നഷ്ടപ്പെട്ടവ ഇനി വീട്ടിലെത്തും ; യുഎഇയിലുടനീളം ‘ഡോർസ്റ്റെപ്പ് ഡെലിവറി’ സർവീസ്

ദുബൈ: ദുബൈയിൽ ഇനി വസ്തുക്കൾ കളഞ്ഞുപോയാലും ആശങ്ക വേണ്ട. കണ്ടുകിട്ടുന്ന വസ്തുക്കൾ ഉടമസ്ഥരുടെ വീടുകളിലോ ജോലിസ്ഥലങ്ങളിലോ നേരിട്ടെത്തിച്ചു നൽകുന്ന പുതിയ ‘ഡോർസ്റ്റെപ്പ് ഡെലിവറി’ സേവനത്തിന് തുടക്കമിട്ടിരിക്കുകയാണ് ദുബൈ പൊലീസ്. നിങ്ങൾ യുഎഇയിലെ ഏത് എമിറേറ്റിലായാലും സാധനങ്ങൾ അവിടേക്ക് എത്തിച്ചുനൽകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതോടെ നഷ്ടപ്പെട്ടവ സ്വീകരിക്കാനായി പൊലീസ് സ്റ്റേഷനുകളിലോ സർവീസ് സെന്ററുകളിലോ ഇനി കാത്ത് നിൽക്കേണ്ടി വരില്ല.

നഷ്ടപ്പെട്ടതായി പരാതി നൽകിയവ കണ്ടുകിട്ടിയാലാണ് ഈ സേവനം ലഭ്യമാകുക. വസ്തുക്കൾ വല്ലതും നഷ്ടപ്പെട്ടാൽ ആദ്യം ദുബൈ പൊലീസിന്റെ 901 എന്ന കോൾ സെന്ററിൽ ബന്ധപ്പെട്ട് പരാതി നൽകാം. ശേഷം അവ കണ്ടുകിട്ടിയെന്നറിഞ്ഞാൽ നിങ്ങൾക്ക് ആവശ്യമായ അഡ്രസ് നൽകി ഡെലിവറി ക്രമീകരിക്കാം. ദുബൈയുടെ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാ​ഗമായി പൊതുജനങ്ങൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനാണ് പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *