന്ന ചിത്രങ്ങളും ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമരത്തിന് പിന്നില്‍ ചൈനീസ് ചാരന്മാരാണെന്നും ഓർഗനൈസറിലെ ലേഖനത്തിൽ പറയുന്നുണ്ട്. ഓർഗനൈസറിൻ്റെ ഓൺലൈൻ പതിപ്പിൽ ജൂലൈ 18ന് ഈ […]
Read more

Recent News