Category: NEWS

വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് കൃഷ്‍ണകുമാർ

കൊച്ചി : മകൾ അഹാന കൃഷ്‍ണയുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് നടൻ കൃഷ്‍ണകുമാർ. തനിക്ക് അൻപത്തിയെട്ടും അഹാനക്ക് മുപ്പതുമാണ് പ്രായമെന്നും തന്റെ സ്വഭാവമാണ് അവൾക്ക് കിട്ടിയിരിക്കുന്നതെന്നും കൃഷ്‍ണകുമാർ പറയുന്നു. ”ഞാൻ ചെറുപ്പത്തിൽ വളരെയധികം പ്രതികരിക്കുന്ന ആളായിരുന്നു. നിരവധി പ്രശ്നങ്ങളിൽ ചെന്നു പെട്ടിട്ടുണ്ട്. സീരിയൽ മേഖലയിൽ എന്നെ വിളിച്ചിരുന്നത് പ്രശ്നകുമാർ എന്നാണ്. പ്രശ്നങ്ങൾ വരുമ്പോൾ ഞാൻ മക്കളോട് പറയും, ആരും പ്രതികരിക്കല്ലേ ആ പ്രശ്നം നല്ലതാണെന്ന്. എൻ്റെ രണ്ടാമത്തെ മകൾക്ക് അടുത്തിടെ ഒരു പ്രശ്നം ഉണ്ടായി. […]
Read more

കാനഡയിൽ ഇന്ത്യൻ വംശജയായ 26 കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

ഒട്ടാവ: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി. യുവതിയെ ലക്ഷ്യമിട്ടാണ് ആക്രമണം നടപ്പിലാക്കിയതെന്ന് കാനഡ പൊലീസ് സ്ഥിരീകരിച്ചു. നവ്‌നീത് കൗർ എന്ന യുവതിയാണ് ഹംബർവുഡ് ബൊളിവാർഡിനും റെക്സ്‌ഡേൽ ബൊളിവാർഡിനും സമീപമുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കാനഡയിലെ ബ്രാംപ്റ്റൺ സ്വദേശിയായ ശരൺജിത് സിംഗ് (37) എന്നയാളെ ടൊറന്റോ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റവും മുൻ ഉത്തരവുകൾ ലംഘിച്ചതിനുമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 7.23ഓടെയാണ് സംഭവം. റോഡിൽ നടന്നുപോവുകയായിരുന്ന നവ്‌നീത് […]
Read more

കുറ്റ്യാടിയിൽ സഹകരണ ബാങ്ക് മാനേജറെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കുറ്റ്യാടി കക്കട്ടിൽ കോപ്പറേറ്റീവ് ബാങ്ക് തളീക്കര ശാഖാ മേനേജർ പി കെ ഗനീഷ് കുമാർ(50)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീടിനടുത്ത് മുറുവശേരി വായനശാലയിലാണ് തിങ്കളാഴ്ച്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റ്യാടി പോലീസ് ഇൻക്വസ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. വ്യക്തിപരമായ സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തതാവാം എന്നാണ് പ്രാഥമിക നിഗമനം.
Read more

44 കോടി രൂപ കൈമാറി കുടുംബം; മാലിയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്രവ്യാപാരിയെ മോചിപ്പിച്ചു

സൂറത്ത്: മാലിയിൽ തട്ടിക്കൊണ്ടുപോകലിന് ഇരയായ വജ്രവ്യാപാരിയെ വിട്ടയച്ചു. സംഘം ആവശ്യപ്പെട്ട 44 കോടി രൂപ (നാല് മില്ല്യൺ യൂറോ) നൽകിയതിന് പിന്നാലെയാണ് ഇന്ത്യൻ വംശജനായ ധീരു രമാനിയെ വിട്ടയച്ചതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 16നാണ് ഗുജറാത്തിൽ നിന്നുള്ള വജ്രവ്യാപാരിയായ ധീരു രമാനിയെ മാലിദ്വീപിൽ നിന്ന് ഒരുസംഘംതട്ടിക്കൊണ്ടുപോയത്. മാലിയിൽ സ്വർണഖനി വാങ്ങി പണികൾ നടത്തുകയായിരുന്ന ധീരു രമാനി കുറച്ചുകാലമായി മാലിയിലായിരുന്നു താമസിച്ചിരുന്നത്. വിട്ടയക്കണമെങ്കിൽ 100 കോടി രൂപ നൽകണമെന്നായിരുന്നു അമേരിക്കയിലുള്ള കുടുംബത്തിന് ആദ്യം ലഭിച്ച വിവരം. എന്നാൽ […]
Read more

‘പിന്തുണച്ച എല്ലാവർക്കും നന്ദി’; സോനം വാങ്ചുക് ആശുപത്രി വിട്ടു

ന്യൂഡൽഹി : ജന്തർ മന്തറിലെ നിരാഹാര സമരത്തെ തുടർന്ന് ഡോക്ടര്‍മാരുടെ ​തീവ്ര നിരീക്ഷണത്തിലായിരുന്ന പരിസ്ഥിതി-സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഗുരു​ഗ്രാമിലെ മെദാന്ത ആശുപത്രി വിട്ടു. എക്സിലൂടെ വാങ്ചുക് തന്നെയാണ് ഡിസ്ചാർജ് ചെയ്യുന്ന വിവരം അറിയിച്ചത്. 26 ദിവസം നീണ്ട നിരാഹാര സമരത്തിൽ ആരോ​ഗ്യനില വഷളായതിനെ തുടർന്നാണ് വാങ്ചുകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി വിട്ട ശേഷം വീട്ടിലേക്ക് പോകുന്നതിന് മുൻപ് രാജ്ഘട്ടിൽ പോവുമെന്ന് എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വാങ്ചുക് പറഞ്ഞു. ഒടുവിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി പോവുകയാണ്. […]
Read more

‘ഇ-20 പെട്രോൾ നയത്തിൽ ലാഭമുണ്ടാക്കുന്നു’; വ്യാജ ആരോപണങ്ങൾക്കെതിരേ നിതിൻ ഗഡ്കരി ഹൈക്കോടതിയിൽ

മുംബൈ: ഇ-20 എഥനോൾ പദ്ധതിയിൽനിന്ന് തനിക്കും കുടുംബത്തിനും സാമ്പത്തിക ലാഭമുണ്ടായെന്ന തരത്തിലുള്ള പ്രചാരണം നടത്തിയവർക്കെതിരേ നിയമനടപടിയുമായി നിതിൻ ഗഡ്കരി. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾക്കും ഡീപ് ഫേക്ക് ഉള്ളടക്കങ്ങൾക്കുമെതിരെ നിതിൻ ഗഡ്കരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. അപകീർത്തികരമായ ഉള്ളടക്കങ്ങൾ സംബന്ധിച്ച് മെറ്റ, മറ്റു സാമൂഹ്യമാധ്യമങ്ങൾ, തിരിച്ചറിയാത്ത വ്യക്തികൾ എന്നിവർക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്യാൻ ഹൈക്കോടതി ഗഡ്കരിക്ക് അനുമതി നൽകി. എഥനോൾ സംബന്ധിച്ച നയം നടപ്പാക്കുന്നത് പെട്രോളിയം മന്ത്രാലയത്തിന്റെ കീഴിലാണെന്നും അതുമായി തനിക്കോ കുടുംബത്തിനോ ബന്ധമില്ലെന്നും ഗഡ്കരി ഹർജിയിൽ […]
Read more

നഷ്ടപ്പെട്ടവ ഇനി വീട്ടിലെത്തും ; യുഎഇയിലുടനീളം ‘ഡോർസ്റ്റെപ്പ് ഡെലിവറി’ സർവീസ്

ദുബൈ: ദുബൈയിൽ ഇനി വസ്തുക്കൾ കളഞ്ഞുപോയാലും ആശങ്ക വേണ്ട. കണ്ടുകിട്ടുന്ന വസ്തുക്കൾ ഉടമസ്ഥരുടെ വീടുകളിലോ ജോലിസ്ഥലങ്ങളിലോ നേരിട്ടെത്തിച്ചു നൽകുന്ന പുതിയ ‘ഡോർസ്റ്റെപ്പ് ഡെലിവറി’ സേവനത്തിന് തുടക്കമിട്ടിരിക്കുകയാണ് ദുബൈ പൊലീസ്. നിങ്ങൾ യുഎഇയിലെ ഏത് എമിറേറ്റിലായാലും സാധനങ്ങൾ അവിടേക്ക് എത്തിച്ചുനൽകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതോടെ നഷ്ടപ്പെട്ടവ സ്വീകരിക്കാനായി പൊലീസ് സ്റ്റേഷനുകളിലോ സർവീസ് സെന്ററുകളിലോ ഇനി കാത്ത് നിൽക്കേണ്ടി വരില്ല. നഷ്ടപ്പെട്ടതായി പരാതി നൽകിയവ കണ്ടുകിട്ടിയാലാണ് ഈ സേവനം ലഭ്യമാകുക. വസ്തുക്കൾ വല്ലതും നഷ്ടപ്പെട്ടാൽ ആദ്യം ദുബൈ പൊലീസിന്റെ 901 […]
Read more

നിയമലംഘകർക്ക് യാത്രാ സൗകര്യമൊരുക്കി; ജിസാനിൽ പ്രവാസി അറസ്റ്റിൽ

റിയാദ്: സൗദിയിലെ ജിസാനിൽ അതിർത്തി നിയമങ്ങൾ ലംഘിച്ചെത്തിയ വിദേശികൾക്ക് യാത്രാ സൗകര്യമൊരുക്കിയ യമൻ പൗരനെ ജനറൽ ഡയറക്ടറേറ്റ് ഓഫ് മുജാഹിദീൻ പട്രോളിങ് സംഘം പിടികൂടി. അതിർത്തി സുരക്ഷാ നിയമം ലംഘിച്ച അഞ്ച് എത്യോപ്യൻ പൗരന്മാരെയാണ് ഇയാൾ സ്വന്തം വാഹനത്തിൽ കടത്താൻ ശ്രമിച്ചത്. ഇതിനിടെയാണ് പ്രതി സുരക്ഷാ ഉദ്യാ​ഗസ്ഥരുടെ വലയിലാകുന്നത്. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു. പിടിയിലായ എത്യോപ്യൻ പൗരന്മാരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്കും കൈമാറിയിട്ടുണ്ട്. അതിർത്തി സുരക്ഷാ ലംഘകർക്ക് ഏതെങ്കിലും രീതിയിൽ സഹായം […]
Read more

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. കോഴിക്കോട് കൊയിലാണ്ടിയിൽ ​രോ​ഗം ബാധിച്ച് ചികിത്സയിലിരുന്ന നടേരി സ്വദേശി ബിജുവാണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ബിജുവിന് രോഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബിജുവിന്റെ രോഗ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജലാശയങ്ങളിൽ കുളിച്ചതിന്റെ പശ്ചാത്തലമില്ലാത്തതിനാൽ കിണർ വെള്ളത്തിൽ നിന്ന് രോഗം പിടിപെട്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം. ഈ കിണറിലെ വെള്ളത്തിന്‍റെ സാംപിൾ പരിശോധനക്ക് അയച്ചതായി ആരോഗ്യവകുപ്പ് […]
Read more

പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തോക്ക് ഉപയോഗിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പാറ്റ്‌ന: നീറ്റ് പരീക്ഷയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടന്നിരുന്നു. ബിഹാറിൽ നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ഉദ്യോഗസ്ഥൻ എകെ 47 തോക്ക് ഉപയോഗിച്ചു. പട്നയിലെ സിവാറില്‍ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. ഐസയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വിഷയത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ്. ബിഹാറിലെ പ്രത്യേക അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥനായ അഭിഷേക് പട്ടേലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തു വന്നിട്ടുണ്ട്. ഇയാള്‍ എകെ47 തോക്ക് ഉപയോഗിച്ച് വെടി ഉതിര്‍ക്കുന്നതും പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രോശിച്ച് […]
Read more

Recent News