ന്യൂഡൽഹി : ചർമാർബുദത്തോടുള്ള പോരാട്ടത്തിന്റെ പേരിൽ ശ്രദ്ധേയയായ ഇരുപത്തിയാറുകാരിയാണ് ടെക്സാസിൽ നിന്നുള്ള അലോൻഡ്ര സിയേറ എന്ന ഇരുപത്തിയാറുകാരി. ടിക്ടോക്ക് ഉൾപ്പെടെയുള്ള സാമൂഹികമാധ്യമത്തിലൂടെ കാൻസറിനേക്കുറിച്ച് അവബോധം പകർന്നിരുന്ന അലോൻഡ്രയുടെ ജീവിതം അവസാനിച്ചിരിക്കുകയാണ്. സ്റ്റേജ് 4 മെലനോമയോടുള്ള പോരാട്ടത്തിനൊടുവിൽ അലോൻഡ്ര മരിച്ചുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ജൂലൈ പതിനേഴിനായിരുന്നു അലോൻഡ്രയുടെ അന്ത്യം. മരണത്തിനുമുമ്പും ചർമത്തിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ അവഗണിക്കരുതെന്ന മുന്നറിയിപ്പു പങ്കുവെച്ചാണ് അലോൻഡ്ര പോയത്. കാൻസറിന്റെ കാര്യത്തിൽ നേരത്തേകണ്ടെത്തി ചികിത്സ തേടുന്നത് എത്രത്തോളം പ്രധാനമാണെന്നു പങ്കുവെക്കുകയായിരുന്നു അലോൻഡ്ര.
നെറ്റിയിലെ കറുത്തപാട് നിസ്സാരമാക്കി, മൂന്നുവർഷത്തിനുള്ളിൽ ശരീരമാകെ അർബുദം വ്യാപിച്ചു
