സൗദിയിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ് പിൻവലിച്ചു; ബഹ്റൈനിൽ അപായ സൈറണുകൾ, ജനങ്ങളോട് ശാന്തരാകാൻ നിർദേശം
റിയാദ്: സൗദി അറേബ്യയിലെ യാൻബു, ജിസാൻ മേഖലകളിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ് സിവിൽ ഡിഫൻസ് പിൻവലിച്ചു. അപകട ഭീഷണിയെക്കുറിച്ച് നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം വഴി ജനങ്ങൾക്ക് നൽകിയ ജാഗ്രതാ നിർദ്ദേശമാണ് ഒഴിവാക്കിയത്. മേഖലയിലെ അപായഭീഷണി ഒഴിഞ്ഞതായി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അപായ മുന്നറിയിപ്പിലേക്ക് നയിച്ച അടിയന്തര സാഹചര്യത്തിന്‍റെ കൃത്യമായ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ സിവിൽ ഡിഫൻസ് പുറത്തുവിട്ടിട്ടില്ല. മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും സുരക്ഷ മുൻനിർത്തി അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ തുടർന്നും പാലിക്കണമെന്ന് സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് […]
Read more

