ഏലിയനായി അൽത്താഫ് സലിം; ‘പ്ലൂട്ടോ’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പ്ലൂട്ടോ’ എന്ന ചിത്രത്തിലെ രസകരമായ ട്രെയിലർ പുറത്തിറങ്ങി. ട്രെയിലറിൽ ഏലിയൻ്റെ സൂപ്പർ പവർ എന്താണെന്ന് കണ്ടെത്താൻ ശ്രമിക്കുന്ന നീരജിനേയും ഏലിയനായെത്തുന്ന അൽത്താഫിനെയും കാണാം. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

നീരജ് മാധവ് മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അന്യഗ്രഹ ജീവിയായി എത്തുന്നത് അൽത്താഫ് സലീമാണ്. ഇവർക്കൊപ്പം അജു വർഗീസ്, ആർഷ ബൈജു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കൂടാതെ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
2026 ജൂലൈ 30-ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Leave a Reply

Your email address will not be published. Required fields are marked *