Category: NEWS

ഷെയ്ഖ് ഹസീനയ്ക്ക് തിരിച്ചടി; ബംഗ്ലാദേശ് പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദീൻ രാജിവച്ചു

ധാക്ക: പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അടുത്തയാളും ബംഗ്ലാദേശ് പ്രസിഡന്റുമായ മുഹമ്മദ് ഷഹാബുദ്ദീൻ പദവി രാജിവെച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. 76-കാരനായ ഷഹാബുദ്ദീൻ 2023 ഏപ്രിൽ മുതൽ ബംഗ്ലാദേശിന്റെ പ്രസിഡന്‍റാണ്. 2024-ൽ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് അഭയം പ്രാപിച്ചതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളിലും പ്രസിഡന്‍റായി തുടർന്നു. അടുത്തിടെ നടത്തിയ വൈദ്യപരിശോധനയിൽ തനിക്ക് ഓട്ടോണമിക് ന്യൂറോപ്പതി എന്ന രോഗാവസ്ഥയുണ്ടെന്ന് കണ്ടെത്തിയെന്ന് ഷഹാബുദ്ദീൻ പറയുന്നു. ഈ രോഗം കാരണം […]
Read more

‘യഥാർത്ഥ രേഖ കൊടുത്താലും ഫോട്ടോസ്റ്റാറ്റെന്ന് പിണറായി പറയും’; എംഎൽഎ സ്ഥാനമടക്കം രാജിവെക്കണമെന്ന് ഷോൺ ജോർജ്

തിരുവനന്തപുരം: ശശിധരൻ കർത്തയുടെ മൊഴി മാധ്യമ സൃഷ്ടിയാണെന്ന പിണറായി വിജയന്റെ പരാമർശം തള്ളി ബജെപി നേതാവ് ഷോൺ ജോർജ്. യഥാർത്ഥ രേഖ കൊടുത്താലും പിണറായി വിജയൻ ഫോട്ടോ സ്റ്റാറ്റ് ആണെന്ന് പറയുമെന്നും ഷോൺ ജോർജ് പരിഹസിച്ചു. രാഷ്ട്രീയ ധാർമികതയുണ്ട് എന്ന് സിപിഎമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കരുത്തുന്നുണ്ടെങ്കിൽ പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റാൻ സിപിഎമ്മും എൽഡിഎഫും തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെടുന്നുവെന്ന് ഷോൺ ജോർജ് പറഞ്ഞു. “പിണറായി വിജയനാണ് പ്രതിയെന്ന് മുമ്പും ഞങ്ങൾ പറഞ്ഞിരുന്നു. […]
Read more

ഡോ റാമിന്റെ അറസ്റ്റിലെ വീഴ്ച: പൊലീസ് ഉദ്യോഗസ്ഥർക്ക് വിമർശനം; ചുമതല ഓര്‍മിപ്പിച്ച് ഹൈക്കോടതി

കൊച്ചി: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതി ഡോ എം കെ റാമിന്റെ അറസ്റ്റിൽ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ കുടഞ്ഞ് ഹൈക്കോടതി. റാമിന്റെ അറസ്റ്റില്‍ മാത്രം എങ്ങനെ വീഴ്ച സംഭവിച്ചുവെന്ന് ഡിവൈഎസ്പിയോട് കോടതി ചോദിച്ചു. വെറുതെ അച്ചടക്കനടപടി വിളിച്ചുവരുത്തരുതെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായ സുധീര്‍ കല്ലനെ അടുത്തേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് കേസ് പരിഗണിച്ച ജസ്റ്റിസ് എ ബദറുദ്ദീന്‍ ചോദ്യങ്ങളും ശകാരങ്ങളും ഉയര്‍ത്തിയത്. ‘സുധീര്‍ കല്ലന്‍ ഡിവൈഎസ്പി […]
Read more

48 മണിക്കൂറിനുള്ളിൽ ലഭിച്ചത് 10,000 അപേക്ഷകൾ; ഹിറ്റായി ‘എ ദുബൈ ഇൻവൈറ്റ്

ദുബൈ: ദുബൈയിലേക്ക്​ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കൊണ്ടുവരുന്നവർക്കായി ദുബൈ സർക്കാർ പ്രഖ്യാപിച്ച സമ്മാന പദ്ധതിക്ക്​ വൻ സ്വീകരണം. നിലവിൽ ആദ്യ 48 മണിക്കൂറിനുള്ളിൽ തന്നെ അപേക്ഷകരുടെ എണ്ണം 10,000 കടന്നു. ‘എ ദുബൈ ഇൻവൈറ്റ്​’ എന്ന പേരിലുള്ള പദ്ധതിയിലൂടെ 3000 ദിർഹം വരെയുള്ള സമ്മാന കൂപ്പണുകളാണ്​ നൽകുക. സ്വദേശികൾക്കും എമിറേറ്റ്​സ്​ ഐ.ഡിയുള്ള പ്രവാസികൾക്കും ഒരുപോലെ പ​ങ്കെടുക്കാവുന്ന പദ്ധതി ജൂലൈ 20നാണ്​ തുടങ്ങിയത്​.ഒരു വർഷത്തോളം നീണ്ട തയാറെടുപ്പുകൾക്കും പഠനങ്ങൾക്കും ശേഷമാണ്​ ദുബൈ സാമ്പത്തിക-ടൂറിസം വകുപ്പ്​​ വ്യത്യസ്തമായ സമ്മാന പദ്ധതി പ്രഖ്യാപിച്ചത്​. […]
Read more

പൊലീസില്‍ വന്‍ അഴിച്ചുപണി: 161 ഡിവൈഎസ്പിമാര്‍ക്ക് സ്ഥലമാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസില്‍ വന്‍ അഴിച്ചുപണി. 161 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി. ഭരണ മാറ്റത്തിന്റെ ഭാഗമായാണ് അഴിച്ചുപണി. അഴിച്ചുപണി വൈകുന്നതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി ഉയര്‍ന്നിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം ഐപിഎസ് തലത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. എഡിജിപി, ഐജി, ഡിഐജി തലത്തിലായിരുന്നു മാറ്റങ്ങള്‍. എന്നാല്‍ സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന പദവികളില്‍ മാറ്റമുണ്ടായിരുന്നില്ല. ബൈജു പൗലോസ് ആലുവ ഡിവൈഎസ്പിയാകും. പി എം മനോജ് നാദാപുരം ഡിവൈഎസ്പിയാകും. പി കെ മണി പയ്യന്നൂര്‍ ഡിവൈഎസ്പിയാകും. മൂസ വള്ളിക്കാടന്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും […]
Read more

സൗദിയിൽ ഇ-ഇൻവോയ്സിങ് അടുത്ത ഘട്ടം 2027 ഫെബ്രുവരി ഒന്ന് മുതൽ

റിയാദ്: വരുമാനം അടിസ്ഥാനമാക്കി സ്ഥാപനങ്ങൾക്ക് ഇലക്ട്രോണിക് ഇൻവോയ്സിംഗ് നിർബന്ധമാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം അടുത്തവർഷം ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. അടുത്ത വർഷം ഫെബ്രുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിലാകും. സൗദി സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുടേതാണ് തീരുമാനം. 2022 മുതൽ 25 വരെയുള്ള വർഷങ്ങളിലെ ഏതെങ്കിലും വർഷത്തിൽ 1,87,500 റിയാലിൽ കൂടുതൽ വരുമാനം നേടിയ സ്ഥാപനങ്ങൾക്കാണ് ഇലക്ട്രോണിക് ഇൻവോയ്സിംഗ് നിർബന്ധമാകുക. ഇത്തരത്തിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും ഇൻവോയ്സിംഗ് സംവിധാനങ്ങൾ അതോറിറ്റിയുടെ ഫാതൂറ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കണം. ഘട്ടം ഘട്ടമായിട്ടാണ് […]
Read more

ലണ്ടനിൽ സൗദി രാജകുമാരന്റെ മരണം; അമിത ലഹരി ഉപയോഗം കാരണമെന്ന്​ അന്വേഷണ റിപ്പോർട്ട്

ലണ്ടൻ: ലണ്ടനിലെ ആഢംബര ഹോട്ടലിൽ സൗദി രാജകുമാരനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്. മരണ കാരണം അമിത ലഹരി ഉപയോഗമാണെന്ന്​ അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ ബ്രിട്ടീഷ്​ മാധ്യമമായ ‘ദി ഇൻഡിപെൻഡന്‍റ്​’ റിപ്പോർട്ട്​ ചെയ്​തു​.കഴിഞ്ഞ വർഷം നവംബർ 25 നാണ് വെസ്റ്റ് ലണ്ടനിലെ കെൻസിംഗ്ടണിലെ മാരിയറ്റ് ഹോട്ടലിൽ പ്രിൻസ് അബ്ദുല്ല ബിൻ ഫഹദ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ ജലവി അൽ സൗദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്​. മെഡിക്കൽ സംഘം സ്ഥലത്തെത്തിയെങ്കിലും ജീവൻ […]
Read more

ഇറാൻ സമുദ്രാതിർത്തിയിൽ എൽപിജി ടാങ്കറിന് നേരെ ആക്രമണം; 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരെന്ന് എംബസി

ടെഹ്റാൻ: ഇറാന്റെ സമുദ്രാതിർത്തിയിൽ വെച്ച് ആക്രമണത്തിന് ഇരയായ മൊസാംബിക് പതാകയേന്തിയ ‘ദിശ’ എന്ന എൽപിജി ടാങ്കർ കപ്പലിലെ 28 ഇന്ത്യൻ ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കപ്പലിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട പ്രാദേശിക അധികാരികളുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും എംബസി വ്യക്തമാക്കി. മേഖലയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിലാണ് കടൽമാർഗ്ഗമുള്ള ചരക്കുനീക്കങ്ങൾക്ക് ഭീഷണിയുയർത്തി പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇറാനിലെ സംഭവത്തിന് തൊട്ടുമുമ്പ് കരിങ്കടലിൽ വാണിജ്യ കപ്പലിന് […]
Read more

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന “വിശ്വനാഥ് ആൻഡ് സൺസ്” എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്ത്. വെഡിംഗ് സോംഗ് എന്ന പേരിൽ പുറത്ത് വന്ന ഈ ഗാനത്തിൻ്റെ പ്രധാന ആകർഷണം, ഇത് ആലപിച്ചിരിക്കുന്നത് നായകനായ സൂര്യ തന്നെയാണ് എന്നതാണ്. നേരത്തെ, സൂര്യയുടെ ജന്മദിനം പ്രമാണിച്ച് ജൂലൈ 23 ന് ഗാനത്തിൻ്റെ പ്രമോ വീഡിയോ റിലീസ് ചെയ്തിരുന്നു. ഇപ്പൊൾ ഗാനത്തിൻ്റെ പൂർണമായ പതിപ്പ് ആണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൻ്റെ ആഗോള റിലീസ് […]
Read more

രാജി പ്രഖ്യാപിച്ച് ഓസ്ട്രേലിയയിലെ വിദ്യാഭ്യാസ മന്ത്രി

കാൻബെറ: വകുപ്പിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ അഴിമതിക്കേസ് ഉണ്ടായതിനെ തുടർന്ന് മന്ത്രി സ്ഥാനം രാജിവച്ച് ഓസ്ട്രേലിയയിലെ വിദ്യാഭ്യാസ മന്ത്രി. മന്ത്രിക്ക് അഴിമതിയിൽ നേരിട്ട് പങ്കില്ലെന്ന് അന്വേഷണ കമ്മീഷൻ വ്യക്തമാക്കിയെങ്കിലും, വകുപ്പിൻ്റെ മേധാവി എന്ന നിലയിൽ രാഷ്ട്രീയ ധാർമ്മികതയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിറ്ററിയിലെ വിദ്യാഭ്യാസ മന്ത്രി ഇവെറ്റ് ബെറി രാജി വച്ചത്. ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിറ്ററിയിൽ ഏറ്റവും അധികം കാലം ഉപമുഖ്യമന്ത്രി ആയിരുന്ന വ്യക്തി കൂടിയാണ് ഇവെറ്റ് ബെറി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം സാധ്യത നൽകപ്പെട്ടിരുന്ന […]
Read more

Recent News