കെഎസ്ആർടിസി ബിസിനസ് ക്ലാസുകള്‍ നിരത്തിലേക്ക്; ആഗസ്റ്റ് ആദ്യവാരം സർവീസ് ആരംഭിക്കും

തിരുവനന്തപുരം: കെഎസ്ആർടിസി ബിസിനസ് ക്ലാസുകൾ ആഗസ്റ്റ് ആദ്യവാരം നിരത്തിലിറങ്ങും. ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസം പിന്നിട്ടിട്ടും നിരത്തിലിറങ്ങാതിരുന്ന രണ്ട് ബസുകളാണ് സർവീസ് ആരംഭിക്കുന്നത്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വാങ്ങിയ ഈ ബസുകൾക്ക് ഇനി ബാക്കിയുള്ളത് ടാക്സുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ മാത്രമാണ്. ബസുകൾ നേരത്തെ നിശ്ചയിച്ച റൂട്ടിൽ തന്നെ സർവീസ് നടത്താമെന്നാണ് നിലവിലെ കെഎസ്ആർടിസിയുടെ തീരുമാനം. കാർ യാത്രികരെ തിരിച്ച് ബസുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോടികൾ ചിലവഴിച്ച്‌ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകൾ കൊണ്ടുവന്നത്. ബസുകൾ വാടകയ്ക്ക് എടുക്കാനായി കെഎസ്ആർടിസി ടെന്‍ഡര്‍ ക്ഷണിച്ചു. ഓണം മുതല്‍ പുതുവത്സരം വരെയുള്ള ആഘോഷ ദിവസങ്ങൾ മുന്നിൽകണ്ടാണ് ടെൻഡർ ക്ഷണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *