Category: NEWS

കെഎസ്ആർടിസി ബിസിനസ് ക്ലാസുകള്‍ നിരത്തിലേക്ക്; ആഗസ്റ്റ് ആദ്യവാരം സർവീസ് ആരംഭിക്കും

തിരുവനന്തപുരം: കെഎസ്ആർടിസി ബിസിനസ് ക്ലാസുകൾ ആഗസ്റ്റ് ആദ്യവാരം നിരത്തിലിറങ്ങും. ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസം പിന്നിട്ടിട്ടും നിരത്തിലിറങ്ങാതിരുന്ന രണ്ട് ബസുകളാണ് സർവീസ് ആരംഭിക്കുന്നത്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വാങ്ങിയ ഈ ബസുകൾക്ക് ഇനി ബാക്കിയുള്ളത് ടാക്സുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ മാത്രമാണ്. ബസുകൾ നേരത്തെ നിശ്ചയിച്ച റൂട്ടിൽ തന്നെ സർവീസ് നടത്താമെന്നാണ് നിലവിലെ കെഎസ്ആർടിസിയുടെ തീരുമാനം. കാർ യാത്രികരെ തിരിച്ച് ബസുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോടികൾ ചിലവഴിച്ച്‌ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകൾ […]
Read more

‘പഴയരീതികൾ മാറ്റണം , യുവാക്കളോട് സമവായത്തിലെത്തൂ’; കുടുംബവും സമൂഹവും മാറണമെന്ന് മോഹൻ ഭാഗവത്

മുംബൈ: പുതിയ തലമുറയുടെ യുക്തിസഹമായ ചിന്താഗതിയെയും ചോദ്യംചോദിക്കാനുള്ള പ്രവണതയെയും ഉൾക്കൊള്ളാൻ പഴയരീതികൾ മാറ്റണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. അന്ധമായി അനുസരിപ്പിക്കാൻ ശ്രമിക്കുന്നതിന് പകരം തുറന്ന സംവാദത്തിലൂടെയും ചർച്ചകളിലൂടെയും യുവാക്കളുമായി സമവായത്തിലെത്താൻ കുടുംബങ്ങളും സമൂഹവും തയ്യാറാകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കുട്ടികളുടെ സംശയങ്ങൾ ദുരീകരിക്കാൻ രക്ഷിതാക്കൾ സ്വന്തം അറിവ് വർധിപ്പിക്കണമെന്നും ഭാരതീയ സംസ്‌കാരത്തിലും മൂല്യങ്ങളിലും അധിഷ്ഠിതമായ ജീവിതശൈലി പിന്തുടരണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഡൽഹിയിലെ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ വിശ്വ മാംഗല്യ സഭ സംഘടിപ്പിച്ച ‘ആധുനിക മാതൃത്വം’ എന്ന വിഷയത്തിലുള്ള […]
Read more

സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരായ കേസുകൾ പിൻവലിക്കണം: മുഹമ്മദ്‌ റിയാസ്

കൊച്ചി:സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കണമെന്ന് പി എ മുഹമ്മദ്‌ റിയാസ് എംഎൽഎ. ഡൽഹിയിലെ സിജെപി സമരത്തിൽ മുഖ്യമന്ത്രി വി ഡി സതീശന്റേത് ഇരട്ടത്താപ്പാണെന്നും പി എ മുഹമ്മദ്‌ റിയാസ് കുറ്റപ്പെടുത്തി. ഡൽഹിയിൽ സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി ഒരക്ഷരം സംസാരിച്ചില്ല. നുണകൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി മുഖ്യമന്ത്രി മാറി. ചരിത്രത്തിൽ ആദ്യമായിട്ടാണ് മുഖ്യമന്ത്രി പറയുന്നതിന് ഫാക്ട് ചെക്ക് നടത്തേണ്ടി വരുന്നതെന്നും എംഎൽഎ പി എ മുഹമ്മദ് റിയാസ് പരിഹസിച്ചു.
Read more

റോക്കറ്റിൽ ശക്തമായ മിന്നലേറ്റു; എന്നിട്ടും കുതിപ്പ് തുടർന്ന് ദൗത്യം വിജയകരമാക്കി ചൈനീസ് റോക്കറ്റ്

ബെയ്‌ജിംഗ്: വിക്ഷേപണം നടന്ന് നിമിഷങ്ങൾക്കകം മിന്നലേറ്റെങ്കിലും കുതിപ്പ് തുടർന്ന് ചൈനീസ് റോക്കറ്റായ ലോംഗ് മാർച്ച്-3ബി. ചൈനയുടെ പ്രധാന വിക്ഷേപണ വാഹനങ്ങളിലൊന്നായ ഈ റോക്കറ്റ്, പ്രതികൂല സാഹചര്യത്തെ അതിജീവിച്ച് തിയാൻലിയാൻ-2-06 ഡാറ്റ റിലേ സാറ്റലൈറ്റിനെ ജിയോസ്റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റിൽ വിജയകരമായി എത്തിച്ചു. ചൈനയിൽ ഏറ്റവും കൂടുതൽ മിന്നൽ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നായ ക്സിചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം നടന്നത്. ലോഞ്ച് പാഡിൽ നിന്ന് റോക്കറ്റ് ഉയർന്നതിന് തൊട്ടുപിന്നാലെയാണ് ആകാശത്ത് വെച്ച് റോക്കറ്റിൽ മിന്നലടിച്ചത്. ശക്തമായ പ്രകാശവും മിന്നലും […]
Read more

പിണറായി വിജയനും വീണയ്ക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനും മകൾ വീണയ്ക്കും കുരുക്കായി ശശിധരൻ കർത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേററിന് നൽകിയ മൊഴി. പിണറായിയുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്കും പണം നൽകിയതെന്ന് കർത്ത മൊഴിനൽകി. വീണയോ എക്‌സാലോജിക്കോ സിഎംആർഎലിന് സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലെ ഏകദേശം 2.78 കോടി രൂപയാണ് വീണയ്ക്കും എക്‌സാലോജിക്കിനുമായി സിഎംആർഎൽ നൽകിയത്. ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് ഈ പണം കൈമാറിയതെന്ന് ഇ.ഡി കണ്ടെത്തി. സേവനങ്ങളൊന്നും നൽകിയിരുന്നില്ലെന്ന […]
Read more

ഏലിയനായി അൽത്താഫ് സലിം; ‘പ്ലൂട്ടോ’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പ്ലൂട്ടോ’ എന്ന ചിത്രത്തിലെ രസകരമായ ട്രെയിലർ പുറത്തിറങ്ങി. ട്രെയിലറിൽ ഏലിയൻ്റെ സൂപ്പർ പവർ എന്താണെന്ന് കണ്ടെത്താൻ ശ്രമിക്കുന്ന നീരജിനേയും ഏലിയനായെത്തുന്ന അൽത്താഫിനെയും കാണാം. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. നീരജ് മാധവ് മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അന്യഗ്രഹ ജീവിയായി എത്തുന്നത് അൽത്താഫ് സലീമാണ്. ഇവർക്കൊപ്പം അജു വർഗീസ്, ആർഷ ബൈജു തുടങ്ങിയവരും […]
Read more

താഴെത്തട്ടുമുതൽ തിരുത്തൽ, സർക്കാരിനെതിരെ സമരപരമ്പരയെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: താഴേത്തട്ടുമുതൽ നേതൃത്വംവരെ ആവശ്യമായ തിരുത്തലുകൾവരുത്തി സംസ്ഥാനത്തെ പാർട്ടി സംവിധാനം അടിമുടി പുതുക്കിപ്പണിയുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പു തോൽവിയുമായി ബന്ധപ്പെട്ട്‌ സി.പി.എം. കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിൽ സംഘടനാ സംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. സെപ്റ്റംബർ 13 മുതൽ 15 വരെ നടക്കുന്ന പ്രത്യേക സംസ്ഥാന സമിതി ഇത് ചർച്ചചെയ്യും. മാറ്റങ്ങൾ മേൽഘടകംമുതൽ കീഴ്ഘടകങ്ങൾവരെ നടപ്പാക്കും. സംഘടനാപരമായ ദൗർബല്യങ്ങൾ കണ്ടെത്തി പരിഹരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി. വ്യക്തികളുടെയോ സ്ഥാനങ്ങളുടെയോ […]
Read more

‘സമരം ചെയ്യുന്നതിനുള്ള നിയന്ത്രണം അംഗീകരിക്കാൻ സാധിക്കില്ല’; കേന്ദ്രത്തിനെതിരേ സമരത്തിന് ഒരുങ്ങി ബിഎംഎസ്

കൊല്ലം: മറ്റ് തൊഴിലാളിസംഘടനകളുമായി ചേർന്ന് കേന്ദ്ര സർക്കാരിനെതിരേ പ്രത്യക്ഷസമരത്തിന് സംഘപരിവാർ സംഘടനയായ ബി.എം.എസ്. ഒരുങ്ങുന്നു. 2014-ൽ മോദി സർക്കാർ അധികാരമേറ്റശേഷം ആദ്യമായാണ് രൂക്ഷമായ സമരത്തിന് ഒരു പരിവാർ സംഘടന രംഗത്തുവരുന്നത്. വാജ്പേയ് മന്ത്രിസഭയുടെ കാലത്തടക്കം സംയുക്ത തൊഴിലാളിസംഘടനാ പണിമുടക്കുകളിൽ പങ്കെടുത്തിരുന്ന ബി.എം.എസ്. മോദി സർക്കാർ വന്നതോടെ സമരത്തിൽനിന്നു പിന്മാറിയതാണ്. ലേബർ കോഡിലെ തൊഴിലാളിവിരുദ്ധ വ്യവസ്ഥകൾക്കെതിരേയാണ് ബി.എം.എസിന്റെ സമരം. 25 മുതൽ നാലുദിവസം ഝാർഖണ്ഡിലെ റാഞ്ചിയിൽ നടക്കുന്ന ബി.എം.എസ്. ദേശീയ ഭാരവാഹി യോഗത്തിൽ സമരംസംബന്ധിച്ച് അന്തിമതീരുമാനമെടുക്കും. ബ്രിക്സ് ഊർജമന്ത്രിമാരുടെ […]
Read more

സിജെപി പ്രതിഷേധം; ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ ഇന്നും അടച്ചിടും

ന്യൂഡൽഹി: നഗരത്തിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സമരക്കാരെ തടയാൻ ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ ഇന്നും അടച്ചിടും.ഇന്ന് രാവിലെ ഏഴര മുതൽ ഡൽഹിയിലെ പ്രധാനപ്പെട്ട മെട്രോ സ്റ്റേഷനുകൾ അടച്ചിടാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾക്ക് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. പ്രധാനപ്പെട്ട ഇന്റർചേഞ്ച് സ്റ്റേഷനുകളായ രാജീവ് ചൗക്ക്, മണ്ടി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ് എന്നിവയുൾപ്പെടെയുള്ള സ്റ്റേഷനുകളിലാണ് നിയന്ത്രണങ്ങൾ ബാധകമാവുക. ഈ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ഒരു ലൈനിൽ നിന്നും മറ്റൊരു ലൈനിലേക്ക് ട്രെയിൻ മാറി കയറാൻ അനുമതി […]
Read more

നിപ: ഗുരുതരാവസ്ഥയായിരുന്ന രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ പുരോഗതി

കോഴിക്കോട്: നിപ ബാധിച്ച് ഗുരുതരാവസ്ഥയായിരുന്ന കോഴിക്കോട് രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ പുരോഗതി. 43 കാരനായ രോഗിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഇയാളുടെ നിപ പരിശോധന ഫലങ്ങൾ നെഗറ്റീവാണ്. നേരത്തെ രാമനാട്ടുകര മുനിസിപ്പാലിറ്റി 5 -ാം വാർഡിൽ നിപ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിരീക്ഷണം പിൻവലിച്ചിരുന്നു. ജൂൺ 11 ന് റിപ്പോർട്ട് ചെയ്തിന് ശേഷം 42 ദിവസം പിന്നിടുമ്പോഴും പുതിയ രോഗബാധിതരില്ലാത്ത സാഹചര്യത്തിലാണിത്. കൺടൈൻമെന്‍റ് സോൺ ഉൾപ്പെടെയുള്ള ജനങ്ങളുടെ ഉപജീവനവും സഞ്ചാരസ്വാതന്ത്ര്യവും തടസപ്പെടുത്തുന്ന നടപടികളിലേക്കു കടക്കാതെ രോഗം […]
Read more

Recent News