Category: NEWS

തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്ന ആരോപണം; വിശദ പരിശോധനയ്ക്ക് ബിജെപി

തിരുവനന്തപുരം: തെരഞ്ഞെടുപ്പുഫണ്ട് വെട്ടിച്ചെന്ന ആരോപണങ്ങളെപ്പറ്റി വിശദമായ പരിശോധന നടത്താനൊരുങ്ങി ബിജെപി. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഇതുസംബന്ധിച്ച പരാതികൾ പരിശോധിക്കും. പാർട്ടിക്ക്‌ മാനക്കേടുണ്ടാക്കിയ പരാതികളെപ്പറ്റി ഇതിനകം തന്നെ അദ്ദേഹം പ്രാഥമികവിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യം ചർച്ച ചെയ്യാൻ സംസ്ഥാനസമിതിയോ കോർകമ്മിറ്റിയോ ചേരുന്ന തീയതി നിശ്ചയിച്ചിട്ടില്ല. ചുമതലയിൽ നിന്നുമാറ്റി ഏതാനും നേതാക്കൾക്കെതിരേ നടപടിയെടുത്തതിന് കാരണം ഫണ്ട് തിരിമറിയല്ല മറ്റ് പ്രശ്നങ്ങളാണെന്നാണ് വിശദീകരണം. പണം കിട്ടിയവരുടെയും കിട്ടാത്തവരുടെയും പോരാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ആരോപണം. കോടികളുടെ ഇടപാടുകൾ നടക്കുമ്പോൾ കമ്മിഷൻ സ്വാഭാവികമാണെന്ന് […]
Read more

സൽമാൻ ഖാന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകർ, പരോക്ഷ മറുപടിയുമായി താരം

മുംബൈ: തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ പരോക്ഷ പ്രതികരണവുമായി ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് സൽമാൻ ഖാന്റെ പ്രതികരണം. ഡെനിം ജാക്കറ്റും കൗബോയ് തൊപ്പിയും ധരിച്ചുള്ള സ്വന്തം ചിത്രങ്ങൾ സൽമാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ചിത്രത്തിന് അടിക്കുറിപ്പായി ‘നിങ്ങളുടെയൊക്കെ ആരോഗ്യം എങ്ങനെയുണ്ട്?’, എന്നാണ് സൽമാൻ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ താരത്തിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെടുത്തിയുള്ള അഭ്യൂഹപ്രചാരണങ്ങൾക്ക് മറുപടി ആയാണ് കുറിപ്പ് ആരാധകർ വ്യാഖ്യാനിച്ചത്. വെള്ളിയാഴ്ച രാത്രി മുംബൈയിൽ പൊതുപരിപാടിയിൽ പങ്കെടുത്ത സൽമാൻ ഖാന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ […]
Read more

ഓപ്പൺ എ.ഐയുടെ തലപ്പത്തേക്ക് ഇന്ത്യൻ വംശജൻ ഉദയ് രുദ്ദരാജു

ഓപ്പൺ എ.ഐയുടെ തലപ്പത്തേക്ക് ഇന്ത്യൻ വംശജനായ ഉദയ് രുദ്ദരാജു നിയമിതാനായി. ഓപ്പൺ എ.ഐയുടെ ചീഫ് ടെക്‌നോളജി ഓഫീസറായാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ്. എ.ഐയിൽ ജോലി ചെയ്തിരുന്ന ഉദയ് കഴിഞ്ഞ വർഷമാണ് ഓപ്പൺ എ.ഐയിൽ ടെക് എക്‌സിക്യുട്ടീവ് ആയി ചേർന്നത്. ഉദയ് രുദ്ദരാജു തന്നെയാണ് ഈ വിവരം ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ചത്. ഓപ്പൺ എ.ഐയോടൊപ്പം ഉണ്ടായിരുന്ന കഴിഞ്ഞ ഒരുവർഷം ഏറ്റവും മികച്ചതായിരുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഏറ്റവും നവീനമായ എ.ഐ. മോഡലുകൾക്ക് പരിശീലനം നൽകുന്നതിന് ആവശ്യമായ കംപ്യൂട്ടിങ് […]
Read more

മുഖ്യമന്ത്രി വിജയ്ക്കെതിരായ പരാമർശത്തിൽ ഡിഎംകെ എംഎൽഎ അറസ്റ്റി‌ൽ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്കെതിരായ പരാമർശത്തിൽ ഡിഎംകെ എംഎൽഎ അറസ്റ്റി‌ൽ. വിലാത്തിക്കുളം എംഎൽഎ ജി. വി മാർക്കണ്ഡേയനാണ് അറസ്റ്റിലായത്. കോവിൽപ്പട്ടിയിൽ നടന്ന പൊതുസമ്മേളനത്തിനിടെ വിജയ്ക്കെതിരെ ഭീഷണി മുഴക്കുകയും വിവാദ പരാമർശങ്ങൾ നടത്തുകയും ചെയ്ത സംഭവത്തിൽ ടിവികെ നേതാക്കൾ പരാതി നൽകിയിരുന്നു. പിന്നാലെയായിരുന്നു നടപടി. മാർക്കണ്ഡേയൻ്റെ വിലാത്തിക്കുളത്തെ വീട്ടിലെത്തിയ പൊലീസ് എംഎൽഎയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി എത്തിയ എംഎൽഎയുടെ അനുയായികൾ, പൊലീസ് വാഹനം തടയാനും ശ്രമം നടത്തി. തുടർന്ന് പ്രതിഷേധക്കാരെ നീക്കിയ ശേഷം എംഎൽഎയുമായി പൊലീസ് […]
Read more

‘ദേശാഭിമാനി ലേഖനം കൊടുത്താലും ഇല്ലെങ്കിലും ഒന്നുമില്ല’; കള്ളൻ വിജയൻ

തിരുവനന്തപുരം: പേര് കൊണ്ട് ഇത്രയും വർഷം ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും പേര് പ്രശ്നമാകുന്നത് ജീവിതത്തിൽ ആദ്യമാണെന്നും നാടക പ്രവർത്തകൻ കള്ളൻ വിജയൻ. തന്നെ എല്ലാവരും വിളിക്കുന്നത് കള്ളൻ വിജയൻ എന്നാണ്. നാടകത്തിലും ആ പേരിൽ തന്നെയാണ് അറിയപ്പെട്ടത്. തന്നെ ആ പേര് വിളിക്കുന്നത് സന്തോഷമാണ്. ചെറുപ്പത്തിൽ വീട്ടുകാർ സ്നേഹത്തോടെ വിളിച്ച പേരാണ് പിന്നീട് എല്ലാവരും വിളിക്കാൻ തുടങ്ങിയതെന്നും വിജയൻ പറഞ്ഞു. വിജയനെ കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന ദേശാഭിമാനി റസിഡന്‍റ് എഡിറ്റർ എം സ്വരാജിന്‍റെ വാദം വിജയൻ […]
Read more

ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി; വി. എസിന്റെ ഓര്‍മ്മക്കുറിപ്പും പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായിരുന്ന വി. എസ് അച്യുതാനന്ദന്റെ ചരവാര്‍ഷികത്തോടനുബന്ധിച്ചുള്ള ഓര്‍മ്മക്കുറിപ്പും വാരാന്തപതിപ്പിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം എന്ന തലക്കെട്ടോടെയാണ് ഓർമ്മക്കുറിപ്പ്. എന്നാൽ ‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ഫീച്ചര്‍ ഒഴിവാക്കി. കെ.വി സുധാകരൻ ഉൾപ്പെടെയുള്ളവർ എഴുതിയ ഓർമ്മക്കുറിപ്പുകൾ വരാന്തപ്പതിപ്പിലുണ്ട്. ഒന്നാം പേജിലും അവസാന പേജിലുമാണ് ഓർമ്മക്കുറിപ്പുകൾ ഉള്ളത്. ദേശാഭിമാനിയുമായി ബന്ധപ്പെട്ട് തുടരെ വിവാദങ്ങള്‍ ഉയരുന്നത് ഗൗരവത്തിലെടുത്തിരിക്കുകയാണ് നേതൃത്വം. വാരാന്തപ്പതിപ്പ് പുറത്തിറക്കാനാകാത്ത സാഹചര്യം പരിശോധിക്കാനാണ് തീരുമാനം. ചുമതലയുള്ളയാള്‍ക്കെതിരെ […]
Read more

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവർഷം തുടരുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിൽ ഉൾപ്പെടെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുമെന്നാണ് പുതിയ കാലാവസ്ഥാ പ്രവചനം വ്യക്തമാക്കുന്നത്. മഴ മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ മൂന്ന് വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മഴയോടൊപ്പം തന്നെ […]
Read more

എൽപിജിക്ക് പകരം എഥനോൾ: ഉപഭോക്താക്കളെ ആകർഷിക്കാൻ പദ്ധതിയുമായി കേന്ദ്രം

ഡൽഹി: എൽപിജിക്ക് പകരം അടുക്കളയിൽ എഥനോൾ ഉപയോഗിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. എൽപിജി ഇറക്കുമതി കുറയ്ക്കുന്നതിനും രാജ്യത്തെ എഥ്‌നോൾ ഉത്പാദനം ഫലപ്രദമായി വിനിയോഗിക്കുന്നതിനുമാണ് പുതിയ നീക്കം. വിതരണ ശൃംഖല ശക്തമാക്കുന്നതിനും എഥ്‌നോൾ ഉപയോഗിക്കാവുന്ന സ്റ്റൗ വ്യാപകമാക്കുന്നതിനും സർക്കാർ പദ്ധതിയിടുന്നുണ്ട്. സെപ്റ്റംബറോടെ ഇതുസംബന്ധിച്ച് നയം രൂപപ്പെടുത്താനാണ് ആലോചിക്കുന്നത്. എഥ്‌നോൾ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് സബ്‌സിഡിയോ മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളോ സർക്കാർ പ്രഖ്യാപിച്ചേക്കും. നിലവിൽ എഥ്‌നോൾ ഉത്പാദനത്തിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ട്. കെയർ എഡ്ജ് റേറ്റിങ്‌സിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ […]
Read more

കോഴിക്കോട് പാളയത്തെ കൊലപാതകം; കൊല്ലപ്പെട്ട ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകൾ

കോഴിക്കോട്: ഇന്നലെ പുലർച്ചയാണ് കോഴിക്കോട് നഗരത്തെ നടുക്കിയ സംഭവം. കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിനോട് ചേർന്ന ഒറ്റമുറി വീട്ടിൽ രക്തം വാർന്ന് മരിച്ച നിലയിലാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മ ബേബിയാണ് മൃതദേഹം ആദ്യം കണ്ടത്. ശരീരമാസകലം വെട്ടേറ്റ പാടുകളും കഴുത്തിന് ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ 45 മുറിവുകൾ ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴുത്തിന്റെ മുൻപിലും പിന്നിലുമായി 18 കുത്തുകൾ ഉണ്ട്. കറിക്കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് ലഹരി സംഘം […]
Read more

തീറ്റ കൊടുക്കുന്നതിനിടെ കുങ്കിയാന തിരിഞ്ഞു; കൊമ്പ് തുളച്ചുകയറി രണ്ടാം പാപ്പാന് പരിക്ക്

പാലക്കാട്: ധോണി ആന പരിപാലന കേന്ദ്രത്തിൽ കുങ്കിയാനയുടെ കുത്തേറ്റ് രണ്ടാം പാപ്പാന് പരിക്ക്. കുങ്കിയാന അഗസ്ത്യൻ്റെ രണ്ടാം പാപ്പാനായ ബൊമ്മന് ആണ് പരിക്കേറ്റത്. തീറ്റ കൊടുക്കുന്നതിനിടെ ആന പെട്ടെന്ന് തിരിഞ്ഞപ്പോൾ കൊമ്പ് തുളച്ചുകയറുകയായിരുന്നു. ബൊമ്മനെ തൃശൂർ മെഡിക്കൻ കോളേജിൽ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിനും കരളിനുമാണ് ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ ഒരു വർഷമായി അഗസ്ത്യൻ്റെ രണ്ടാം പാപ്പാനാണ് ബൊമ്മൻ.
Read more

Recent News