Category: NEWS

ആഷസ് ടെസ്റ്റ് പരമ്പര ഇന്ത്യയിൽ നടത്താൻ ക്രിക്കറ്റ് ഓസ്ട്രേലിയ

ക്രിക്കറ്റ് ചരിത്രത്തിലെ പഴക്കമുള്ള പോരാട്ടങ്ങളിലൊന്നായ ഓസ്ട്രേലിയയും ഇം​ഗ്ലണ്ടും തമ്മിലുള്ള ആഷസ് ടെസ്റ്റ് പരമ്പര ഇന്ത്യയിൽ നടത്താനൊരുങ്ങി ക്രിക്കറ്റ് ഓസ്ട്രേലിയ. ആഷസിന്റെ 150ാം വാർഷിക ടെസ്റ്റ് പോരാട്ടമാണ് ഇന്ത്യൻ മണ്ണിൽ നടത്താൻ ഓസ്ട്രേലിയ ആലോചിക്കുന്നത്. ഇന്ത്യയിലെ ക്രിക്കറ്റ് വിപണി മൂല്യം തിരിച്ചറിഞ്ഞു കൂടിയാണ് നീക്കം. ഇന്ത്യയിലെ ക്രിക്കറ്റ് വിപണി മൂല്യം തങ്ങൾക്ക് കൂടി അനുകൂലമാക്കുക എന്ന ലക്ഷ്യമാണ് ഓസീസ് ക്രിക്കറ്റ് ലക്ഷ്യമിടുന്നത്. ഈ ഡിസംബറിൽ ബി​ഗ് ബാഷ് ലീ​ഗിലെ ഒരു മത്സരം നിലവിൽ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടത്താൻ […]
Read more

‘മെറിബോയ്സ്’ ചിത്രത്തിന്റെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

പുതുമുഖ താരനിരയുമായി എത്തുന്ന ചിത്രം മെറിബോയ്സിന്റെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. കേന്ദ്ര കഥാപാത്രമായ മെറിയുടെ കഥയിലെ ബോയ്സ് ആരൊക്കെയാണെന്ന ആകാംക്ഷ ഉണർത്തിയാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. പുതുമുഖ താരങ്ങൾക്ക് അവസരം ഒരുക്കിക്കൊണ്ട് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയത്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ” ഓഫീസർ ഓൺ ഡ്യൂട്ടിയിലെ താരം ഐശ്വര്യ രാജ് ആണ് “മെറി ബോയ്സ് “ലെ നായിക […]
Read more

സൗദിയിൽ അബ്ഷിർ വഴി സന്ദർശന വിസ ഓൺലൈനായി പുതുക്കാം

റിയാദ്: സിംഗിൾ, മൾട്ടിപ്പിൾ സന്ദർശന വിസകൾ ദീർഘിപ്പിക്കുന്നതിനുള്ള സേവനങ്ങൾ അബ്ഷിർ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കിയതായി സൗദി പാസ്‌പോർട്ട് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. പൗരന്മാർക്കും പ്രവാസികൾക്കും ജവാസത് ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും. വിസയുടെ സ്പോൺസറുടെ അബ്ഷിർ അക്കൗണ്ട് വഴിയാണ് ഈ സേവനം പ്രയോജനപ്പെടുത്തേണ്ടതെന്ന് ജവാസത് ‘എക്സ്’ പ്ലാറ്റ്‌ഫോം വഴി വ്യക്തമാക്കുന്നു. ഇതിനായി സന്ദർശകെൻറ പേരിൽ അടക്കാത്ത ട്രാഫിക് പിഴവുകൾ ഉണ്ടാകരുത്, കൃത്യമായ കാലാവധിയുള്ള മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായിരിക്കണം, വിസ ദീർഘിപ്പിക്കുന്നതിനുള്ള ഫീസ് […]
Read more

മന്ത്രിയുമായുള്ള ചര്‍ച്ച വിജയം : ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം നൽകി കോറോ ഹെൽത്ത്

തിരുവനന്തപുരം: കോറോ ഹെൽത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകളിൽ നിന്ന് കൂട്ടപിരിച്ചുവിടലിന് വിധേയമാക്കപ്പെട്ട ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി കമ്പനി. ജോലി നഷ്ടപ്പെട്ട ജീവനക്കാരുടെ അക്കൗണ്ടുകളിൽ വൈകുന്നേരത്തോടെ അഞ്ച് മാസത്തെ തുക എത്തി. ജൂലൈ 20ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിൽ അഞ്ച് മാസത്തെ തുക നൽകാൻ ധാരണയായിരുന്നു. അഞ്ച് മാസത്തെ ശമ്പളം ഉൾപ്പടെ ഏഴ് മാസത്തെ തുകയാണ് ഒത്തുതീർപ്പിന്റെ ഭാഗമായി തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർക്ക് ലഭിച്ചത്. ഈ മാസം 26ന് […]
Read more

വിഴിഞ്ഞത്ത് 18 മുതൽ കര മാർഗമുള്ള ചരക്ക് നീക്കം തുടങ്ങും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് 18 മുതൽ കര മാർഗമുള്ള ചരക്ക് നീക്കം തുടങ്ങും. കസ്റ്റംസിന്‍റെ നിർണായക അനുമതി ലഭ്യമായി. ദേശീയപാത വഴി കണ്ടെയ്നറുകൾ കൊണ്ടുപോകുന്നതിന് ദേശീയപാത അതോറിറ്റിയും നേരത്തെ അനുമതി നൽകിയിരുന്നു. ട്രയൽ റണ്ണും നടത്തി. അടുത്ത മാസം പതിനെട്ടിന് ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി.സതീശൻ, ഫ്ലാഗ് ഓഫ് ചെയ്യും. സമ്പൂർണ കയറ്റുമതി ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കമാകും. നിലവിൽ വിഴിഞ്ഞത്ത് ഇറക്കുന്ന കണ്ടെയ്നറുകൾ കപ്പലുകളിൽ നിന്ന് കപ്പലുകളിലേക്ക് മാറ്റി മറ്റ് തുറമുഖങ്ങളിൽ എത്തിച്ചാണ് റോഡ് മാർഗം […]
Read more

വണ്ടിത്തടം സെക്ഷനു കീഴിൽ 28, 29 ന് ജലവിതരണം മുടങ്ങും

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റി വണ്ടിത്തടം വാട്ടർ വർക്സ് സെക്ഷനു കീഴിലുള്ള വെള്ളായണി ജലശുദ്ധീകരണ ശാലയിൽ അടിയന്തര ശുചീകരണ പ്രവൃത്തികൾ നടത്തേണ്ടതിനാൽ ജൂലൈ 28 ചൊവ്വാഴ്ച രാവിലെ ആറു മണിമുതൽ ജൂലൈ 29 ബുധനാഴ്ച രാവിലെ ആറു മണി വരെ കല്ലിയൂർ , വെങ്ങാനൂർ, പള്ളിച്ചൽ പഞ്ചായത്തുകളിലും തിരുവനന്തപുരം നഗരസഭയിൽ ഉൾപ്പെട്ട വിഴിഞ്ഞം, ഹാർബർ, കോവളം, വെള്ളാർ, പുഞ്ചക്കരി, പൂങ്കുളം, വെങ്ങാനൂർ, കോട്ടപ്പുറം, തിരുവല്ലം എന്നീ വാർഡുകളിലും സമീപ പ്രദേശങ്ങളിലും ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് […]
Read more

ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ച് അനോമി

ഭാവന കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഒടിടിയിലേക്ക് എത്തി. ഫെബ്രുവരി 6 നാണ് ചിത്രം തിയേറ്ററിൽ എത്തിയത്. കാത്തിരിപ്പിനൊടുവിലാണ് ചിത്രം ഒടിടിയിലേക്കെത്തുന്നത്. വൈകാരികമായി ഏറെ ആഴമുള്ള ‘സാറ’ എന്ന ഫോറൻസിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ഈ ചിത്രത്തിൽ എത്തുന്നത്. സി ജെ റോയ്‌ നിർമിച്ച അവസാന ചിത്രം കൂടെയാണ് അനോമി. ആമസോൺ പ്രൈമിലൂടെ ചിത്രം ഇപ്പോൾ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. സാക്നിൽക്കിൻ്റെ റിപ്പോർട്ട് പ്രകാരം ഒൻപത് ദിവസം കൊണ്ട് 1.7 കോടിയാണ് അനോമിയുടെ ആഗോള കളക്ഷൻ. ‘മരണത്തിന്റെ സമവാക്യം’ […]
Read more

അമ്മയായ സന്തോഷം പങ്കുവെച്ച് നടി പദ്മപ്രിയ

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന മലയാള സിനിമയുടെ തെലുഗു റീമേക്കായ ‘സീനു വാസന്തി ലക്ഷ്മി’ എന്ന തെലുങ്ക് സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് പദ്മപ്രിയ. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒട്ടനവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങൾ നടി പങ്കിടാറുണ്ട്. ഇപ്പോഴിതാ അമ്മയായ സന്തോഷം പങ്കിടുകയാണ് പദ്മപ്രിയ. കുഞ്ഞിനൊപ്പം ഒരു വർഷം പദ്മപ്രിയ പങ്കിട്ടു കഴിഞ്ഞു. 365 ഡെയ്സ് ഓഫ് ലൈഫ് എന്ന ക്യാപ്ഷനാണ് റെഡ് ഹാർട്ട് ഇമോജിക്കൊപ്പം […]
Read more

തേക്കുമൂട് പൊട്ടക്കുഴി റോഡിൽ ജൂലൈ 27 മുതൽ ആഗസ്റ്റ് 10 വരെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ലോ കോളേജ് പൊട്ടക്കുഴി റോഡിൽ കലുങ്കിന്റെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ജൂലൈ 27 മുതൽ ആഗസ്റ്റ് 10 വരെ തേക്കുമൂട് മുതൽ പൊട്ടക്കുഴി വരെയുള്ള റോഡിൽ പൂർണ്ണമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പി.ഡബ്ല്യു.ഡി റോഡ്‌സ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. പി.എം.ജി ഭാഗത്തുനിന്ന് പൊട്ടക്കുഴിയിലേക്ക് പോകുന്ന വാഹനങ്ങൾ പിഎംജി-ആനയടി ആശുപത്രി ജംഗ്ഷൻ-മുളവന ജംഗ്ഷൻ പൊട്ടക്കുഴി വഴിയും പൊട്ടക്കുഴിയിൽ നിന്ന് പിഎംജി ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ പൊട്ടക്കുഴി-പട്ടം-പിഎംജി വഴിയും പോകേണ്ടതാണ്.
Read more

മികവ് 2026 മന്ത്രി ഒ.. ജെ ജനീഷ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിലും കലാ കായീക സംസ്കാരീക രംഗങ്ങളിലെ പ്രതിഭകളെ ആദരിക്കാൻ കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് നടത്തിയ മികവ് 2026 കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.. ജെ ജനീഷ് ഉദ്ഘാടനം ചെയ്തു കായിക രംഗത്ത് യുവജനങ്ങൾക്ക് പുതിയ അവസരങ്ങളും പ്രതീക്ഷകളും ഉറപ്പാക്കാൻ സർക്കാരിന്റെ കൃത്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ചിറക്കൽ അറഫാ പാൽസിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ അധ്യക്ഷനായി. ടെക്‌നോസ്റ്റിക് കോർപ്പറേഷൻ ചെയർമാൻ […]
Read more

Recent News