Category: NEWS

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്ക്ക് വധശിക്ഷ

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ഇരുഭാ​ഗങ്ങളുടേയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചത്. നേരത്തെ, ഇനിയും പുറത്തിറങ്ങിയാൽ‌ മറ്റുള്ളവരേയും കൊല്ലുമെന്നും താൻ ​ഗാന്ധിജിയൊന്നുമല്ലെന്നും ചെന്താമര പറഞ്ഞിരുന്നു. പിന്നീട് കോടതി നിർദേശ പ്രകാരം കൗൺസലിം​ഗ് നൽകിയപ്പോൾ ചെന്താമര വ്യത്യസ്ഥമായാണ് സംസാരിച്ചതെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ചെന്താമരയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും സൈക്കോളജി, […]
Read more

15 മണിക്കൂർ ജോലി, ശമ്പളവും ഭക്ഷണവുമില്ല, ഒമാനിൽ യുവതി നേരിട്ടത് ഗുരുതര ചൂഷണം

മസ്കറ്റ്: ദിവസവും 15 മണിക്കൂർ ജോലി, നാല് മാസം ശമ്പളമില്ല. വീട്ടുജോലിക്കായി ഒമാനിലെത്തിയ യുവതി ഒടുവിൽ സഹായം തേടി ഇന്ത്യൻ എംബസിയിൽ.ഹൈദരാബാദിലെ പഹാഡി ഷെരീഫ് സ്വദേശിനിയായ ഷബ്നം ബീഗം എന്ന യുവതിയാണ് ഒമാനിലെ തന്റെ തൊഴിലുടമയിൽ നിന്നും നേരിട്ട ക്രൂരമായ ചൂഷണങ്ങളെ തുടർന്ന് മസ്കറ്റിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടിയതെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. 200 ഒമാനി റിയാൽ ശമ്പളം വാഗ്ദാനം ചെയ്താണ് ഷബ്നം ബീഗത്തെ ഒരു ഏജൻസി മസ്കറ്റിലേക്ക് കൊണ്ടുപോയത്. എന്നാൽ ഒമാനിൽ എത്തിയതോടെയാണ് […]
Read more

ലോകകപ്പ് ഫൈനലിന് മുൻപേ ശ്രദ്ധ നേടി യാദവ് ശശിധറിന്‍റെ ’52 ബ്ലൂ’

ഫുട്ബോൾ ലോകം വീണ്ടും ലിയോണൽ മെസിയെ ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഫിഫ ലോകകപ്പ് ഫൈനലിന്‍റെ ആവേശം ലോകമെമ്പാടും ഉയരുമ്പോൾ, മെസിയെ കേന്ദ്രമാക്കി പറയുന്ന ഒരു അന്താരാഷ്ട്ര സിനിമയും ശ്രദ്ധ നേടുകയാണ്. എന്നാൽ ഇത് ഒരു ഫുട്ബോൾ താരത്തിന്റെ കഥ മാത്രമല്ല. കേരളത്തിൽ നിന്നുള്ള ഒരു യുവ നടന്‍റെ ലോക സിനിമയിലേക്കുള്ള യാത്രയുടെ കഥ കൂടിയാണ്. ഈജിപ്തിലെ പ്രശസ്ത സംവിധായകൻ അലി എൽ അറബി സംവിധാനം ചെയ്ത അന്താരാഷ്ട്ര ചിത്രം ’52 ബ്ലൂ’യിൽ നായക കഥാപാത്രമായ ആഷിഷിനെ അവതരിപ്പിക്കുന്നത് യാദവ് […]
Read more

‘ബിജെപിയുടെ മിഷൻ 360 നടപ്പാവില്ല, ഡിഎംകെയ്ക്ക് പ്രശ്‌നം കോൺഗ്രസിനോട് മാത്രമാണ്’; എൻ കെ പ്രേമചന്ദ്രൻ എംപി

ഡൽഹി: ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനായി 360 പേരുടെ പിന്തുണ ഉറപ്പാക്കാനുള്ള ബിജെപിയുടെ നീക്കം നടപ്പാവില്ലെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. മിഷൻ 360 നടപ്പാവില്ലെന്നും ബിജെപിയുടെ നീക്കങ്ങൾ വിജയിക്കില്ലെന്നും ഡിഎംകെയ്ക്ക് പ്രശ്‌നം കോൺഗ്രസിനോട് മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. ലോക്സഭയിൽ 360 പേരുടെ പിന്തുണ ഉറപ്പാക്കാൻ ബിജെപി ആത്മാർത്ഥമായും കഠിനമായും പരിശ്രമിക്കുന്നുണ്ട്. 360 അംഗങ്ങളുടെ പിന്തുണ ലോക്സഭയിൽ ലഭിച്ചാൽ അവർ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഭരണഘടനാ ഭേദഗതി നിയമം നടപ്പാക്കാം. പക്ഷേ ഇങ്ങനെ ഒക്കെ […]
Read more

അത് കണ്ടിട്ട് എനിക്ക് ഉറങ്ങാൻ പറ്റിയില്ല, ദില്ലിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തെന്ന് രഞ്ജിനി ഹരിദാസ്

തിരുവനന്തപുരം: രാജ്യത്ത് നിലനിൽക്കുന്ന സാമൂഹിക പ്രതിസന്ധികളിലും നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും പ്രതിഷേധിച്ച് പ്രമുഖ അവതാരക രഞ്ജിനി ഹരിദാസ് ഡൽഹിയിലേക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തന്‍റെ വിയോജിപ്പും സങ്കടവും രേഖപ്പെടുത്തിയിരുന്ന രഞ്ജിനി, അധികാരികളുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടിയോ ചർച്ചയോ ഉണ്ടാകാത്ത സാഹചര്യത്തിലാണ് നേരിട്ട് പ്രതിഷേധ സ്ഥലത്തേക്ക് തിരിക്കാൻ തീരുമാനിച്ചത്. തുടർച്ചയായ പരീക്ഷാ ചോർച്ചകളും അതുമൂലം വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളും ആത്മഹത്യകളും തന്നെ ആഴത്തിൽ ബാധിച്ചുവെന്ന് രഞ്ജിനി വ്യക്തമാക്കി. സാമൂഹിക പ്രവർത്തകൻ […]
Read more

ബ്രഹ്മാണ്ഡ താരനിര, ‘രാമായണ’യുടെ ആഗോള പ്രയാണത്തിന് മുന്നോടിയായി ‘പ്രഥം സങ്കൽപ്പിന്’ ആരംഭം

നമിത് മൽഹോത്രയുടെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം ‘രാമായണ’ത്തിന്റെ ട്രെയിലർ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള കാത്തിരിപ്പിന് വിരാമമിട്ട് 2026 ജൂലൈ 24-നാണ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങുന്നത്. ഇതിന് മുന്നോടിയായി, ചിത്രത്തിന്റെ ആഗോള പ്രയാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ‘പ്രഥം സങ്കൽപ്’ ചടങ്ങും ട്രെയിലറിന്റെ പ്രത്യേക പ്രിവ്യൂവും ന്യൂഡൽഹിയിൽ വെച്ച് നടന്നു. 2026 ദീപാവലി റിലീസായി രണ്ട് ഭാഗങ്ങളുള്ള ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ആദ്യ ഭാഗം തിയേറ്ററുകളിലെത്തും. ഇന്ത്യൻ സിനിമയിലെ പ്രമുഖ താരനിരയെ അണിനിരത്തിയാണ് ചിത്രം […]
Read more

പൊതിച്ചോർ വിവാദം; അന്നം മുടക്കിയതല്ല, കൈയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണെന്ന് മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: പൊതിച്ചോറ് വിവാദത്തിൽ വീണ്ടും പ്രതികരണവുമായി ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. അന്നം മുടക്കിയതല്ലെന്നും ആലപ്പുഴയിൽ സ്ഥലം കയ്യേറിയതിൽ ഇടപെട്ടതാണെന്നും കെ മുരളീധരൻ പറഞ്ഞു. ആലപ്പുഴയിൽ സ്ഥലം കയ്യേറ്റത്തെ കുറിച്ച് പരാതി കിട്ടി. കമ്മ്യൂണിറ്റി കിച്ചൻ ആശുപത്രി വികസന സമിതി തീരുമാനമാണ്. കമ്മ്യൂണിറ്റി കിച്ചൻ നിലവിൽ ആലപ്പുഴയിൽ മാത്രമായിരിക്കും. മറ്റ് ആശുപത്രിയിൽ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിൽ ലാബ് നടത്തുന്നത് തടഞ്ഞതാണ് പ്രശ്‍നം. ലാബിനെതിരെ നടപടി എടുത്തത് ആണ് എതിർപ്പിന് കാരണം. പൊതിച്ചോർ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രിയിൽ […]
Read more

സ്‌പെയിനിന്റെ വിജയഗോളുകൾക്ക് പിന്നിലെ ‘ബാഴ്‌സലോണ ടച്ച്’

ന്യൂയോർക്ക്: അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് സ്‌പെയിൻ തങ്ങളുടെ രണ്ടാം ലോകകിരീടമുയർത്തിയിരിക്കുന്നു. മത്സരത്തിലുടനീളം ആക്രമിച്ച് കളിച്ച സ്‌പെയിനിന് വേണ്ടി രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ ഫെറാൻ ടോറസാണ് വിജയഗോൾ നേടിയത്. സ്‌പെയിനിന്റെ രണ്ടാം ലോക കിരീടനേട്ടം ഫുട്ബോൾ ലോകം ആഘോഷിക്കുമ്പോൾ 2010 ലോകകപ്പ് ഫൈനലിൽ ഇനിയേസ്റ്റ നേടിയ വിജയഗോളാണ് ചർച്ചയാവുന്നത്. നൂറ്റിപതിനാറാം മിനിറ്റിലായിരുന്നു ഇനിയേസ്റ്റയുടെ ഗോൾ അന്ന് പിറന്നത്. ഇന്ന് ഫെറാൻ ടോറസ് ഗോൾ നേടിയത് നൂറ്റിയാറാം മിനിട്ടിലും. സ്‌പെയിനിന്റെ രണ്ട് കിരീട നേട്ടത്തിലും വിജയഗോളുകൾ പിറന്നത് […]
Read more

ഗോള്‍ഡന്‍ ബോളും ഗോള്‍ഡൻ ഗ്ലൗവുമടക്കം പുരസ്കാരങ്ങൾ തൂത്തുവാരി സ്പെയിൻ

ന്യൂയോർക്ക്: ലോകകപ്പിന് ഫൈനല്‍ വിസിസ്‍ മുഴങ്ങിയപ്പോള്‍ കളിയിലെ രാജാക്കന്മാരായതിനൊപ്പം പുരസ്കാരങ്ങളും തൂത്തുവാരി സ്പെയിൻ. എന്നാല്‍ സ്പെയിനിന്‍റെ രാജവാഴ്ചക്കിടയിലും രണ്ടാം തവണയും ലോകകപ്പിലെ ടോപ് സ്കോറര്‍ക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കിയത് ഫ്രഞ്ച് നായകൻ കിലിയന്‍ എംബാപ്പെയായിരുന്നു. ഫൈനലിൽ സ്പെയിനിനെതിരെ ഗോളോ അസിസ്റ്റോ നേടാനാകാതെ പോയ അർജന്‍റീന നായകൻ ലയണൽ മെസിയെ പിന്തള്ളിയാണ് എംബാപ്പെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. 8 ഗോളുകളുമായി മെസി രണ്ടാമതെത്തി. കഴിഞ്ഞ ഖത്തർ ലോകകപ്പിൽ ഫൈനലില്‍ ഹാട്രിക് അടക്കം 7 […]
Read more

കെപിസിസി അധ്യക്ഷൻ സ്ഥാനത്തിൽ ചർച്ച; മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലേക്ക്

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലെത്തും . ഇന്ന് രാത്രിയോടെ അദ്ദേഹം ഡൽഹിയിൽ എത്തുമെന്നാണ് കേരളം ഹൗസ് നൽകുന്ന വിവരം. പാർലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിവിധ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താനാണ് ഔദ്യോഗികമായി അദ്ദേഹം സമയം തേടിയിരിക്കുന്നത്. എങ്കിലും, ഈ സന്ദർശനത്തിന്റെ പ്രധാന അജണ്ട കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം പരിഹരിക്കുക എന്നതാണെന്നാണ് സൂചന. അതേസമയം, സംസ്ഥാന കോൺഗ്രസിൽ കെപിസിസി അധ്യക്ഷനില്ലാത്തത് നിലവിൽ വലിയ സംഘടനാ പ്രതിസന്ധികൾക്ക് […]
Read more

Recent News