Category: NEWS

പുകയില പ്രധാന വില്ലൻ, വായിലെ ഉണങ്ങാത്ത മുറിവുകൾ നിസ്സാരമല്ല

ന്യൂഡൽഹി : ഇന്ത്യയിൽ ഹെഡ്&നെക്ക് കാൻസറുകൾ വർധിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുവാക്കളിലാണ് ഈ കാൻസറുകൾ കൂടുതലായി കാണപ്പെടുന്നത്. പുകയില ഉപയോഗം കൂടുന്നതും എച്ച്.പി.വി. വൈറസുമാണ് കൂടുന്ന ഹെഡ്&നെക്ക് കാൻസറുകൾക്ക് പിന്നിലെന്നും പഠനങ്ങൾ പറയുന്നുണ്ട്. എല്ലാവർഷവും ജൂലൈ 27 ലോക ഹെഡ്&നെക്ക് ദിനമായി ആചരിക്കുന്നു. ഹെഡ്&നെക്ക് കാൻസറുകൾ, രോഗലക്ഷണങ്ങൾ, രോഗപ്രതിരോധം എന്നിവയേക്കുറിച്ച് പങ്കുവെക്കുകയാണ് മെഡിക്കൽ ഓങ്കോളജി കൺസൾട്ടന്റ് ആയ ഡോ. ഷൗഫീജ് പി.എം.
Read more

നെറ്റിയിലെ കറുത്തപാട് നിസ്സാരമാക്കി, മൂന്നുവർഷത്തിനുള്ളിൽ ശരീരമാകെ അർബുദം വ്യാപിച്ചു

ന്യൂഡൽഹി : ചർമാർ‌ബുദത്തോടുള്ള പോരാട്ടത്തിന്റെ പേരിൽ ശ്രദ്ധേയയായ ഇരുപത്തിയാറുകാരിയാണ് ടെക്സാസിൽ നിന്നുള്ള അലോൻഡ്ര സിയേറ എന്ന ഇരുപത്തിയാറുകാരി. ടിക്ടോക്ക് ഉൾപ്പെടെയുള്ള സാമൂഹികമാധ്യമത്തിലൂടെ കാൻസറിനേക്കുറിച്ച് അവബോധം പകർന്നിരുന്ന അലോൻഡ്രയുടെ ജീവിതം അവസാനിച്ചിരിക്കുകയാണ്. സ്റ്റേജ് 4 മെലനോമയോടുള്ള പോരാട്ടത്തിനൊടുവിൽ അലോൻഡ്ര മരിച്ചുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ജൂലൈ പതിനേഴിനായിരുന്നു അലോൻഡ്രയുടെ അന്ത്യം. മരണത്തിനുമുമ്പും ചർമത്തിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ അവഗണിക്കരുതെന്ന മുന്നറിയിപ്പു പങ്കുവെച്ചാണ് അലോൻഡ്ര പോയത്. കാൻസറിന്റെ കാര്യത്തിൽ നേരത്തേകണ്ടെത്തി ചികിത്സ തേടുന്നത് എത്രത്തോളം പ്രധാനമാണെന്നു പങ്കുവെക്കുകയായിരുന്നു അലോൻഡ്ര.
Read more

വേഗത്തിലുള്ള ഹൃദയമിടിപ്പും നെഞ്ചുവേദനയും നിശബ്ദ കൊലയാളിയാണ് ഏട്രിയൽ ഫൈബ്രിലേഷൻ

ന്യൂഡൽഹി : നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ഏട്രിയൽ ഫൈബ്രിലേഷൻ. ഹൃദയമിടിപ്പിന് ഏറ്റക്കുറച്ചിലും വ്യതിയാനവും സംഭവിക്കുന്ന ഈ അവസ്ഥ നിസ്സാരമാക്കിയാൽ പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള സങ്കീർണതകളിലേക്കും നയിക്കും. ഇന്ത്യയിൽ ഏകദേശം 80ലക്ഷംപേർ ഏട്രിയൽ ഫൈബ്രിലേഷനുമായി ജീവിക്കുന്നവരാണെന്ന് ജിബിഡി പഠനം പറയുന്നു. തങ്ങൾക്ക് ഈയവസ്ഥയുണ്ടെന്ന് തിരിച്ചറിയാത്തവരാണ് പലരുമെന്നും പഠനം പറയുന്നു. പ്രായമായവർ കൂടുന്നതും അമിതവണ്ണക്കാർ കൂടുന്നതും ഉയർന്ന രക്തസമ്മർദവും പ്രമേഹവുമൊക്കെയാണ് ഏട്രിയൽ ഫൈബ്രിലേഷൻ കൂടാൻ കാരണമായി വിദഗ്ധർ വിലയിരുത്തുന്നത്. മുമ്പത്തേതിനേക്കാൾ ഏട്രിയൽ ഫൈബ്രിലേഷൻ ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവെന്ന് […]
Read more

അടിമാലി ദുരന്തബാധിതർക്ക് 10 ലക്ഷം വീതം നഷ്ടപരിഹാരം; ഓണത്തിന് മുൻപായി നൽകുമെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതരായ കുടുംബങ്ങൾക്ക് ഉടൻ നഷ്ടപരിഹാരം നൽകുമെന്ന് റവന്യൂ മന്ത്രി എ പി അനിൽ കുമാർ. ഓണത്തിന് മുൻപായി എല്ലാവർക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. 18 കുടുംബങ്ങളാണ് അർഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരം നടത്തിവന്നത്. സമരം ഒരു മാസം പിന്നിട്ട പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഈ നിർണായക ഇടപെടലുണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ കൈക്കൊള്ളും. അതേസമയം സമരം തുടുമെന്ന നിലപാടിലാണ് […]
Read more

കുവൈത്ത്​-പാകിസ്താൻ പ്രതിരോധ കരാറിന്​ അംഗീകാരം

കുവൈത്ത് സിറ്റി: പാകിസ്താനുമായുള്ള ​​പ്രതിരോധ സഹകരണ കരാറിന്​ കു​വൈത്തിൻറെ ഔദ്യോഗിക അംഗീകാരം. 2023 ജൂണിൽ ഒപ്പുവെച്ച കരാർ ആണ്​ പ്രത്യേക ഉത്തരവിലൂടെ അംഗീകരിച്ചത്​. കരാറിൻറെ വിശദാംശങ്ങൾ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളുടെയും സൈനിക ബന്ധം ശക്തിപ്പെടുത്തുകയാണ്​ കരാറിൻറെ ലക്ഷ്യം. സൈനിക പരിശീലനം, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടൽ, പ്രതിരോധ സാങ്കേതികവിദ്യ, ഗവേഷണം, വൈദഗ്ധ്യം കൈമാറൽ, എന്നിവയും കരാറിൻറെ ഭാഗമാണ്​. കരാറിലെ വ്യവസ്ഥകൾ നടപ്പാകു​ന്നുണ്ടോയെന്ന്​ പരിശോധിക്കാൻ സംയുക്ത സൈനിക സമിതിയുമുണ്ടാകും. പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ്​ കരാർ പ്രാബല്യത്തിൽ […]
Read more

സമാധാന നീക്കങ്ങൾ ശക്തമാക്കി ഖത്തർ

ദോഹ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവുവരുത്തുന്നതിനും മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുമായി നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി ഖത്തർ. ഇതിന്റെ ഭാ​ഗമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ ഥാനി ഉന്നതതല ഫോൺ സംഭാഷണങ്ങൾ നടത്തി. സൗദി അറേബ്യ, യുഎഇ, തുർക്കി രാജ്യങ്ങളുടെ മുതിർന്ന വിദേശകാര്യ, സുരക്ഷാ ഉദ്യോ​ഗസ്ഥരുമായാണ് അദ്ദേഹം സമാധാന ചർച്ചകൾ നടത്തിയത്. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായുള്ള ചർച്ചയിൽ മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് കൂട്ടായ നയതന്ത്ര […]
Read more

‘2028 ടി20 ലോകകപ്പിനുണ്ടാകുമോ?’; ചോദ്യത്തിന് മറുപടി നൽകി സഞ്ജു സാംസണ്‍

മുംബൈ: ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ നാട്ടില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നിലനിര്‍ത്തിയത് സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലായിരുന്നു. തുടര്‍ച്ചയായി മൂന്ന് അര്‍ദ്ധശതകങ്ങള്‍ നേടി താരം ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തു. എന്നാല്‍ അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ മത്സരങ്ങളിലെ ചെറിയൊരു ഫോം കണ്ടെത്തലിന് ശേഷം, അടുത്തിടെ സമാപിച്ച സിംബാബ്വെ പര്യടനത്തിലുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല സഞ്ജുവിനെ തഴഞ്ഞതില്‍ വിമര്‍ശനങ്ങളുണ്ടായിരുന്നു. ടീമില്‍ ഉള്‍പ്പെടാതെ പോയതിനെ കുറിച്ചും ഭാവിയെ കുറിച്ചും സംസാരിക്കുകയാണ് സഞ്ജു. ”2024-ലെ […]
Read more

ദുബായിൽ സ്വർണവില വീണ്ടും കുതിപ്പിലേക്ക്?

ദുബായ്: ദുബായിൽ സ്വർണ്ണവില വീണ്ടും ഉയർന്നു. തിങ്കളാഴ്ച ഗ്രാമിന് അഞ്ച് ദിർഹം വരെ വർധനവാണ് രേഖപ്പെടുത്തിയത്. വിപണിയിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകളിലേക്ക് സ്വർണവില വീണ്ടും അടുത്തു കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ 24 കാരറ്റ് സ്വർണം ഗ്രാമിന് 493.50 ദിർഹം ആയി ഉയർന്നു. ഞായറാഴ്ച ഇത് 488.50 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണത്തിന് 457 ദിർഹമായിട്ടാണ് വർധിച്ചത്. ഞായറാഴ്ച 452.25 ദിർഹം ആയിരുന്നു. കഴിഞ്ഞ ആഴ്ച സ്വർണവില 500 ദിർഹം കടന്നിരുന്നെങ്കിലും നിലവിലെ നിരക്ക് ജൂലൈ […]
Read more

ഗൗതം ഗംഭീറിന് പകരക്കാരനായി വിവിഎസ് ലക്ഷ്മൺ? ചർച്ചകൾക്ക് വിരാമമിട്ട് ലക്ഷ്മൺ

ഹരാരെ: ഇംഗ്ലണ്ടിലെ നിരാശാജനകമായ പര്യടനത്തിന് ശേഷം സിംബാബ്വെക്കെതിരായ ടി20 പരമ്പര 3-0ത്തിന് തൂത്തുവാരിയ ഇന്ത്യയുടെ വിജയം വലിയ ആശ്വാസമാണ് ആരാധകർക്കിടയിൽ ഉണ്ടാക്കിയത്. വിവിഎസ് ലക്ഷ്മണിന്റെ താൽക്കാലിക പരിശീലനത്തിന് കീഴിൽ യുവതാരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തതോടെ, പരിശീലകനായ ഗൗതം ഗംഭീറിന് പകരം ലക്ഷ്മണിനെ സ്ഥിരം മുഖ്യ പരിശീലകനാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങളും മീമുകളും സജീവമായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഗംഭീറും സീനിയർ കോച്ചിങ് സ്റ്റാഫും എടുത്ത ചെറിയൊരു ഇടവേളയിലാണ് ലക്ഷ്മൺ സിംബാബ്വെയിൽ താൽക്കാലിക പരിശീലകനായി എത്തിയത്. ഹരാരെയിൽ […]
Read more

എംഎസ്എഫ് താൽക്കാാലിക ജനറൽ സെക്രട്ടറിയായി അഖിൽ കുമാർ ആനക്കയം

കോഴിക്കോട്: എംഎസ്എഫ് താൽക്കാാലിക ജനറൽ സെക്രട്ടറിയായി അഖിൽ കുമാർ ആനക്കയത്തെ തെരഞ്ഞെടുത്തു. ആദ്യമായാണ് മറ്റുസമുദായക്കാർ ഈ പദവിയിലെത്തുന്നത്. നിലവിലെ കമ്മിറ്റി ചുമതല ഒഴിഞ്ഞതിനെ തുടർന്നാണ് നിയമനം. സംസ്ഥാന പ്രസിഡന്റ് പികെ നവാസും, ജനൽ സെക്രട്ടറി സി.കെ നജാഫുമാണ് സ്ഥാനം ഒഴിഞ്ഞത്. ഷറഫുദ്ദീൻ പിലാക്കലിനാണ് പ്രസിഡന്റിന്റെ ചുമതല. പുതിയകമ്മിറ്റി വരുന്നത് വരേയാണ് പകരം ചുമതല. ഭാരവാഹിത്വത്തെചൊല്ലി തർക്കംമുള്ളതിനാൽ ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നില്ല.
Read more

Recent News